ജനതാദളിന്റ്റെ രാഷ്ട്രീയത്തെ പറ്റി മുമ്പൊരു ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോള്‍ ശ്രീ. മുരളീധരന്‍ സംസ്ഥാന പ്രസിഡണ്ട് ആയുള്ള എന്‍.സീ.പി. യും സമാന അവസ്ഥയില്‍ തന്നെ. ഒറ്റയ്ക്ക് നിന്നാല്‍ ഒന്നും ആവില്ല എന്ന് കണ്ടു കുറെ നാളുകളായി എല്‍.ഡി.എഫ്. ഇലോ യു.ഡി.എഫ് ഇലോ ഒന്ന് കയറികൂടാന്‍ പല തന്ത്രങ്ങളും പയറ്റുന്നു.
കരുണാകരന്റെ സമ്മര്ദ്ധ തന്ത്രത്തിന്റെ ഫലമായി കിട്ടിയ കെ.പി.സീ.സീ. പ്രസിഡണ്ട് സ്ഥാനം കിട്ടുനതിനു മുമ്പ് പല തവണ എം.പി. ആകാന്‍ അവസരം കിട്ടിയ മുരളീധരന്‍. കോണ്‍ഗ്രസില്‍ നിന്ന് കിട്ടാവുന്നതെല്ലാം പിടിച്ചു വാങ്ങിയവരാണ് കരുണാകരനും കുടുംബവും. ഒരു നല്ല കെ.പി.സീ.സീ. പ്രസിഡണ്ട് എന്നാ അവസ്ഥയില്‍ നിന്നും എന്ത് ഭൂതാവേശത്തില്‍ (അതു അച്ഛന്റെ രാഷ്ട്രീയ (കു) ബുദ്ധി ആണോ?) എന്നറിയില്ല മുരളീധരന്‍ കെ.പി.സീ.സീ. പ്രസിഡണ്ട് സ്ഥാനം രാജി വച്ച് മന്ത്രി ആകുന്നു. 'കോണ്‍ഗ്രസിലെ പിളര്‍പ്പ് ഒഴിവാക്കാന്‍', 'അണികളുടെ നിര്‍ബന്ധം/ഉപദേശം' തുടങ്ങി പല ന്യായീകരണങ്ങളും മുരളീധരന്‍ പിന്നീട് ഇതേ പറ്റി പറഞ്ഞിട്ടുണ്ട്.
വെറുതെ നല്ല പിള്ള ചമഞ്ഞു കെ.പി.സീ.സീ. പ്രസിഡണ്ട് ആയിരുന്നാല്‍ തനിക്കു വല്ല്യ ഗുണം ഇല്ല, എന്ത് കൊണ്ട് ഒരു മന്ത്രിയും പിന്നെ മുഖ്യമന്ത്രിയും ആയികൂടാ എന്നാ ചിന്തയില്‍ നിന്ന് തന്നെ ആണ് ഇന്ന് മുരളീധരന്‍ സ്വകാര്യമായി എങ്കിലും പരിതപിക്കാന്‍ ഇടയുള്ള ആ രാഷ്ട്രീയ എടുത്തു ചാട്ടം.
ഒരു എം.എല്‍.എ. യെ രാജി വയ്പ്പിച്ചു ഉപതിരഞ്ഞെടുപ്പ് നടത്തി ഖജനാവിന് ചിലവുണ്ടാക്കി കാട്ടിയ ആ രാഷ്ട്രീയ നീക്കത്തിന് വടക്കാഞ്ചേരിയിലെ ജനങ്ങള്‍ തനി ചൂരല്‍ പ്രയോഗം തന്നെ നടത്തി എന്ന് പറയാം.
അന്ന് തൊട്ടു ഇന്ന് വരെ ചെയ്തതെല്ലാം അബദ്ധം ആയി മുരളീധരന്‍.
