കുറെ കാലങ്ങളായി കാണുന്നതാണ്, ഇടതായാലും വലതായാലും പ്രതിപക്ഷതാകുമ്പോള്‍ സ്ഥിരമായി നടത്താറുള്ള ഈ നിയമസഭയില്‍ നിന്നും ഇറങ്ങി പോയുള്ള പ്രഹസനം.
പണ്ടൊക്കെ വല്ലപ്പോഴും ഉണ്ടാവുന്ന പ്രതിപക്ഷത്തിന്റെ ഇറങ്ങി പോക്കുകള്‍ ഒരു പ്രധാന സംഭവം ആയിരുന്നു. ഇന്നിപ്പോള്‍ പ്രതിപക്ഷം ഇറങ്ങി പോയില്ലെങ്കില്‍ അതൊരു സംഭവം ആണ്.
പ്രതിപ്പക്ഷം ഏതെങ്കിലും ഒരു വിഷയത്തില്‍ അടിയന്തര ചര്‍ച്ച ആവശ്യപെടും, സ്പീക്കര്‍ ഭരണപക്ഷത്തെ മന്ത്രിയോട് മറുപടി പറയാന്‍ ആവശ്യപെടും,മന്ത്രിയുടെ മറുപടിക്ക് ശേഷം അടിയന്തര ചര്‍ച്ച അവശ്യം ഇല്ല എന്ന് പറയും. ഉടനെ പ്രതിപക്ഷം അതില്‍ പ്രതിഷേധിച്ച് നിയമ സഭയില്‍ നിന്നും മുണ്ടും മടക്കി ഇറങ്ങി പോകും. പോകുന്ന വഴിക്ക് പത്രക്കാരെയും കണ്ടു തങ്ങളുടെ അവകാശ വാദങ്ങള്‍ ഉന്നയിക്കും.....
ഇപ്പോള്‍ നടക്കുന്ന നിയമസഭ കാലാവധിയില്‍ തന്നെ എത്രയോ തവണ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി. ഇറങ്ങി പോയവര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി കുറെ കഴിഞ്ഞു തിരിച്ചു വരുമോ എന്ന് എനിക്കറിയില്ല. പക്ഷെ ഇറങ്ങി പോകുന്ന പ്രതിപക്ഷ എം.എല്‍.എ. മാര്‍ തീര്‍ച്ചയായും അവയ്ക്ക് കിട്ടേണ്ട അലവന്‍സുകളും, ബത്തയും ഒക്കെ തീര്‍ച്ചയായും ഒപ്പിട്ടു കൈപ്പറ്റുന്നുണ്ട്.
ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ എടുത്തു പ്രയോഗിച്ചു മുന ഒടിഞ്ഞ 'സത്യാഗ്രഹം','നിരാഹാരം' തുടങ്ങിയ അക്രമ രഹിത സമര മാര്‍ഗങ്ങള്‍ പോലെ പ്രതിപക്ഷ ത്തിന്റെ ഇമ്മാതിരി സ്ഥിരം ഇറങ്ങി പോക്കുകള്‍ പല്ലും നഖവും ഒക്കെ പോയ ഒരു പ്രതിഷേധ മാര്‍ഗമാണ്.
സത്യാഗ്രഹമോ,നിരഹാരമോ ഒക്കെ കിടക്കുമ്പോള്‍ അതില്‍ എതിര്‍ക്കപെടുന്നവര്‍ തങ്ങളുടെ വേദനയില്‍ ദുഖമോ, സഹതാപമോ ഒക്കെ തോന്നിയാല്‍ മാത്രമേ ആ സമര മാര്‍ഗം കൊണ്ട് പ്രയോജനം ഉള്ളു.
അതുപോലെ പ്രതിപക്ഷത്തിന്റെ ഇറങ്ങി പോക്ക് പലപ്പോഴും ഭരണ പക്ഷത്തിനു വളരെ ആശ്വാസമേ ഉണ്ടാക്കു, ഒരു പ്രതിക്ഷേധവും ഇല്ലാതെ ഏക പക്ഷീയമായ ചര്‍ച്ചകളിലൂടെ പല ബില്ലുകളും നയങ്ങളും പാസാക്കി എടുക്കാന്‍ സൗകര്യം. .
