ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നു ( ഇന്ദിര ഗാന്ധിക്ക്)ബദലായി ഉയര്‍ന്നു വന്ന ജനതാ തരംഗത്തില്‍ നിന്നും പൊട്ടി മുളച്ച്, നേതാക്കളുടെ ബാഹുല്യം കൊണ്ട് പിളര്‍ന്നു പിളര്‍ന്നു, ക്ഷീണിച്ചു, തളര്‍ന്ന സംഘടന ആണ് ജനതാദള്‍.പല തവണയായി പിളര്‍ന്നു കുടല്‍മാല പോയൊരു പ്രസ്ഥാനം. വളര അധികം നേതാക്കളെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭാവന ചെയ്യാന്‍ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു, നേതാക്കളെ മാത്രം.
ഓരോ നേതാക്കളുടെയും കുടുംബ കുത്തകയായി ഇന്ത്യയില്‍ ഉടനീളം സെക്കുലര്‍, യുണൈറ്റഡ്, രാഷ്ട്രീയ തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ 'സുന്ദര' പദങ്ങളിലും , പിന്നെ നേതാക്കളുടെ പേരിലും ഒക്കെ യായി അറിയപെട്ടു പിളര്‍ന്നു പടര്‍ന്ന സംഘടനാ പാരമ്പര്യം.
അതിന്റെ ഒരു മുറി ആണ് കേരളത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന ജനതാദള്‍ സെക്കുലര്‍. വര്‍ഷങ്ങളായി വീരേന്ദ്ര കുമാറിന്റെ കുത്തക ആയിരുന്ന പ്രസ്ഥാനം 'മാതൃഭൂമി-ദേശാഭിമാനി-പിണറായി-വീരന് ' പോരിലൂടെ എല്‍.ഡി.എഫ്. ഇല് നിന്നും കഴിഞ്ഞ ഇലക്ഷന് ഓടെ വി ട്ടു നിന്നു.
നേതാക്കള്‍ ഒരു പരിധിയില്‍ കൂടുതല്‍ വളരുമ്പോള്‍ സാധാരണ ഈ സംഘടനയില്‍ ഉണ്ടാവുന്ന ഒരു തരം രാസ പരിണാമത്തിലൂടെ പരസ്പരം പുറത്താക്കി പരിഹാസ്യരായി വീണ്ടും ഒരു പിളര്‍പ്പിലേക്ക് നീങ്ങുന്നു.
ഇത്ര കാലം എല്‍.ഡി.എഫ്. ഇല നിന്ന ഇവര്‍ ഇപ്പോള്‍ യു.ഡി.എഫ്. ലേക്ക് കയറാന്‍ റെഡി ആയി നില്ക്കുന്നു.എന്തെങ്കിലും രാഷ്ട്രീയ / നയപരമായ ആദര്‍ശമോ , ജനങ്ങളോട് എന്തെങ്കിലും ബാധ്യതയോ ഇവര്‍ വച്ച് പുലര്‍ത്തുന്നുണ്ടോ? വല്ല്യ കക്ഷികളുടെ ഒപ്പം ചേര്‍ന്ന് കിട്ടുന്ന കുറച്ചു പഞ്ചായത് വാര്‍ഡുകളോ , നിയമസഭ മണ്ഡലങ്ങലോ അല്ലെങ്കില്‍ വല്ല കോര്പറേഷന് ചെയര്മാന് സ്ഥാനങ്ങലോ ഒക്കെ മാത്രം അല്ലെ ഇവരുടെ ഇപ്പോളത്തെ ലക്ഷ്യം?
ഇവരുടെ പിളര്‍പ്പും പുറത്താക്കലും ഒന്നും പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ വളരെ നന്നായിരുന്നു.
എന്തിനിങ്ങനെ പാര്‍ട്ടികള്‍?
ദുര്‍ഗന്ധം പരത്തുന്നവര്‍
2 years ago
3 comments:
രാഷ്ട്രീയ ഭിക്ഷാടകര്‍ കൂടിവരുന്നു.
നവയുഗ ബ്രാഹ്മണ്യം!
വിതക്കാതെ അവര്‍ കൊയ്യും !!!
അടിമത്വത്തില്‍ നിന്നും ഉറക്കമുണര്‍ന്നിട്ടില്ലാത്ത
ജനതയുടെ തലവിധി.
നല്ല നിരീക്ഷണം ജോണ്‍.... വി പി സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്‍ഡ്യ ഭരിച്ചിരുന്ന ഒരു പാര്‍ട്ടി പിളര്‍ന്നു പിളര്‍ന്ന് അറ്റം പറ്റിയിരിക്കുന്നു...ഭരണസിരാകേന്ദര്ത്തില് നിന്നും നമ്മുടെ കേരളാ കോണ്‍ഗ്രസിനേ തോല്‍പ്പിക്കുന്ന പിളര്‍പ്പ് പിളര്‍ന്ന് ഇന്നു എവിടെ എത്തി നില്ക്കുന്നു പാര്‍ട്ടി... പാര്‍ട്ടികളിലെ കപട ആദര്‍ശം ജനതാദള്‍ എന്ന ഒറ്റ പാര്‍ട്ടിയില്‍ നിന്നു മനസിലാക്കാം.... അധികാരം മാത്രം ലക്ഷ്യം എന്ന ഹിഡണ്‍ അജണ്ട ജനതാദള്‍ പിളര്‍ത്തുകയും അതിനെ ഇന്‍ഡ്യന്‍ ഭീകരതയുടെ ജ്വലിക്കുന്ന മുഖങ്ങളില്‍ ഒന്നായ ബി ജെ പി ക്യാമ്പില്‍ വരെ തളച്ചിടപ്പെടുകയും ചെയ്തു....ഇതു ഇന്‍ഡ്യയാണ് ജോണ്‍ .... രാഷ്ട്രീയ പരമായി വെറും നപുംസക ചിന്തയുള്ള ഒരു ജനതക്കു മുന്നില്‍ അവര്‍ക്ക് തുണി ഉരിഞ്ഞാടാം.... കാരണം നപുംസകങ്ങള്‍ക്ക് വികാരമില്ലല്ലോ.... അവര്‍ ഇതെല്ലാം തെല്ലു നിസംഗതയോടെ കണ്ടു നിന്നോളും!!!
ചിത്രകാരാ, മണ്ണിലാന്..
നന്ദി...
മണ്ണിലാന്..
"ഇന്‍ഡ്യന്‍ ഭീകരതയുടെ ജ്വലിക്കുന്ന മുഖങ്ങളില്‍ ഒന്നായ ബി ജെ പി ക്യാമ്പില്‍"
എന്നൊരു പ്രയോഗം അതിര് കടന്നില്ലേ... അത്ര എളുപ്പം അത് അംഗീകരിച്ചു കിട്ടുമോ?
ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്...
ബി.ജെ.പി. യും , ഇടതു പക്ഷവും ഒക്കെ വളരെ അധികം പ്രതീക്ഷകള്‍ നല്കിയ പ്രസ്ഥാനങ്ങള്‍ ആണ്.
പക്ഷെ അവരെല്ലാം ഇപ്പോള്‍ വെറും കോണ്‍ഗ്രസ് ആയി മാറി.....
Post a Comment