Friday, July 10, 2009

തീക്കുറുക്കനെ അല്പം സ്പീഡാക്കാം.

ഗൂഗിള്‍ ക്രോമും ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററും ഉപയോഗിക്കുന്നവരേക്കാള്‍ ഇപ്പോള്‍ മോസില്ല ഫയര്‍ഫോക്സ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് കേള്‍ക്കുന്നു. ഞാന്‍ ഈ തീക്കുറുക്കനെ (ഫയര്‍ഫോക്സ്‌) ഉപയോഗിക്കുമ്പോള്‍ ക്ലിക്ക് ചെയ്‌താല്‍ ഒന്ന് ഓപ്പണ്‍ ആയി വരാന്‍ അല്പം താമസ്സിക്കുന്നതായി കണ്ടിരുന്നു. അതുകൊണ്ട് തീക്കുറുക്കനെ അല്പം വേഗത്തില്‍ ഓപ്പണ്‍ ആക്കാന്‍ നടത്തിയ ശ്രമത്തില്‍ അല്പം കൂടി വേഗത്തില്‍ ഓപ്പണ്‍ ആക്കാന്‍ കഴിഞ്ഞു. ഞാന്‍ ചെയ്തത് നിങ്ങളുമായി പങ്കുവയ്ക്കുന്നു. കഴിഞ്ഞ സാങ്കേതിക പോസ്റ്റിനു നിങ്ങള്‍ തന്ന പിന്തുണ ഈ പോസ്റ്റിനും കാരണമായി എന്നതാണ് സത്യം.

ആദ്യം മോസില്ല ഫയര്‍ഫോക്സ്‌ ഓപ്പണ്‍ ചെയ്യുക.

രണ്ടാമത് അഡ്രസ്‌ബാറില്‍ about:config ടൈപ്പ് ചെയ്യുക.

എഡിറ്റ്‌ ‍ ചെയ്യാനായി തുറന്നുവരുന്ന കോണ്‍ഫിഗറേഷന്‍ സ്ക്രീന്

അടുത്തത് തുറന്നുവരുന്ന സ്ക്രീനില്‍ network.http.pipelining സ്ക്രോള്‍ ചെയ്തു കണ്ടെത്തുക. ഇതില്‍ ക്ലിക്ക് ചെയ്തു True എന്ന് ആക്കുക.

അടുത്തത് സ്ക്രോള്‍ ചെയ്തു network.http.pipelining.maxrequests കണ്ടെത്തുക. അതില്‍ ചെയ്ത് വരുന്ന പോപ്‌അപ്പ് വിന്‍ഡോയില്‍ (പൊങ്ങിവരുന്ന ജാലകത്തില്‍) 4 എന്നുള്ള നമ്പര്‍ 60 ആയി മാറ്റുക.

ഇത്രയും ചെയ്തപ്പോള്‍ എന്റെ തീക്കുറുക്കന്‍ പഴയതിനേക്കാള്‍ മിടുക്കനായി. നിങ്ങളുടെ കാര്യം അറിയിക്കുക. കൂടുതല്‍ പ്രോത്സാഹനങ്ങള്‍ ഇതിനായി ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ആത്മവിശ്വാസം തരും.
മുമ്പ് വേഗം കൂട്ടാനായി ഉപയോഗിച്ചിരുന്ന വേഗകുറുക്കന്‍ (Faster Fox) പുതിയ തീകുറുക്കനുമായി (Mozilla)ചേര്‍ന്ന് പോകില്ല.

16 comments:

അരുണ്‍ കായംകുളം said...

yes.it is working fine.thanks

ഞാനും എന്‍റെ ലോകവും said...

ഞാൻ ചെയ്തു , സ്പീഡ് കൂടി

Typist | എഴുത്തുകാരി said...

ഇതൊരു നല്ല കാര്യമാണല്ലോ.

ബോണ്‍സ് said...

