ലാവലിന്‍ കേസിന്റെ നെറുകയിലാണ് ഇന്ന് കേരളം. വിവിധ തരം കഥകള്‍ ലാവലിനെ ചുറ്റിപറ്റി പല ഭാഗത്തു നിന്ന് പുറത്തു വന്നു കഴിഞ്ഞു. ഇനി അതിനെ കുറിച്ച് ബ്രഹ്മാസ്ത്രത്തിന് പ്രത്യേകിച്ച് എന്തെങ്കിലും നിരത്താനുണ്ടെന്ന് തോന്നുന്നില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ പുതുമ നഷ്ടപ്പെട്ട ആ വിഷയത്തിലേക്ക് കൈകടത്തുന്നതില്‍ അര്‍ഥവുമില്ലെന്ന് ബ്രഹ്മാസ്ത്രം വിശ്വസിക്കുന്നു.
പിണറായി കുറ്റക്കാരനാവട്ടെ, അല്ലതാവട്ടെ... എണ്‍പത്തിയാറ് കോടി മോഷ്ടിച്ചതാവട്ടെ, അലിഞ്ഞു പോയതാവട്ടെ.... ലാവലിന്‍ കേസ് വിഭാഗതീയതയുടെ ഭാഗമാവട്ടെ, അല്ലാതാവട്ടെ.... ഗവര്‍ണര്‍ ഭരണഘടനാ ലംഘനം നടത്തിയതാവട്ടെ, അഡ്വക്കേറ്റ് ജനറല്‍ ചെയ്തത് നിയമപരമായാവട്ടെ.... വഞ്ചിക്കപ്പെടുന്നത് സാധാരണ ജനങ്ങള്‍ ആണെന്നത് വസ്തുത.
പിണറായിയെ ന്യായീകരിച്ചും, അല്ലാതെയും കഥകള്‍ ധാരാളം. പിണറായി വിഭാഗം കണക്കുകള്‍ നിരത്തുമ്പോള്‍ അതാണ് ശരി എന്നു തോന്നും. അച്ചുതാനന്ദന് കണക്കു നിരത്തുമ്പോള്‍ അവിടെ ന്യായം തോന്നും. ഉമ്മന്‍ ചാണ്ടി പറയുമ്പോള്‍ അവിടെ ന്യായം തോന്നാം. കാരണം നാക്കിനെല്ലില്ലാത്ത ജയരാജന്മാരും, സുധാകരന്മാരും, കുഞ്ഞാലിക്കുട്ടിമാരും അടക്കി വാഴുന്ന കേരളമെന്ന പ്രബുദ്ധത മുറ്റിപ്പോയ ദൈവത്തിനെ സ്വന്തം നാട്ടില്‍, ദൈവത്തിനേക്കാള്‍ വലിയ ആള് ദൈവങ്ങള്‍ വാഴുന്ന സുന്ദര നാട്ടില്‍, ഇതല്ല ഇതിലപ്പുറവും നടക്കും അല്ലെങ്കില്‍ നടത്തിക്കും.