സോണിയയെ യും, മറ്റു കോണ്‍ഗ്രസ് നേതാക്കളെയും പരിഹസിച്ചു അണികളുടെ കൈ അടി വാങ്ങി ഇന്ദിര ഗാന്ധിയുടെ പേരും പറഞ്ഞു പാര്‍ട്ടി ഉണ്ടാക്കി യിട്ടും ക്ലച്ച് പിടിച്ചില്ല. ഒടുവില്‍ നിയമ സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തി ആക്കാന്‍ ഡി.ഐ.സീ (കെ) യുമായുള്ള , ഒരു യഥാര്‍ത്ഥ കോണ്‍ഗ്രെസ്സുകാരനും ഒരിക്കലും ദഹിക്കാത്ത, ബാന്ധവം കാരണമായി.എല്‍.ഡി.എഫ്. ഇല്‍ എടുക്കുമെന്ന മോഹന സ്വപ്നത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മറിച്ച് കൊടുത്ത കുറെ വോട്ടുകള്‍ പിന്നീട് നഷ്ട്ടം. ഇടതു പക്ഷത്തേക്ക് ചേക്കേറാന്‍ തയാറെടുപ്പായി തങ്ങള്‍ കേഡര്‍ പാര്‍ട്ടി ആയി മാറും എന്നൊക്കെ മുരളി വീമ്പു പറഞ്ഞിരുന്നു.
ഇടത്തേക്ക് മറിയാന്‍ കരുണാകരന്റെ ഭൂതകാലം ആണ് തടസ്സം എന്ന് കരുതി മകന്റെ രാഷ്ട്രീയ ഭാവി ഓര്‍ത്തു 'സോണിയ സിന്ദാബാദ്','കൊണ്ഗ്രെസ്സുകരനായി മരിക്കണം' എന്നൊക്കെ കരഞ്ഞു വിളിച്ചു വന്ന കരുണാകരനെ തിരിച്ചെടുത്ത കോണ്‍ഗ്രസുകാരെ സമ്മതിക്കണം.
പല ചെറു പാര്‍ട്ടികളും നില നില്‍പ്പിനായി പാട് പെട്ട് എല്‍.ഡി.എഫ്. ഇല്‍ പയറ്റുമ്പോള്‍ പാഷാണത്തില്‍ കൃമി കയറും പോലെ ആവും എന്ന് മനസില്ലാക്കി ഉണ്ടായ എതിര്‍പ്പ് മൂലം എല്‍.ഡി.എഫ്. പ്രവേശനം നടപ്പില്ല എന്ന് മനസിലായി. അപ്പോള്‍ പിന്നെ വളഞ്ഞ വഴി. മുമ്പേ എല്‍.ഡി.എഫ്. ഇല്‍ ഉണ്ട് എന്ന് പറയപെടുന്ന എന്‍.സീ.പി. യില്‍ കയറി അങ്ങ് ലയിക്കുക.
കോണ്‍ഗ്രസിനെ നയിക്കാന്‍ വിദേശി ആയി ജനിച്ച സോണിയ ഗാന്ധിയുടെ അവകാശത്തെ എതിര്‍ത്ത് കോണ്‍ഗ്രസില്‍ നിന്നും പുറത്തു വന്ന പവാര്‍,സാങ്മാ, താരിക്ക് അന്‍വര്‍ തുടങ്ങിയവരുടെ നേതൃതത്തില്‍ രൂപികരിച്ച എന്‍.സീ.പി. ഒരു നാണവും കൂടാതെ തിരഞ്ഞെടുപ്പിന് ശേഷം അടവ് ബാന്ധവത്തിലൂടെ കോണ്‍ഗ്രസ് ( സോണിയ) നയിക്കുന്ന കേന്ദ്ര ഭരണത്തില്‍ പങ്കാളികള്‍ ആയി.
ഇതേ എന്‍.സീ.പി. വഴി എല്‍.ഡി.എഫ്. ഇല കയറാം എന്നാ അടവും എന്‍.സീ.പി. യെ തന്നെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതിലൂടെ നടന്നില്ല.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ വോട്ടു മറിച്ച് കൊടുത്തു ഇടതു നിന്നോ വലതു നിന്നോ പിന്തുണ യോടെ മത്സരിക്കാം എന്നാ പ്രതീക്ഷയില്‍ അവസാന നിമിഷം വരെ കാത്ത മുരളി ഏറ്റവും സാധ്യത ഉള്ളതെന്ന് പറയപെട്ട വയനാട് തിരഞ്ഞെടുത്തു. കേന്ദ്രത്തില്‍ എന്‍.സീ.പി. പോലുള്ള ചെറു പാര്‍ട്ടികള്‍ക്ക് വീണ്ടും സ്വാധീനം ഉള്ള തൂക്കു ഭരണം ഉണ്ടാവും, അങ്ങനെ എങ്കില്‍ മുരളി ജയിച്ചാല്‍ മന്ത്രി ആവും എന്നിങ്ങനെ ഉള്ള പ്രചാരണങ്ങള്‍ എല്ലാം ഫലം വന്നതോടെ വിഴുങ്ങി. ഇടതിനോടും വലതിനോടും മത്സരിച്ചു ഒരു ലക്ഷം വോട്ടുകള്‍ നേടി എന്ന് പറഞ്ഞു മസ്സില് പെരുപ്പിച്ചു കാട്ടി.