ചെയ്തു..സ്പീഡ് കൂടി എന്ന് തോന്നി..ഈ തീപൂച്ചക്ക് വേറെ ഒരു പ്രശ്നം കണ്ടിട്ടുള്ളത് ക്ലോസ് ചെയ്തു കഴിഞ്ഞാലും അതവിടെ തന്നെ കിടക്കും എന്നാണു. ക്ലോസ് ചെയ്തിട്ട് രണ്ടാമത് ഓപ്പണ്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ അത് "firefox is already running............. please restart computer............." എന്നൊരു മെസ്സേജ് തരുന്നു. പിന്നെ task manager തുറന്നു end process കൊടുത്തിട്ട് വീണ്ടും തുറന്നാല്‍ ശരിയാവും...ഇതിനും എന്തെങ്കിലും ഒരു പോംവഴി അറിയുമെങ്കില്‍ ആരെങ്കിലും ഒന്ന് സഹായിക്കണേ..

ഓഫ്..ദീപക്കിന് പട്ടികളെ പോലെ പൂച്ചയും ഒരു വീക്നെസ് ആണല്ലേ...ആദ്യം പൂച്ച റോസ്റ്റ്‌ പിന്നെ ഇപ്പൊ തീപൂച്ച!! :)

ജോണ്‍ ചാക്കോ, പൂങ്കാവ് said...

തീ കുറുക്കന്‍ സ്പീഡ് കൂടി എന്ന് തോന്നുന്നു......
നന്ദി.

ചാണക്യന്‍ said...

ദീപക്കെ,
ഡയല്‍ അപ് കണക്ഷന് ഈ പരിപാടി ശരിയാവുമോ?

ദീപക് രാജ്|Deepak Raj said...

എല്ലാവര്‍ക്കും താങ്ക്സ്

ബോണ്‍സേ, പലകാരണങ്ങള്‍ കൊണ്ട് ഇങ്ങനെ സംഭവിക്കാം. ചിലപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്‌ വെയര്‍ എക്സ്റ്റെന്‍ഷന്‍, ഇത്തരം പ്രശ്നം ഉണ്ടാക്കാറുണ്ട്. ചിലപ്പോള്‍ ജാവ പ്ലഗിന്‍ പോലും കുഴപ്പം ഉണ്ടാക്കാറുണ്ട്. ഇവയെ ഒന്ന് ഡിസേബിള്‍ ചെയ്തു നോക്കിയാല്‍ അങ്ങനെ ഉള്ള പ്രശ്നങ്ങള്‍ മാറും. ചിലപ്പോള്‍ ആ സോഫ്റ്റ്‌ വെയറുകളുടെ സൈറ്റില്‍ നിന്നും പാച്ച് ഡൌണ്‍ലോഡ് ചെയ്താലും പ്രശ്നം മാറും. സോണ്‍ അലാറം പോലുള്ള ഫയര്‍വാളുകളും ഇങ്ങനെ കുഴപ്പം ഉണ്ടാക്കാറുണ്ട്.
ഇതുചെയ്തിട്ടും മാറുന്നില്ലയെങ്കില്‍ വല്ല മാല്‍വെയര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതും ഒന്ന് പരീക്ഷിച്ചു നോക്കുക.

ഓഫ്: പട്ടിയെ വളര്‍ത്താനും പൂച്ചയെ കഴിക്കാനും ഇഷ്ടമാണ്.

ചാണക്യന്‍,
ഇത് മോസില്ലയുടെ സ്റ്റാര്‍ട്ട്‌അപ്പ് കൂട്ടാനാണ്. പ്രത്യേകിച്ചും കുറഞ്ഞ മെമ്മറി ഉള്ളവര്‍ക്ക് വളരെ ഫാസ്റ്റ്‌ ആയി മോസില്ല ഉപയോഗിക്കാം. ഡയല്‍അപ്പ് ഉപയോഗിക്കുമ്പോള്‍ നെറ്റ് സ്പീഡ് കൂടില്ല പക്ഷെ മോസില പെട്ടെന്ന് തുറന്നു കിട്ടുന്നതുകൊണ്ട് ഉപയോഗിക്കാന്‍ നല്ലതാണ്.