അന്തരിച്ച എ.കെ ജി യുടെ ശവകുടീരവും ഒരു പഴയ തറവാടും ഒരു സ്മാരകമായി ഇന്നും നിലകൊള്ളൂന്നു, വഴിവിട്ട് ഒന്നും സമ്പാദിച്ചില്ല എന്നതിന് തെളിവായി..... ഇ എം എസിന്റെ പിന് തലമുറ അദ്ദേഹം പാര്‍ട്ടിക്കു തീഴെറുതിയ പരമ്പരാഗത സ്വത്തുക്കള്‍ ഓര്‍ത്ത് നെടുവീര്‍പ്പിടുന്നു..... പി കെ വാസുദേവന്‍ നായരും, നായനാരും തുടങ്ങി അഴിമതിക്കെതിരെ പടവാളോങ്ങി ജീവിതത്തില്‍ ഒന്നും നേടാനാവതെ തങ്ങളുടെ പിന് തലമുറയെ ദുരിത കയങ്ങളിലേക്ക് തള്ളിയിട്ട ഒരു പിടി നേതാക്കള്‍ നയിച്ചിരുന്ന നമ്മുടെ നാട്ടില്‍ തന്നെയാണ് അഴിമതി നടത്തി സാധാരണക്കാരന്റെ ശതകോടികള്‍ കൊള്ളയടിച്ചിട്ടും ഒന്നും സംഭവിക്കാതെ മാണിയും, കരുണാകരനും, പിണറായിയും, കൊടിയേരിയും, ബാലകൃഷ്ണപിള്ളയും പോലുള്ള നാലാം കിട നേതാക്കന്മാരും വാഴുന്നതെന്നോര്‍ക്കുമ്പോള്‍ ലഞ്ജ തോന്നാതിരിക്കണമെങ്കില്‍ അവന് ഒന്നുകില്‍ മന്ദബുഃദ്ധി ആയിരിക്കണം അല്ലെങ്കില്‍ മന്ദബുഃദ്ധി എന്നു പോലും വിശേഷിപ്പിക്കാന്‍ കഴിയാത്ത നശിച്ച എഴാം കൂലി രാഷ്ട്രീയത്തിന്റെ പിന്തുടര്‍ച്ചക്കാരനായിരിക്കണം.
ഇന്നിലെ ചില രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക നേതാക്കളിലേക്ക് നമുക്ക് ഒന്നു എത്തി നോക്കാം.... പഴയകാല ദിനേശ് ബീഡി തൊഴിലാളിയായ സഖാവ് പിണറായി വസിക്കുന്ന വീടിന് വില നിശ്ചയിക്കാന്‍ പ്രയാസം. പഴയ ചെണ്ടകൊട്ടുകാരനായ കരുണാകരന് സ്വത്തിന്റെ കാര്യത്തില്‍ കിരീടം വെക്കാത്ത രാജാവ്. അണ്ടി പെറുക്കി നടന്ന, ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാതെ നടന്നിരുന്ന വെള്ളാപ്പള്ളി ഇന്നു മേഴ്സിഡീസ് ബെന്‍സ് ജനങ്ങളുടെ നെഞ്ചിലൂടെ പായിച്ചു കളിക്കുന്നു.. മന്നത്തു പദ്മനാഭന്റെ ഒഫീസില്‍ ചായ ഒഴിച്ചു കൊടുത്തു നടന്ന സുകുമാരന്‍ നായര്‍ ഇന്നു നായരെ നയിക്കുന്നു അതും തന്റെ കോടികള്‍ വിലയുള്ള സ്വത്തിന്റെ മുകളില്‍ അടയിരുന്നു കൊണ്ട്... അങ്ങനെ തുടങ്ങി “അ” എന്നു തികച്ച് എഴുതാന്‍ കഴിവില്ലാത്ത, ഒരു ഗതിക്കും പരഗതിക്കും വഴിയില്ലാതിരുന്ന പന്നിയുടെ തൊലിക്കട്ടി മാത്രം കൈമുതലായുള്ള അണ്ടനും, അടകോടനും വരെ കേരളത്തിലും സ്വിസ് ബാങ്കിലും കോടികള്‍..... ഇതെല്ലാം മാര്‍ക്ക്സും, ലെനിനും, ഗുരുവായൂരപ്പനും, ഈശോ മിശികായും, അള്ളായും സ്വര്‍ഗത്തില്‍ ഇരുന്നു വാരി അവരുടെ മടിയിലേക്ക് ഇട്ടു കൊടുത്തതാണെന്നു കൂടി എഴുതിയാല്‍ കീജെയ് വിളിക്കാന്‍ മാത്രം വായ തുറക്കുന്ന സാധാരണ ജനം വിശ്വസിക്കും, അവര്‍ കൈയ്യടിക്കും!
