Wednesday, July 22, 2009

ബേര്‍ഡ് ഫോട്ടോഗ്രാഫി ലെന്‍സ്‌ കോമ്പിനേഷന്‍

ഇതിനെ ഒരു പോസ്റ്റ്‌ എന്ന് വിളിക്കാന്‍ കഴിയുമോയെന്നറിയില്ല. എന്നാലും സ്വന്തം ആവശ്യത്തിന് നടത്തിയ ഒരന്വേഷണം അതില്‍ നിന്നുകിട്ടിയ എനിക്ക് ഗുണകരമായി തോന്നിയ ചിലവിവരങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു. ചിലര്‍ക്കെങ്കിലും ഉപയോഗപ്പെടുമെന്ന് കരുതുന്നു.

കാനന്‍ ക്യാമറ ഉപയോഗിക്കുന്ന മിക്കവരുടെയും ആഗ്രഹമായിരിക്കും "L" സീരീസ്‌ ലെന്‍സ്‌ ഉപയോഗിക്കുക എന്നത്. മിക്ക "L".സീരീസ്‌ ലെന്‍സും വെള്ള നിറത്തിലുള്ളവ ആയിരിക്കും. നിക്കോണ്‍ കാമറയ്ക്കു വെള്ള ലെന്‍സ്‌ ഇല്ലായെന്നാണ് അറിവ്‌. പിന്നീട് വെള്ള ലെന്‍സ്‌ ഉള്ളത് സോണിയ്ക്കാണ്. ചില കറുപ്പ് നിറത്തിലുള്ള "L" സീരീസ്‌ ലെന്‍സിലും "L " സീരീസിന്റെ അടയാളമായ ചുവപ്പ് നിറത്തിലുള്ള വൃത്തം ലെന്‍സിന്റെ മുന്‍ഭാഗത്തു ഉണ്ടായിരിക്കും. മറ്റു ലെന്‍സിനെ അപേക്ഷിച്ച് "L" സീരീസിന്റെ പിക്ചര്‍ ക്ലാരിറ്റിയും ബില്‍ഡ്‌ ക്വാളിറ്റിയും ഉന്നത നിരവാരത്തില്‍ ഉള്ളവയായിരിക്കും. ഒപ്പം ഉയര്‍ന്ന വിലയും. അതുപോലെ "L" സീരീസ്‌ ലെന്‍സുകള്‍ ക്രോപ്പ് സെന്‍സര്‍ ക്യാമറയിലും ഫുള്‍ ഫ്രേം ക്യാമറയിലും ഉപയോഗിക്കാമെന്നുള്ള മെച്ചവുമുണ്ട്.

വൈല്‍ഡ്‌ ലൈഫ്‌, ബേര്‍ഡ് ഫോട്ടോഗ്രഫിക്കായി ഒരു ലെന്‍സ്‌ കണ്ടെത്തുക എന്നൊരു ലക്ഷ്യമായിരുന്നു എനിക്കുള്ളത്. കുറഞ്ഞ പക്ഷം 500mm എങ്കിലും ഉള്ള ലെന്‍സ്‌ വേണം തരക്കേടില്ലാത്ത ഒരു വൈല്‍ഡ്‌ ലൈഫ്‌, ബേര്‍ഡ് ഫോട്ടോഗ്രാഫര്‍ക്ക്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ മിക്കവരും 500mm അതിനുമുകളിലോ ഉള്ള ഫിക്സഡ്‌ ഫോക്കല്‍ ലെങ്ങ്ത്ത്‌ ലെന്‍സ്‌ ആവും ഉപയോഗിക്കുക. സാധാരണക്കാര്‍ക്കും എന്തൂസിയാസിസ്റ്റ്‌ ഫോട്ടോഗ്രാഫര്‍മാര്‍ക്കും അപ്രാപ്യമാവും ഇത്തരം ലെന്‍സിന്റെ വില. അതുപോലെ അത്രയും പണം മുടക്കി വാങ്ങുന്ന ഒരു ലെന്‍സ്‌ ഇതിനുമാത്രമായി ഉപയോഗിക്കാന്‍ പ്രൊഫെഷണല്‍ അല്ലാത്തവര്‍ക്ക് കഴിയില്ല. അതിനു പരിഹാരമെന്നുള്ള ലെന്‍സുകളാണ് ഞാന്‍ തപ്പിയത്.