പുതിയ മോസിലയുടെ കൂടെ ഫാസ്റ്റര്‍ ഫോക്സ് ഉപയോഗിക്കാന്‍ കഴിയില്ലെങ്കിലും പഴയ മോസില്ല ഉപയോഗിക്കുന്നവര്‍ ഫാസ്റ്റര്‍ ഫോക്സ് ഡൌണ്‍ലോഡ് ചെയ്തു സ്പീഡ് കൂട്ടാം.
ഒരു കാര്യം കൂടെ ഓര്‍ക്കുന്നത് നല്ലതായിരിക്കും. കഴിവതും ആഡോന്‍സ് കഴിവതും കുറച്ചു ഇന്‍സ്റ്റാള്‍ ചെയ്താല്‍ മോസിലയുടെ സ്പീഡ് കുറയാതെ നോക്കാം. പദ്മ മാത്രം ഉപയോഗിക്കുന്നതാവും നല്ലത്.

യൂനുസ് വെളളികുളങ്ങര said...

which is the best following web browser ?

1). Internet Exploer 2). Mozilla Firfox 3). Google Chrome 4). safari

ദീപക് രാജ്|Deepak Raj said...

വിന്‍ഡോസ്‌ ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും എളുപ്പം ഇന്റര്‍നെറ്റ്‌ എക്സ്പ്ലോരെര്‍ തന്നെ. പക്ഷെ ഏറ്റവും കൂടുതല്‍ സേഫ് അല്ലാത്തതും എക്സ്പ്ലോറര്‍ ആണ്. ഫ്രീസോഫ്റ്റ്‌ വെയര്‍ ആശയക്കാരുടെ പ്രിയപ്പെട്ട മോസില്ലയാണ് താരതമ്യേന സുരക്ഷിതവും ഏറ്റവും കൂടുതല്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയുന്നതും. (തീം ഒക്കെ ധാരാളം മാറ്റാം). ക്രോം ഇപ്പോള്‍ ഇറങ്ങിയതല്ലേ ഉള്ളൂ. യൂണികോഡ്‌ ഉപയോഗിക്കുന്നവര്‍ക്ക് ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടെന്നു കേള്‍ക്കുന്നു. എനിക്ക് ആദ്യം ഉണ്ടായിരുന്നു. പിന്നീട് ക്രോം ഇഷ്ടപ്പെടാഞ്ഞതുകൊണ്ട് (ഡിസൈന്‍) ഉപയോഗം നിര്‍ത്തി. ആപ്പിള്‍ കമ്പ്യൂട്ടര്‍ ഫാന്‍സ്‌ ഇഷ്ടപ്പെടുന്ന സഫാരി ഇപ്പോള്‍ വിന്‍ഡോസിലും ഉണ്ട്. ചില കോപ്പി ചെയ്യാന്‍ കഴിയാത്ത പേജുകള്‍ (ബ്ലോഗുകളും മറ്റും) സഫാരിയില്‍ കോപ്പി ചെയ്യാന്‍ കഴിയുന്നുണ്ട്. സഫാരിയെ അറ്റാക്ക് ചെയ്യുന്ന വൈറസ്‌ വളരെ കുറവാണ്. (എണ്ണത്തില്‍ കുറവായതാവും കാരണം).
എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ മോസില്ല തന്നെ നല്ലത്. പക്ഷെ അഡിക്ഷന്‍ കാരണം ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍ ഇടയ്ക്കിടെ ഉപയോഗിക്കേണ്ടി വരുന്നുണ്ട്.

Anonymous said...

@ ബോണ്‍സ്

ആ പ്രോബ്ലം എനിക്കും വരാറുണ്ട്. പെട്ടെന്നങ്ങ് "തീകുറുക്കന്‍‍" മുങ്ങും. പുള്ളിയെ എവിടെ തപ്പിയാലും കാണില്ല. പക്ഷേ പുള്ളി ബാക്രൌണ്ടില്‍‍ വര്‍ക്ക് ചെയ്യുന്നുണ്ട് താനും.

ഇതിനൊരു വഴി ഞാന്‍‍ കണ്ടത്.. ALT+Tab..ഉപയോഗിച്ച് നോക്കൂ.. പുള്ളിയെ കൈയോടെ പിടികൂടാം.

ദീപക് രാജ്|Deepak Raj said...

കോട്ടയം കുഞ്ഞച്ചന്‍
ചെലപ്പോള്‍ കുറുക്കനെ പിടിക്കുക എന്നതല്ല പ്രശ്നം. ഹാങ്ങ്‌ ആവുകയോ അല്ലെങ്കില്‍ റീ സ്റ്റാര്‍ട്ട്‌ ചെയ്യേണ്ടിയോ വരുന്നു. അപ്പോള്‍ അതിന്റെ കാരണം കണ്ടെത്തണ്ടി വരുന്നു.