ഇനിയും നമ്മള് ഇവരെ പ്രകീര്‍ത്തിച്ചു മുദ്രാവാക്യം വിളിക്കണം.... ഇല്ലെങ്കില്‍ അവര്‍ പിണങ്ങി ഈ അഴിമതി എങ്ങാനും നിര്‍ത്തിയാല്‍.....!!! ഹോ...അതാലോചിക്കാനെ കഴിയുന്നില്ല..... അഴിമതിയില്ലാത്ത ഒരു രാഷ്ട്രീയ നേതാവോ, മ്ലേച്ചം, അപലപനീയം!!
ദുര്‍ഗന്ധം പരത്തുന്നവര്‍
2 years ago
93 comments:
പഞ്ചപാണ്ടവന്മാര്‍ കട്ടില് കാലു പോലെ മൂന്നു പേരല്ലെ....
അഞ്ജനമെന്നാല്‍ എന്തെന്നെനിക്കറിയാം.... അത് മഞ്ഞളു പോലെ വെളുത്തിരിക്കും!
ഇനിയും നമ്മള് ഇവരെ പ്രകീര്‍ത്തിച്ചു മുദ്രാവാക്യം വിളിക്കണം.... ഇല്ലെങ്കില്‍ അവര്‍ പിണങ്ങി ഈ അഴിമതി എങ്ങാനും നിര്‍ത്തിയാല്‍.....!!! ഹോ...അതാലോചിക്കാനെ കഴിയുന്നില്ല..... അഴിമതിയില്ലാത്ത ഒരു രാഷ്ട്രീയ നേതാവോ, മ്ലേച്ചം, അപലപനീയം!!
നന്നായി നിര്വിളാകന് ഈ ആക്ഷേപ ഹാസ്യം .....
ഊട്ടിയ വെട്ടുകത്തിയുടെ മൂര്ച്ചയുണ്ടിതിലെ ഹാസ്യത്തിന്...
നായ്ക്കാട്ടം നാലക്കി മുറുച്ചിട്ട് ഇതിലേതാ നല്ലത് എന്നു ചോദിച്ചാല്‍ നമെന്തു പറയാനാ ഒക്കെ നായക്കാട്ടം തന്നെ....
"പണ-റായി-മാരുടെ കേരളം .
കരിദിനം ആചരിക്കാന്‍ കുറെ.....______...ഫൂ.....
ഇനിയും നമ്മള് ഇവരെ പ്രകീര്‍ത്തിച്ചു മുദ്രാവാക്യം വിളിക്കണം.... ഇല്ലെങ്കില്‍ അവര്‍ പിണങ്ങി ഈ അഴിമതി എങ്ങാനും നിര്‍ത്തിയാല്‍.....!!! ഹോ...അതാലോചിക്കാനെ കഴിയുന്നില്ല..... അഴിമതിയില്ലാത്ത ഒരു രാഷ്ട്രീയ നേതാവോ, മ്ലേച്ചം, അപലപനീയം!!
:0)
കൊള്ളാം. പണം അടിച്ചു മാറ്റിയില്ലെങ്കില്‍ പിന്നെ എന്തിനു അന്വേഷണത്തിനെ പേടിക്കണം. എന്തായാലും അണികള്‍ കൂടെ എന്നും കാണും. അടികൊല്ലാനും അടിക്കാനും അണികളെ കിട്ടുന്ന കാലം വരെ ഇവിടെ ഇങ്ങനെ തന്നെ കാണും. പിന്നെ സമരവും ഹര്‍ത്താലും അഴിമതിയും ഇല്ലാതെ എന്ത് കേരളം. നമ്മള് എല്ലാം ശീലിച്ചു പോയി.
..വികാരം അക്ഷരങ്ങളാക്കിയാലെങ്കിലും
കിട്ടട്ടെ നമുക്ക് അല്പം സ്വസ്ഥത..
ഈ ബഹളങ്ങള്‍ ഒക്കെ കാണുമ്പോള്‍ കുറെ കോടികള്‍ ചില കൈകളില്‍ കൂടി ഒഴുകിയിട്ടുണ്ട് എന്നാ സംശയം ബലപെട്ടു വരുന്ന്നു.......