എന്റെ മുമ്പില്‍ മൂന്നു ഓപ്ഷന്‍ ആണ് ഉണ്ടായിരുന്നത്. ആദ്യത്തെ 70-200mm f/4, രണ്ടാമത്തേത് 70-200mm f/2,8, മൂന്നാമത്തേത് 100-400mm f4.5/5.6 ഇവ മൂന്നും ഇമേജ് സ്റ്റബിലൈസും (IS- Image stabilization) അള്‍ട്ര സോണിക്‌ മോട്ടറും (USM) ഉള്ളവയാണ്. അതുപോലെ മൂന്നിലും കാനന്റെ 1.4x/2X എക്സ്‌റ്റെണ്ടര്‍ ഉപയോഗിക്കാനും കഴിയും. ഫുള്‍ഫ്രേംകാമറ ഉപയോഗിക്കുന്നവര്‍ ആദ്യത്തെ രണ്ടുകാമറയിലും എക്സ്‌റ്റെണ്ടര്‍ ഉപയോഗിച്ച് യഥാക്രമം 98-280mm (using1.4X Extender) , 140--400mm (using 2X Extender)വരെ ആക്കാം. മൂന്നാമത്തെ ലെന്‍സില്‍ യഥാക്രമം140-560mm (1.4X), 200-800mm( 2X) വരെ ആക്കാം.

എന്നാല്‍ ക്രോപ് സെന്‍സര്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് ഇത് യഥാക്രമം 156-448mm (using 1.4X extender) , 224- 640mm (using 2X extender) ആക്കി മാറ്റാം. മൂന്നാമത്തെ ലെന്‍സ്‌ 224-896mm (using 1.4X extender) , 320-1280mm (using 2X extender) ആക്കി മാറ്റാം. (all this focal lengths are including 1.6X crop factor of canon cameras). അതുപോലെ ഈ ഫോക്കല്‍ ലെങ്ങ്ത്ത്‌ ഇരട്ടിക്കുമ്പോള്‍ അതോടൊപ്പം ഇവയുടെ അപ്പര്‍ച്ചര്‍ നമ്പറും ഇരട്ടിക്കുന്നു എന്നും ഓര്‍ക്കുക.



കാനന്‍ കാമറയില്‍ അപ്പര്‍ച്ചര്‍ f/ 5.6 കൂടുതല്‍ ചെറിയ നമ്പറുകള്‍ (more than f 5.6) ഉണ്ടെങ്കില്‍ ഓട്ടോഫോക്കസ്‌ നടക്കില്ല. അതുകൊണ്ട് തന്നെ എക്സ്‌റ്റെണ്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇതും മനസ്സില്‍ ഉണ്ടാവണം. 100-400mm f4.5/5.6ലെന്‍സില്‍ തുടക്കം തന്നെ f/4.5 ആയതുകൊണ്ട് 1.4X എക്സ്‌റ്റെണ്ടര്‍ ഉപയോഗിച്ചാലും ഓട്ടോഫോക്കസ്‌ വര്‍ക്ക്‌ ചെയ്യാതെ വരും. മിക്ക വൈല്‍ഡ്‌ലൈഫ്‌ ഫോട്ടോഗ്രാഫര്‍മാരും ട്രൈപോഡ്‌ ഉപയോഗിക്കുമെങ്കിലും ലോലൈറ്റ്‌ ഫോട്ടോഗ്രഫിയെ ഈ വലിയ അപ്പര്‍ച്ചര്‍ നമ്പര്‍ ബാധിക്കും. അതുകൊണ്ട് തന്നെ 100-400mm f4.5/5.6 ലെന്‍സ്‌ എക്സ്‌റ്റെണ്ടര്‍ വച്ചുള്ള ഉപയോഗത്തിന് അത്തരം മെച്ചം എന്ന് തോന്നുന്നില്ല. ഉപയോഗിക്കാന്‍ കഴിയില്ലായെന്നു ഇതിനര്‍ഥമില്ല. അതുപോലെ എക്സ്റ്റെണ്ട്ര്‍ പിന്‍ ടാമ്പര്‍ ചെയ്തു ഓട്ടോഫോക്കസ്‌ വര്‍ക്ക്‌ ചെയ്യിക്കാമെങ്കിലും ഇതോടെ കാനന്‍ വാറന്റി നഷ്ടപ്പെടുമെന്നും ഓര്‍ക്കുക. എക്സ്‌റ്റെണ്ടര്‍ ഇല്ലാതെ തന്നെ ക്രോപ് ഫ്രേമില്‍ ഈ ലെന്‍സ്‌ 160-640mm (using 1.6X crop factor) റേഞ്ച് കവര്‍ ചെയ്യുന്നത് കൊണ്ട് ബേര്‍ഡ്ഫോട്ടോഗ്രാഫിക്കായി ഉപയോഗിക്കാം. എക്സ്‌റ്റെണ്ടര്‍ ഉപയോഗിക്കണം എന്നുള്ളവര്‍ ഇതൊഴിവാക്കുകയാവും ഭേദം.