യൂനുസ് വെളളികുളങ്ങര said...

American
Megatrends

Press DEL to runsteup
Press F8 BBS POPUP
PC-2700 Single channel mode
checking NURAM.......
Initializing USB Controllers .....Done
248MB ok
Auto-Detecting Primaster---IDE Hard Disk
Auto-Detecting Prislave--ATAPI CD-Rom
Prim master SAMUSUNG spo802N TK200-04
Auto -Detecting USB mass storage Devices....
00 USB mass storage deivces found and configured.
New CPU installed! please enter setup to configure you system
Press F1 RUN SETP
Press F2 to lode Default Value and continue
.........................................................................ഫസ്റ്റ്‌ computer On ചെയ്യുമ്പോള്‍
മൂന്നാല്‌ ദിവസമായി മുകളിലെത്തെ കമാന്‍ട്‌ പ്രത്യക്ഷപ്പെടുന്നു ഇതിന്റെ കാരണം എന്താണ്‌ ?
സിസ്‌റ്റത്തിന്റെ സമയം വര്‍ക്ക്‌ ചെയ്യുന്നില്ല. സിസ്സ്‌ത്തിന്റെ ബാറ്ററി മാറ്റി സ്ഥാപിക്കണോ ?
ഇടക്ക്‌ സിസിറ്റം തിനിയെ Restart ആവുന്നു. ?
മുകളിലെത്തെ മൊത്തം പ്രശനം പരിഹാരിക്കാന്‍ ഞാന്‍ എന്ത്‌ ചെയ്യണം ?
സിസ്‌റ്റം ഫോര്‍മാറ്റ്‌ ചെയ്‌താല്‍ പ്രശനം പരിഹരിക്കാന്‍ കഴിയുമോ ?
അല്ലെങ്കില്‍ ഹാര്‍ഡ്‌ വെയര്‍ പ്രശനമോ?

ബോണ്‍സ് said...

നന്ദി ദീപകെ! ഞാന്‍ ഒരു വിധം എക്സ്റ്റന്‍ഷന്‍ ഒക്കെ മാറ്റി ട്രൈ ചെയ്തു നോക്കി. അല്പം ബെറ്റര്‍ ആയിട്ടുണ്ട്‌. Zotero എന്ന രഫരന്‍സിംഗ് സോഫ്റ്റ്‌വെയര്‍ ആഡ് ഓണ്‍ ലിസ്റ്റില്‍ ഉണ്ട്. അതില്ലാതെ ജീവിക്കാന്‍ പറ്റില്ല!! അത് കൊണ്ട് അതൊഴിച്ചു എല്ലാം അഴിച്ചു പറിച്ചു ദൂരെ കളഞ്ഞു. നോക്കട്ടെ..തീപൂച്ച ഇവിടെ തന്നെ ഉണ്ടാവുമല്ലോ!!

ബോണ്‍സ് said...

ഓഫ്.- കുറുക്കനെ എന്തെ പൂച്ച ആക്കിയെ എന്നായിരിക്കും? ഇടയ്ക്കിടെ കാണാതെ ആവുന്നത് കൊണ്ട് ഞാന്‍ ഇട്ട വിളിപേരാ...

ദീപക് രാജ്|Deepak Raj said...

ബോണ്‍സ്
എന്നാലും കുറുക്കനെ പൂച്ചയാക്കിയല്ലോ.

യൂനുസ്
മദര്‍ബോര്‍ഡ്‌ മനുഫക്ച്ചര്‍ സൈറ്റില്‍ നിന്ന് പുതിയ ബയോസ് ഒന്ന് അപ്ഡേറ്റ് നോക്കിയിട്ട് പറയണേ. ഈ യൂ.എസ്.ബി. ഇപ്പോഴും ഡിടെക്റ്റ് ചെയ്യാന്‍ പ്രിന്റര്‍ ആണോ അതോ എക്സ്‌റ്റെണല്‍ ഹാര്‍ഡ് ഡിസ്ക് ആണോ ഇപ്പോഴും കുത്തി ഇട്ടിരിക്കുന്നത്.

കണ്ണനുണ്ണി said...

yea deepak...it works....cool