പിന്നെ കാശില്ലാതെ എങ്ങനെ ജീവിക്കണം. താങ്കള്‍ കൊടുക്കുമോ വലതുപക്ഷക്കാരാ
ഒരു വിദേശി നമ്മുടെ രാഷ്ട്രീയകാരനോട് , എന്ത് ജോലി ചെയ്യുന്നു .
നേതാവ് .- ഞാനോ ജന സേവനം ,
വിദേശി - അപ്പൊ ഭക്ഷണത്തിന് വരുമാനം കണ്ടെത്തുന്നത് എങ്ങിനെ അതിനെന്ത് ജോലിയാ ചെയ്യുന്നത്
നേതാവ് - ഹ ഹ ഹ വേറെ ഏതു ജോലി ചെയ്താല്‍ ആണ് ടാക്സ് പോലും അടക്കാതെ കോടികള്‍ സമ്പാദിക്കാന്‍ പറ്റുക
അപ്പൊ നീര്വിലാകാന് സിന്ദാബാദ്
അങ്ങനെ തുടങ്ങി “അ” എന്നു തികച്ച് എഴുതാന്‍ കഴിവില്ലാത്ത, ഒരു ഗതിക്കും പരഗതിക്കും വഴിയില്ലാതിരുന്ന പന്നിയുടെ തൊലിക്കട്ടി മാത്രം കൈമുതലായുള്ള അണ്ടനും, അടകോടനും വരെ കേരളത്തിലും സ്വിസ് ബാങ്കിലും കോടികള്‍..... ഇതെല്ലാം മാര്‍ക്ക്സും, ലെനിനും, ഗുരുവായൂരപ്പനും, ഈശോ മിശികായും, അള്ളായും സ്വര്‍ഗത്തില്‍ ഇരുന്നു വാരി അവരുടെ മടിയിലേക്ക് ഇട്ടു കൊടുത്തതാണെന്നു കൂടി എഴുതിയാല്‍ കീജെയ് വിളിക്കാന്‍ മാത്രം വായ തുറക്കുന്ന സാധാരണ ജനം വിശ്വസിക്കും, അവര്‍ കൈയ്യടിക്കും.............
:):):-)
ബ്ലോഗില്‍ വായന ഇപ്പോള്‍ ലേശം കുറവായിരുന്നു. വായില്‍ തോന്നിയത് എഴുതാനുള്ളതാണ് ബ്ലോഗെന്നു തന്റെ എഴുത്ത് കണ്ടപ്പോള്‍ മനസ്സിലായി. എന്താ ചങ്ങാതീ. പിണറായി ലാവലിന്റെ കൈക്കൂലി പണം ആകെ വാങ്ങി സ്വിസ് ബാങ്കില്‍ ഇട്ടിട്ടുണ്ട്. എന്നിട്ട് അതിന്റെ പലിശ കൊണ്ട് രണ്ടു ബോഫോഴ്സ് തോക്ക് വാങ്ങിച്ചു. അതിലിടുന്ന ഉണ്ട ഇപ്പോള്‍ എന്നും പുഴുങ്ങി തിന്നുന്നുണ്ട്. തനിക്കു തൃപ്തിയായോ.നാണം ഇല്ലല്ലോ ചങ്ങാതീ ഇങ്ങനെ വിഡ്ഢിത്തം വിളിച്ചു കൂവാന്‍. കേരളത്തില്‍ ജീവിച്ചു കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന നേതാവാണ് പിണറായി. ലാവിലിന്‍ കേസില്‍ അങ്ങാരെന്താ കേരളത്തിലെ അണക്കെട്ടുകള്‍ അടങ്കല്‍ വിറ്റുവെന്നാണോ താങ്കള്‍ പറയുന്നതോ.അതോ കൈക്കൂലി കിട്ടിയത് കൊണ്ട് അയാളുടെ തറവാട്ടില്‍ അണക്കെട്ട് തീര്‍ത്തെന്നോ. വങ്കത്തരം പറയതെടോ. പാമോയില്‍ കേസൊക്കെ മറന്നു പോയോ. അഴിമതിയില്ലാത്ത ഏക നേതാവ് വി,എം.സുധീരനെ തോല്‍പ്പിച്ചതും ഒക്കെ ഇവിടെ അങ്ങാടി പാട്ടാണ്. അന്യന്റെ കണ്ണിലെ കരടു കളയുന്നതിനു മുമ്പേ സ്വന്തം കണ്ണിലെ കല്ല് മാറ്റ്.