അടുത്ത കോമ്പിനേഷന്‍ 70-200mm f/4 ആണ്. ഇതില്‍ 2X എക്സ്‌റ്റെണ്ടര്‍ഉപയോഗിച്ചാല്‍ f/8 ആവുന്നതുകൊണ്ട് തന്നെ ഓട്ടോഫോക്കസ്‌ പ്രശ്നം ഉണ്ടാവും. 1.4X ഉപയോഗിക്കുമ്പോള്‍ ഓട്ടോഫോക്കസ്‌ വര്‍ക്ക്‌ ചെയ്യുമെങ്കിലും ലഭിക്കുന്ന ദൂരം 156-448mm മാത്രമായിരിക്കും. ക്രോപ്സെന്‍സറില്‍ കഷ്ടിച്ച് ഉള്‍ക്കൊള്ളിക്കാം. ഫുള്‍ ഫ്രേമില്‍ ഇതിനെ ബേര്‍ഡ് ഫോട്ടോഗ്രാഫിയ്ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

അടുത്ത കോമ്പിനേഷന്‍ 70-200mm f/2.8 ആണ്. ഇതില്‍1.4x എക്സ്‌റ്റെണ്ടര്‍ ഉപയോഗിക്കുമ്പോള്‍ തന്നെ 156-448mm റേഞ്ച് കിട്ടും അതും f/4. പക്ഷെ ആ ഫോക്കല്‍ റേഞ്ച് ഫുള്‍ ഫ്രേമില്‍ ബേര്‍ഡ് ഫോട്ടോഗ്രാഫിയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെങ്കിലും ക്രോപ്പ് ബോഡിയില്‍ ഉള്‍ക്കൊള്ളിക്കാം. ഒപ്പം f/4 എന്നത് താരതമ്യേന വേഗമേറിയതും ആണ്. അതുപോലെ ഇതില്‍ 2X എക്സ്‌റ്റെണ്ടര്‍ ഫിറ്റ് ചെയ്‌താല്‍ 224- 640mm റേഞ്ച് ആയിമാറും. ഒപ്പം അപ്പര്‍ച്ചര്‍ 5.6 അതുകൊണ്ട് തന്നെ ഇതില്‍ 2X ഫിറ്റ് ചെയ്താലും ഓട്ടോ ഫോക്കസ്‌ വര്‍ക്ക്‌ ആവും. (1.4X, 2X എന്നീ എക്സ്‌റ്റെണ്ടര്‍ ഇവിടെ ഒരേ വിലയാണ്. അതുപോലെ സിഗ്മ,ടാമറോണ്‍, ടോകിന ലെന്‍സുകള്‍ വിലക്കുറവാണെങ്കിലും ഇവിടെ കാനന്‍ പോലെ ഈട് നിന്നെന്നു വരില്ല. ഒപ്പം ചില ലോങ്ങ്‌ റേഞ്ച് സൂം ലെന്‍സുകള്‍ ഓട്ടോ ഫോക്കസ്‌ വര്‍ക്ക്‌ ചെയ്തില്ലായെന്നും വരും.)

അതുപോലെ എക്സ്‌റ്റെണ്ടര്‍ ഊരിമാറ്റിയാല്‍ 70-200mm f/2.8ലെന്‍സ്‌ നല്ലൊരു മിഡ് റേഞ്ച് സൂം ലെന്‍സ്‌ ആണ്. സ്പോര്‍ട്സ്, പോട്രൈറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. വെതര്‍ ഷീല്‍ഡ് ഉള്ള ഈ ലെന്‍സ്‌ ഭാരമെറിയത് ആണെങ്കിലും മികച്ച ഒപ്ടിക്കല്‍ ക്ലാരിറ്റിയും റീസേല്‍ വാല്യൂവും ഉള്ള ലെന്‍സ്‌ ആണ്.



PRICE LIST :

*canon 70-200 f/4 IS USM 1185 euro
*canon 70-200 f/2.8 IS USM 1890 euro
*canon 100-400 f4.5/5.6 IS USM 1650 euro
*1.4x/2X extender 400 euro

12 comments:

Unknown said...

നല്ല, ഉപകാരപ്രധമാകുന്ന പോസ്റ്റ്‌. എന്തായാലും റിസര്‍ച്ച് നടത്തിയതല്ലേ, ഇതിന്റെയൊക്കെ വില കൂടി പരസ്യപ്പെടുത്തു മാഷേ...

ദീപക് രാജ്|Deepak Raj said...

canon 70-200 f/4 IS USM 1185 euro
canon 70-200 f/2.8 IS USM 1890 euro
canon 100-400 f4.5/5.6 IS USM 1650 euro
1.4x/2X extender 400 euro

1 euro is 68 Indian Rupees

Unknown said...