അപ്പോ ള്‍ പിന്നെ എന്തിനീ പ്രതിക്ഷേധം. ജനങ്ങള്‍ക്ക് ഇമ്മാതിരി പ്രഹസനങ്ങളില്‍ താല്പര്യം ഇല്ല. നിയമസഭ ജനങ്ങളുടെ പല പ്രശ്നങ്ങളുടെയും ക്രീയാത്മകമായ ചര്‍ച്ചകളുടെ ഒരു വേദി ആണ്. അല്ലാതെ തനി രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കേണ്ട ഒരു സ്ഥലമല്ല. . ഇതില്‍ നിന്നുള്ള പ്രതിപക്ഷ ഒളിച്ചോട്ടം ജനങ്ങള്‍ക്ക് നേരെ ഉള്ള വെല്ലുവിളി ആണ്.
ഇറങ്ങി പോകുന്ന ഈ നിയമ സഭ അംഗങ്ങള്‍ പിന്നീടുള്ള സമയം തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ , രാഷ്ട്രീയ സംഘടനാ ആവശ്യങ്ങള്‍ക്കോ ഒക്കെ വേണ്ടി ചിലവിടുമ്പോള്‍ ആര് മണ്ടന്മാരായി. നികുതികളും , കരവും ഒക്കെ കൊടുത്തു ഇവരെ തീറ്റുന്ന പൊതുജനം?
ദുര്‍ഗന്ധം പരത്തുന്നവര്‍
2 years ago
5 comments:
തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടെണ്ട വിഷയം. ഇറങ്ങിപ്പോക്ക് ഒന്നിനും ഒരു പരിഹാരമാവുന്നില്ല. ഇന്ന് ഒരു ചടങ്ങ് പോലെ നടത്തുന്നത് തീര്‍ച്ചയായും ഒഴിവാക്കപ്പെടെണ്ടത് തന്നെയാണ്.
സത്യം ഞാൻ ദീപക്കിനൊട് യോജിക്കുന്നു
execellent observation....
I dont know who invented this idea? may be just like our colleage days, they might have external work.. sitting inside assembly simply waste of time for them :)
ഇത് ഇരുപത്തൊന്നാം നൂറ്റാണ്ട്. ഇനിയെന്നാണാവോ ഇവര്‍ക്കൊക്കെ അല്‍പം ഉത്തരവാദിത്തം വയ്ക്കുന്നത്. ഇറങ്ങി പോയതു കൊണ്ട് ഇറങ്ങി പോയവര്‍ക്ക് കുറച്ച് സമയം ലാഭിക്കാം. അവരെ തിരഞ്ഞെടുത്ത് വിട്ടവര്‍ക്ക് തന്നെ നഷ്ടം. സഭയി ഇല്ലാതിരിക്കുന്ന സമയത്തെ ബത്തയും ശമ്പളവും കട്ട് ചെയ്യുമെന്ന് ഒരു നിയമം വന്നാല്‍ ഒരു പക്ഷെ ഇതിന് കുറച്ച് ഒരു ശമനം വന്നേക്കാം. എന്നാല്‍ അത് ആര് കൊണ്ടുവരും?
ഇറങ്ങിപ്പോകാനല്ലേ ഇവരെല്ലാം അവിടെ പോകുന്നത്?
ഇറങ്ങിപ്പോയാല്‍ പലതുണ്ട് ലാഭം. സ്വന്തം കാര്യങ്ങളെല്ലാം ഈ സമയത്ത് നടത്താം. പിന്നെ അസുഖകരമായ ചോദ്യങ്ങളില്‍ നിന്ന് ഭാവിയില്‍ രക്ഷപെടാം.
അതാന്നു എന്നുമുള്ള ഈ പോക്കിന്റെ കാര്യം.
Post a Comment