കലക്കി കടു വറുത്തു. ഇങ്ങനെ പോരട്ടെ മൂന്നാല് പോസ്റ്റുകള്‍
"അങ്ങനെ തുടങ്ങി “അ” എന്നു തികച്ച് എഴുതാന്‍ കഴിവില്ലാത്ത, ഒരു ഗതിക്കും പരഗതിക്കും വഴിയില്ലാതിരുന്ന പന്നിയുടെ തൊലിക്കട്ടി മാത്രം കൈമുതലായുള്ള അണ്ടനും, അടകോടനും വരെ കേരളത്തിലും സ്വിസ് ബാങ്കിലും കോടികള്‍....."
ജനാധിപത്യമെന്നാല്‍ ഇതല്ലാതെ മറ്റെന്താണ്. ലോക നേതാക്കള്‍ ഇതെല്ലാം ചെയ്യുമ്പോള്‍ നമ്മള് മാറി നില്‍ക്കേണ്ടതില്ലല്ലോ... :) അമേരിക്ക സ്വിസ്സ് ബാങ്ക് പണം നിയമം വഴി തിരിച്ച് കൊണ്ടു വരുവാന്‍ പോകുന്നു. ഇന്ത്യയില്‍ അങ്ങിനെ സംഭവിച്ചാല്‍ പല “പകല്‍ മാന്യരും” പിന്നെ രാജ്യം ഉപേക്ഷിക്കേണ്ടി വരും....
ബ്ലോഗില്‍ വായന ഇപ്പോള്‍ ലേശം കുറവായിരുന്നു. വായില്‍ തോന്നിയത് എഴുതാനുള്ളതാണ് ബ്ലോഗെന്നു തന്റെ എഴുത്ത് കണ്ടപ്പോള്‍ മനസ്സിലായി. എന്താ ചങ്ങാതീ. പിണറായി ലാവലിന്റെ കൈക്കൂലി പണം ആകെ വാങ്ങി സ്വിസ് ബാങ്കില്‍ ഇട്ടിട്ടുണ്ട്. എന്നിട്ട് അതിന്റെ പലിശ കൊണ്ട് രണ്ടു ബോഫോഴ്സ് തോക്ക് വാങ്ങിച്ചു. അതിലിടുന്ന ഉണ്ട ഇപ്പോള്‍ എന്നും പുഴുങ്ങി തിന്നുന്നുണ്ട്. തനിക്കു തൃപ്തിയായോ.നാണം ഇല്ലല്ലോ ചങ്ങാതീ ഇങ്ങനെ വിഡ്ഢിത്തം വിളിച്ചു കൂവാന്‍. കേരളത്തില്‍ ജീവിച്ചു കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന നേതാവാണ് പിണറായി. ലാവിലിന്‍ കേസില്‍ അങ്ങാരെന്താ കേരളത്തിലെ അണക്കെട്ടുകള്‍ അടങ്കല്‍ വിറ്റുവെന്നാണോ താങ്കള്‍ പറയുന്നതോ.അതോ കൈക്കൂലി കിട്ടിയത് കൊണ്ട് അയാളുടെ തറവാട്ടില്‍ അണക്കെട്ട് തീര്‍ത്തെന്നോ. വങ്കത്തരം പറയതെടോ. പാമോയില്‍ കേസൊക്കെ മറന്നു പോയോ. അഴിമതിയില്ലാത്ത ഏക നേതാവ് വി,എം.സുധീരനെ തോല്‍പ്പിച്ചതും ഒക്കെ ഇവിടെ അങ്ങാടി പാട്ടാണ്. അന്യന്റെ കണ്ണിലെ കരടു കളയുന്നതിനു മുമ്പേ സ്വന്തം കണ്ണിലെ കല്ല് മാറ്റ്.
