ഇപ്പോളിതാ സബര്‍ജിത് സിംഗ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു.
പാകിസ്ഥാനിലെ കാട്ടുനീതി ഏകപക്ഷീയമായി കുറ്റവാളിയായി മുദ്ര കുത്തി , വധശിക്ഷ വിധിച്ച പാവം സബര്‍ജിത് സിംഗ് ചെയ്ത ഒരു കുറ്റം ഇന്ത്യക്കാരന്‍ ആയതാണ്, അടുത്ത കുറ്റം അയാള്‍ ഒരു ന്യൂനപക്ഷ വിഭാഗക്കാരന്‍ ആയില്ല എന്നതാണ്.1990 ഇല്‍ അറസ്റ്റ് ചെയ്ത സബര്‍ജിത് സിംഗ് കഴിഞ്ഞ 18 വര്‍ഷമായി പാക് ജയിലില്‍ വധ ശിക്ഷയുടെ ഭീതിജനകമായ മനോവ്യാപാരങ്ങളില്‍ കഴിയുന്നു. അത് തന്നെ അതി ക്രൂരമായ ശിക്ഷ ആണ്.
ഒരു പക്ഷെ സബര്‍ജിതിന്റെ ജീവന്‍ വച്ച് വിലപേശാന്‍ പാകിസ്ഥാന്‍ കരുതുന്നുണ്ടാവും..
പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അന്‍സാര്‍ ബര്‍ണി മാത്രമേ ആഗ്രഹിക്കുന്നുള്ളോ സബര്‍ജിതിന്റെ മോചനം. ഇന്ത്യയിലെ കപട ന്യൂനപക്ഷ പ്രീണന ഭരണകൂടങ്ങള്‍ ഒന്നും ഈ പ്രശ്നത്തില് മാനുഷീക പരിഗണന പോലും കൊടുക്കുന്നില്ല. അവര്‍ ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്നു.
നമ്മുടെ ഇന്ത്യന്‍ നിയമവ്യവസ്ഥ എത്രയോ ഉദാരം. ഇത്ര അധികം ഭീകര ആക്രമണങ്ങള്‍ നടന്ന ഇന്ത്യയില്‍ ഇന്ന് വരെ ആരെ എങ്കിലും തൂക്കില്‍ ഇട്ടതായി കേട്ടിട്ടില്ല.
സബര്‍ജിത് സിംഗിനെ കസബ്,അഫ്സല്‍ ഗുരു തുടങ്ങിയവരുമായി താരതമ്യം ചെയ്യുനത് പോലും പാപമാണ് എങ്കിലും...
"ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ക്ഷേത്രം ആയ പാര്‍ലമന്റ് ആക്രമിച്ച ഗൂഡാലോചനയില് പങ്കാളി ആയ അഫ്സല്‍ ഗുരുവിനെ എങ്ങനെ രക്ഷിച്ചെടുക്കാം .. ഇന്ത്യയുടെ നെഞ്ചില്‍ വെടിയുതിര്‍ത്ത കസബിനെ എത്ര കാലം വി.ഐ.പി. ആയി കൊണ്ട് നടക്കാം.. "
ഇതൊക്കെ ആവട്ടെ നമ്മുടെ പ്രീണന നയങ്ങള്‍.
3 comments:
പച്ചയായ യാദാര്‍ത്ഥ്യം..... ഒരു പാക്ക് പൌരനും ഇന്‍ഡ്യയില്‍ നിന്ന് ഇത്രയും ക്രൂരത അനുഭവിച്ചിട്ടുണ്ടാവില്ല....
കോടികള്‍ മുടക്കി അഫ്സലിന് ജയില്‍ പണിഞ്ഞവര്‍ ഇതോര്‍ത്താല്‍ നല്ലത്..
"ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ക്ഷേത്രം ആയ പാര്‍ലമന്റ് ആക്രമിച്ച ഗൂഡാലോചനയില് പങ്കാളി ആയ അഫ്സല്‍ ഗുരുവിനെ എങ്ങനെ രക്ഷിച്ചെടുക്കാം .. ഇന്ത്യയുടെ നെഞ്ചില്‍ വെടിയുതിര്‍ത്ത കസബിനെ എത്ര കാലം വി.ഐ.പി. ആയി കൊണ്ട് നടക്കാം.. "
ജനാധി"പഥ്യം" നീണാള്‍ വാഴട്ടെ..
Post a Comment