ഒരിക്കല്‍ ആരുടെയോ കമന്റിനു മറുപടിയായി എങ്ങനെ യൂടൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം എന്ന് പറഞ്ഞിരുന്നു. ആദ്യകാലത്ത് വന്നിരുന്ന യൂടൂബ് വിഡിയോകള്‍ കുറഞ്ഞ റെസലൂഷന്‍ ആയിരിന്നു. പിന്നീട് ഹൈക്വാളിറ്റിയും(HQ) ഇപ്പോള്‍ ഹൈഡേഫനിഷനും(HD) വന്നു. നേരത്തെ നമ്മള് ഉപയോഗിച്ചിരുന്ന ഡൌണ്‍ലോഡ് സൈറ്റില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്താല്‍ വീഡിയോ ഡൌണ്‍ലോഡ് ആകുമെങ്കിലും വീഡിയോ നോര്‍മല്‍ ക്വാളിറ്റി ആയി ആണ് ഡൌണ്‍ലോഡ് ആയതു എന്ന് കാണാം. എന്നാല്‍ ഹൈഡെഫനിഷന്‍ വീഡിയോ ആയി തന്നെ ഡൌണ്‍ലോഡ് ചെയ്യണം എന്നുള്ളവര്‍ ശ്രദ്ധിക്കുക.
ഇതിനായി രണ്ടു ഓപ്ഷന് ഇവിടെ കൊടുക്കുന്നു.
ഒന്ന് കീപ് എച്.ഡി. എന്നുള്ള സൈറ്റില്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ യൂ.ആര്.എല്‍. പേസ്റ്റ് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക.
അല്ലെങ്കില്‍ മോസ്സിലയില് ഒരു ജാവാസ്ക്രിപ്റ്റ് ആഡ് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക (ഞാന്‍ അതാണ് ഉപയോഗിക്കുന്നത്. എളുപ്പവും മികച്ചത് എന്ന് എനിക്ക് തോന്നിയതുമാണ് അത്.)
അതിനായി ആദ്യം ടൂള്‍ ബാറില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. അതിനു ശേഷം ന്യൂ ബുക്ക് മാര്‍ക്ക് സെലക്റ്റ് ചെയ്യുക. അതില്‍ നേം എന്നുള്ളിടത്ത് ഡൌണ്‍ലോഡ് വീഡിയോ എന്നെഴുതുക.(ഇഷ്ടമുള്ളത് എഴുതാം) അതിനു ശേഷം ലോകെഷന്‍ എന്നുള്ളിടത്ത് ഈ സ്ക്രിപ്റ്റ് പേസ്റ്റ് ചെയ്യുക.javascript:if(document.location.href.match(/http:\/\/[a-zA-Z\.]*youtube\.com\/watch/)){document.location.href='http://www.youtube.com/get_video?fmt=18&video_id='+swfArgs['video_id']+'&t='+swfArgs['t']}
അതിനു ശേഷം ആഡ് ചെയ്യുക. ഇനി യൂടൂബില്‍ എച്.ഡി. വീഡിയോ ഉള്ളപ്പോള്‍ ഈ ടൂള്‍ബാറിലെ ഡൌണ്‍ലോഡ് വീഡിയോ എന്നുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ ഡൌണ്‍ലോഡ് ആകും. എച്.ഡി. വീഡിയോ(HD Videos - 720p or more) ഉണ്ടെങ്കില്‍ മാത്രമേ എച്.ഡി.വീഡിയോ ഡൌണ്‍ലോഡ് ആകൂ..
(എന്റെ ചെറിയ അറിവ് നിങ്ങളുമായി പങ്കുവെയ്ക്കുന്നു എന്നുമാത്രം. പ്രോത്സാഹനം ഉണ്ടെങ്കില്‍ ഇതിനായി ഒരു ബ്ലോഗ് തന്നെ തുടങ്ങിക്കളയാം. ഇപ്പോള്‍ ഇതാണല്ലോ ട്രെന്റ്)
ദുര്‍ഗന്ധം പരത്തുന്നവര്‍
2 years ago
17 comments:
thanx !!!
ithu kollamallo........
kollamallo nokkatte
Good
പ്രോത്സാഹിപ്പിച്ചിരിക്കുന്നു. :-)
റൊമ്പ നട്രീ തലൈവരെ
നോക്കട്ടെ..എന്തായാലും ഈ അറിവ് പകര്‍ന്നു തന്നതിനു നന്ദി...
Thnks for the info. i was using www.file2hd.com before. will try this now
നന്ദി...
നന്ദി
Also you can use dvdsoft. they have bunch of free programs. You can only copy the sound track etc
സുഹൃത്തേ,
സംഗതി അടിപൊളിതന്നെ. ശരിക്കും പ്രോത്സാഹനം അര്‍ഹിക്കുന്നു...
ആശംസകള്‍...
സുഹൃത്തേ,
സംഗതി അടിപൊളി. തികച്ചും പ്രൊത്സാഹനം അര്‍ഹിക്കുന്നു. ആശംസകള്‍...
ദീപക്കേ, എല്ലാവിധ പ്രോത്സാഹനങ്ങളും നേരുന്നു.
ഒന്നു ട്രൈ ചെയ്തു നോക്കാമെന്നു വിചാരിച്ചപ്പോള്‍, ദീപകിന്റെ പോസ്റ്റില്‍ നിന്നു ഒരു ഭാഗവും കട്ട് ചെയ്യാന്‍ കഴിയുന്നില്ല. പിന്നെങ്ങനെ ആ ജാവാസ്ക്രീപ്റ്റ് പേസ്റ്റ് ചെയ്യും? എന്താ ദീപകേ, കട്ട് & പേസ്റ്റ് താങ്കളുടെ ബ്ലോഗില്‍ ഡിസേബിള്‍ ചെയ്തിരിക്കുകയാണോ?
പ്രിയ അങ്കിള്‍
അല്ല ഇവിടെ കോപ്പി,കട്ട് @പേസ്റ്റ് ചെയ്യാമല്ലോ. ഇന്റര്‍നെറ്റ് എക്സ്പ്ലോരെര് ആണ് ഉപയോഗിക്കുന്നത്.
javascript:if(document.location.href.match(/http:\/\/[a-zA-Z\.]*youtube\.com\/watch/)){document.location.href='http://www.youtube.com/get_video?fmt=18&video_id='+swfArgs['video_id']+'&t='+swfArgs['t']}
please try this
enthayalum ithu nalla oru idea anu.
valre nandhi
Post a Comment