ഒരിക്കലും വായില്‍ തോന്നുന്നത് എഴുതാനുള്ളതല്ല ബ്ലോഗ്.... പക്ഷെ താങ്കളെ പോലെ തന്നെ ബോധമുള്ള ഒരു പൌരന് എന്ന നിലയില്‍, ലേശം ലൊകം കാണ്ട മനുഷ്യന് എന്ന നിലയില്‍ ഇവിടെ നടക്കുന്നതെന്തെന്നു മനസ്സിലാക്കനുള്ള സാമാന്യ വിവരംമെനിക്കുണ്ട്....അതുകോണ്ട് കൊലെവിടെയാ.... കരടെവിടെയാ എന്നു എനിക്കു കൃത്യമായി അറിയാം.... ഈ കാര്യത്തില്‍ താങ്കളുടെ വിമര്‍ശനം തികച്ചും പക്ഷപാതപരമാനെന്ന് എതു കൊച്ചു കുഞ്ഞിനു മനസിലാകും....ആതിനാല്‍ ഞാന്‍ അതു നിഷ്കരുണം തള്ളിക്കളയുന്നു!!
സേവനം വേണ്ട ഇനി ഇതും നമുക്ക് പി എസ് സി ക്ക് വിടാം നിയമനം .ഇവന്മാര് സേവിക്കാന്‍ ഇറങ്ങിയപ്പോളല്ലേ കാശു കക്കാന്‍ തുടങ്ങിയത് ,ഇങ്ങിനെയണേല് ഇന്റര്‍വ്യൂ എഴുത്ത് പരീക്ഷ എന്നിവ വെച്ച് യോഗ്യതയുടെ അടിസ്ഥാനത്തില്‍ നമുക്ക് ഇവന്മാര്ക്ക് ജോലി തന്നെ കൊടുത്തേക്കാം ,അപ്പൊ പിന്നെ സേവനം എന്ന് പറയില്ലല്ലോ .
വായനയുടെ ലോകത്ത് നിന്ന് കുറച്ചു നാളുകള്‍ വിട്ടു നിന്ന കൂട്ടുകാരാ വായന തുടങ്ങി ഇട്ട കമെന്റ് കൊള്ളാം .ഏതെങ്കിലും പക്ഷക്കാരന്‍ ആവണമെന്നുണ്ടോ ചെറ്റതരത്തിനെതിരെ പ്രതികരിക്കാന്‍ ,താങ്കള്‍ ഇതു പക്ഷകാരന് ആണ് ചേട്ടാ ഒന്നറിയാനാ പ്ലീസ് പറയാമോ .
എത്രയോ പാവങ്ങളെ പോലീസ് പിടിച്ചു അകത്തിട്ടു പെരുമാറി കള്ളാ കേസില്‍ കുടുക്കുന്നു..
അത്തരം അവസ്ഥ ഒന്നും പിണറായിക്ക് ഉണ്ടാവാറില്ല.
പിണറായി വിജയന് തെറ്റുകാരന്‍ അല്ലെങ്കില്‍ അദ്ദേഹം വളരെ എളുപ്പം കോടതിയില്‍ നിന്നും പുറത്തിറങ്ങും.
പക്ഷെ ഇപ്പോള്‍ കാട്ടുന്ന ഈ പരാക്രമങ്ങള്‍ അദേഹത്തിന്റെ പേരിലുള്ള ആരോപണങ്ങള്‍ കഴമ്പുള്ളത് എന്നാ സംശയം പൊതുജനതിലും പാര്‍ട്ടി അനുഭാവികളിലും ജനിപ്പിക്കുന്നു.
കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കൊമ്പനാന അല്ല.