നന്ദി... ഒരുനാള്‍ ഞാനും ഒരു പുട്ടുകുറ്റി സ്വന്തമാക്കും...!

ജോ l JOE said...

പല ലെന്‍സുകള്‍ ഉപയോഗിക്കാറുണ്ട്. പക്ഷെ ഇത്ര വിശദമായ പഠനം നടത്തിയിട്ടില്ല. വിവരങ്ങള്‍ക്ക് നന്ദി.

ഓ .ടോ. : ദീപക് രാജിന്റെ കാള്‍ വളരെ സര്‍പ്രൈസ് ആയിരുന്നു. ചെറായി ടീം അംഗങ്ങളെ എല്ലാവരെയും വിവരം അറിയിച്ചിട്ടുണ്ട്. ആഗസ്തില്‍ നമ്മുക്ക് നേരില്‍ കാണാം.

ദീപക് രാജ്|Deepak Raj said...

നന്ദി ജോ
ഓഗസ്റ്റില്‍ നമുക്ക് നേരില്‍ കാണാം

കുഞ്ഞായി | kunjai said...

പുട്ട്കുറ്റിയിലെ ഗവേഷണം പങ്കുവെച്ചതിന് നന്ദി...

ത്രിശ്ശൂക്കാരന്‍ said...

നല്ല വായന.

Extender എന്നതിനു പകരം tele - converter എന്നുപയോഗിച്ചിരുന്നെങ്കില്‍ ചില സംശയങ്ങള്‍ ഒഴിവാക്കാമായിരുന്നു. ചിലര്‍ extension tube ആയി തെറ്റിദ്ധരിയ്ക്കാന്‍ സാധ്യതയുണ്ട്.

Unknown said...

നിക്കോൺ ചാര നിറത്തിൽ ചില മോഡലുകളുടെ ലിമിറ്റഡ് ഏഡിഷൻ എന്ന രീതിയിൽ ലെൻസുകൾ ഇറക്കിയിട്ടുണ്ടായിരുന്നു. Nikon white lenses എന്ന് ഇമേജ് ഗൂഗിൽ ചെയ്താൽ മതി.

വിവരങ്ങൾ ഇങ്ങനെ എഴുതിയിടുന്നതിൽ സന്തോഷം, ആ ലെൻസിന്റെ വിലയും കൂടി പോസ്റ്റിൽ തന്നെ ചേർക്ക്, എൽ സീരീസ് ലെൻസിന്റെ പവർ എല്ലാരും മനസ്സിലാക്കട്ടെ!

Ashly said...

Thank you !

പൈങ്ങോടന്‍ said...

ഇതുവരെ എടുത്ത ചിത്രങ്ങളൊക്കെ ,അല്ലെങ്കില്‍ എല്ലാം വേണ്ട, അത് അത്യാഗ്രഹമാവും, ഒരു 25 എണ്ണമെങ്കിലും
ചുരുങ്ങിയത് 500 ഡോളറിനെങ്കിലും ആരെങ്കിലും വാങ്ങാന്‍ തയ്യാറായാല്‍ ഈ ലെന്‍സുകളൊക്കെ ഞാനും വാങ്ങും :)

Unknown said...

വളരെ ഉപകാരപ്രദമായ പോസ്റ്റ്‌.
ഏകലവ്യന്‍ പറഞ്ഞ പോലെ ഈ ലെന്‍സുകളുടെ വില കൂടി അറിയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ നന്നായിരുന്നു... ഒന്ന് രണ്ടു മാസത്തിനകം ഒരു സൂം ലെന്‍സ്‌ വാങ്ങണം എന്നാ ഒരു ആഗ്രഹം ഉണ്ട്... 1500 AED വരെയാണ് ബജറ്റ്. വല്ല രക്ഷയുമുണ്ടോ..??

ദീപക് രാജ്|Deepak Raj said...

ജിമ്മി, ലെന്‍സുകളുടെ വില മുകളിലെ കമന്റില്‍ കൊടുത്തിരുന്നു.. നോക്കുമല്ലോ. യൂ.എ.യിലെ വില കൃത്യമായി അറിയില്ല. ഞാന്‍ കൊടുത്തിരുന്നത് കാനന്‍ ലെന്‍സുകള്‍ ആയിരുന്നല്ലോ. അപ്പോള്‍ ജിമ്മിയുടെ കാമറയും ഇതുതന്നെ ആണെന്ന് കരുതട്ടെ.

55-250mm f4.5/5.6 IS ലെന്‍സ്‌ താങ്കള്‍ പറഞ്ഞ വിലയില്‍ ഒതുങ്ങും. നല്ല ലെന്‍സ്‌ ആണ്.