എല്‍.ഡി.എഫ്. വാതിലുകള്‍ കൊട്ടി അടയ്ക്ക പെട്ടതോടെ അത് വരെ പറഞ്ഞതെല്ലാം വിഴുങ്ങി ഇടതിനെ പള്ളു പറഞ്ഞു അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ്.. ഇല്‍ പാര്‍ട്ടി യെ കൊണ്ട് കെട്ടാം എന്നായി ചിന്ത. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എങ്കിലും കുറച്ചു മെമ്പര്‍ മാരെ ഉണ്ടാക്കി ഇല്ലെങ്കില്‍ അണികള്‍ എല്ലാം കൊഴിഞ്ഞു പോകും എന്നറിയാം. ഭരണമോ സ്ഥാനങ്ങലോ ഇല്ലെങ്കില്‍ 'എന്ത് നേതാക്കള്‍? എന്ത് അണികള്‍?'
ഇതിനായി മുമ്പേ തിരിച്ചു പോയ കരുണാകരന്‍ ഒളിഞ്ഞും തെളിഞ്ഞും പലതും പറയുന്നുണ്ട്. എല്‍.ഡി.എഫ്. വിട്ടു വരുന്ന ജനതാദളിനെ യു.ഡി.എഫ് ഇല്‍ എടുത്താലും മുരളിയുടെ എന്‍.സീ.പി യെ എടുത്തു ആത്മഹത്യ നടത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തയാറല്ല. അപ്പോള്‍ പിന്നെ ഡല്‍ഹി വഴി, പവാര്‍ വഴി, സോണിയ വഴി , ഹൈ കമാന്‍ഡ് സമ്മര്‍ദം ഉണ്ടാക്കാന്‍ ഉള്ള കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ട്. യു.ഡി.എഫ്. പ്രവേശനനതിനു താനാണ് തടസം എങ്കില്‍ അണികള്‍ക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജി വക്കും എന്ന് വരെ ഗതി കേട്ട് മുരളി പറഞ്ഞു കളഞ്ഞു.ഇത് പോലെ പല നമ്പരുകളും ഇനിയും കേള്‍ക്കാനും കാണാനും കേരളീയര്‍ക്ക് ഭാഗ്യം ഉണ്ടാവും.
പാര്‍ട്ടി യെ കോണ്‍ഗ്രസ് പാളയത്തില്‍ കൊണ്ട് കേട്ടുനതിനെ എതിര്‍ക്കുന്ന ചോട്ടാ നേതാക്കളെയും കൈകാര്യം ചെയ്യേണ്ടി വരും. എന്‍.പി. ഗംഗാധരന്‍ നുമായുള്ള കടിപിടികള്‍ മറ നീക്കി പുറത്തു വരുന്നു. ദേശീയ കമ്മറ്റി അംഗമോ മറ്റോ ആയ ഗംഗാധരനെ കൈകാര്യം ചെയ്യാം വെറും സംസ്ഥാന പ്രസിഡന്റ് ആയ മുരളിക്ക് അധികാരമില്ല പോലും. പണ്ട് ഗുണ്ടകളെ വിട്ടു രാജ് മോഹന്‍ ഉണ്ണി താന്റെ മുണ്ട് പറിച്ചപോലെ ആണ് ഗംഗാധരന്റെ വീടിനും കാറിനും കല്ലേറ്...
കാര്യങ്ങള്‍ ഇവിടെ വരെ ആയുള്ളൂ... ഇനി പലതും കാണാനും കേള്‍ക്കാനും കിടക്കുന്നു......
വാല്. വഴിയില്‍ ആരെങ്കിലും വിസര്‍ജനം നടത്തിയാല്‍ അതി വഴി നടക്കുന്നവരെ നാറും, അറിയാതെ ചവിട്ടുന്നവരെ നാറും, ചവിട്ടുനവര്‍ നടന്നു പോകുന്ന വഴി നാറും, ചവിട്ടി നടന്നു പോകുന്നവരുടെ പിറകെ നടന്നാലും നാറും... അത് പോലെ ചിലരെ പറ്റി ബ്ലോഗ് ഇട്ടാല്‍ തന്നെ നാറും. ഒന്ന് പോയി കുളിക്കട്ടെ.......
ദുര്‍ഗന്ധം പരത്തുന്നവര്‍
2 years ago
No comments:
Post a Comment