ഇനി ചിലപ്പോള്‍ കാന്‍സര്‍ സെന്റെരിനു വാങ്ങിയ ബാക്കി പണം സഖാവും പാര്‍ട്ടി ഉം ഒക്കെ കൂടി വിഴുങ്ങിയില്ല എന്നാരു കണ്ടു... വെറുതെ ആവേശം കൊണ്ടിട്ടു കാര്യമില്ല....
സത്യം കോടതിയില്‍ തെളിയിക്കട്ടെ.....
ചെറ്റത്തരം പറയാന്‍ ആര്‍ക്കും ആരുടെയും അനുവാദം വേണ്ടല്ലോ അല്ലെ? പിണറായി വിഴുങ്ങി എന്നു ഘോര ഘോരം പ്രസംഗിക്കുന്നവര്‍ അതു മണ്ണായാണോ, അതോ മണ്ണാങ്കട്ടയായാണോ വിഴുങ്ങിയത് എന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു. സംസ്ഥാനത്തിന് നല്ലതുദ്ദേശിച്ചു ചെയ്ത ഇത്തരം കാരങ്ങളില്‍ ക്രൂശിക്കപ്പെടുമ്പോള്‍ നല്ലത് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇനി വരാനിരിക്കുന്ന് നേതാക്കളേ പോലും പിന്നോട്ട് ഓടിക്കാനെ ഇത്തരം ആക്രോശങ്ങള്‍ക്ക് കഴിയൂ. തെളിയിക്കട്ടെ... അതിനു ശേഷം ക്രൂശിലേറ്റിയാല് പോരെ!
നീര്‍വിളാകാ,എന്റെ ലോകം
രണ്ടും പ്രവാസികള്‍ ആണെന്ന് മനസ്സിലായി. ഇവിടെ ഈ നാട്ടില്‍ തൂമ്പാ പിടിച്ചു തഴമ്പിച്ച കൈയില്‍ കൊടിപിടിച്ചും അല്പം മുദ്രാവാക്യം വിളിച്ചും നടന്നു എന്നതുകൊണ്ട് അന്ധമായ മാര്‍ക്സിസ്റ്റ് പ്രേമമൊന്നുമില്ല. പക്ഷെ ഈ കേസില്‍ കാര്‍ത്തികേയനും മറ്റുല്ലാവരും ഒന്നും ഇല്ല അല്ലെ. അപ്പോള്‍ ഇവരെ അങ്ങനെ കാനഡയില്‍ പോയി കൊണ്ടുവന്നതും ഈ പ്ലാന്‍ ഇട്ടതും എല്ലാം പിണറായി ആണല്ലേ.
കൊണ്ഗ്രെസ്സ്കാരനായ ഗവര്‍ണര്‍ ഇതും കാണിക്കും എന്നറിയാം. അതില്‍ ഞെട്ടലുമില്ല. പക്ഷെ പിണറായി തെറ്റുകാരന്‍ ആണെന്ന് വരുത്തി തീര്‍ക്കുന്ന ഉടായിപ്പുകള്‍ എല്ലാവര്ക്കും അറിയാം. രണ്ടുപേരും ഒരു കാര്യം ചെയ്യ്. ഒരു കൈപ്പത്തിയുടെ പടം കൂടി ഈ ബ്ലോഗില്‍ ഇട്ടോ. അപ്പോള്‍ ശരിക്കും ബ്രഹ്മാഷ്ട്രം ആവും.ഇതൊരു പാര്‍ട്ടി ബ്ലോഗ് ആണെന്ന് ഇപ്പോഴാ മനസ്സിലായത്.
അവിശ്വാസപ്രമേയം നടന്നപ്പോള്‍ നടത്തിയ കുതിരക്കച്ചവടം മറന്നോ.
ജോണ്‍ ചാക്കോ സാറേ
കോടതി കുറ്റം തെളിയിക്കട്ടെ. അതിനു മുമ്പേ ഇവിടുത്തെ കുട്ടി കൊണ്ഗ്രെസ്സ്കാരനും ചില്ലറ കൊണ്ഗ്രെസ്സ്കാരനും പിണറായിയെ അങ്ങ് തൂക്കാന്‍ വിധിക്കാതെ. ഇന്നും ഇന്നലെയുമാല്ലോ പിണറായി രാഷ്ട്രീയം തുടങ്ങിയത്.
അയ്യോ സഗാക്കന്മാര്ക്ക് നൊന്തല്ലോ. കിട്ടിയതിന്റെ ബാക്കി അങ്ങ് ലോക്കല്‍ കമ്മിറ്റി വഴി വിതരണം ചെയ്തിരുന്നോ. എന്തൊരു ഉല്‍സാഹം
:(
ലാവ്ലിന് - വസ്തുതകളെന്ത്?
1. എന്താണ് ലാവ്ലിന് പ്രശ്നം
തിരുവിതാംകൂറില്‍ രാജഭരണം ഉണ്ടായിരുന്ന കാലത്ത് ആരംഭിച്ച ജലവൈദ്യുത
നിലയങ്ങള്‍ നവീകരിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനമെടുത്തു.
അതിന്റെ അടിസ്ഥാനത്തില്‍ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ എന്നിവയുടെ
നവീകരണ പ്രവര്‍ത്തനം നടത്താന്‍ 1991-1996 കാലത്തെ യു.ഡി.എഫ് സര്‍ക്കാര്‍
ധനസഹായത്തിനായി കാനഡ സര്‍ക്കാരിനെ സമീപിച്ചു. അതിനായി ലാവ്ലിന്
കമ്പനിയുമായി കരാര്‍ ഉണ്ടാക്കി. ജി കാര്ത്തികേയന് വൈദ്യുതിമന്ത്രിയായ
കാലത്താണ് നവീകരണത്തിനായി ധാരണാപത്രവും കരാറും ഉണ്ടാക്കിയത്. കരാറിന്റെ
അന്തിമഘട്ടത്തിലാണ് പിണറായി വിജയന് മന്ത്രിയായത്. കരാറിന്റെ
അടിസ്ഥാനത്തിലുള്ള നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും പണം നല്കിയതും
വീണ്ടും യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോഴാണ്. ഇക്കാര്യങ്ങളൊന്നും
ആര്‍ക്കും നിഷേധിക്കാനാകാത്തതും വിജിലന്‍സിന്‍േറതടക്കമുള്ള
അന്വേഷണങ്ങളില്‍ തെളിഞ്ഞതുമാണ്. രാഷ്ട്രീയപ്രേരിതമായി പിണറായി
വിജയനെതിരെ ആരോപണമുന്നയിച്ച യുഡിഎഫിന് വിജിലന്‍സ് അന്വേഷണംതന്നെ മറുപടി
നല്കി-പിണറായി ഈ പ്രശ്നതില്‍ ഒരുതെറ്റും ചെയ്തിട്ടിലെന്ന് യുഡിഎഫ്
ഭരണകാലത്തുതന്നെ അന്വേഷിച്ച് വിജിലന്‍സ് വ്യക്തമാക്കി. എന്നിട്ടും സ:
പിണറായി വിജയനെതിരെ രാഷ്ട്രീയപ്രേരിതമായി സി.ബി.ഐ കുറ്റപത്രം
സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ ഈ പ്രശ്നം സജീവമായി
ഉയര്‍ന്നുവരാന്‍ ഇടയായത്.
2. എം.ഒ.യു (ധാരണാപത്രം) റൂട്ടിലുള്ള ഇത്തരം കരാറുകള്‍ രൂപപ്പെടുന്ന രീതി
എന്താണ്? അത് എപ്രകാരമാണ് പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍
പദ്ധതിയില്‍ വന്നിട്ടുള്ളത്?
വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് രണ്ട് മാര്‍ഗം അവലംബിക്കാം.
ആദ്യത്തേത് ധാരണാപത്രം പത്രം അഥവാ എം.ഒ.യു റൂട്ടാണ്. ബന്ധപ്പെട്ട
കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ച് കരാര്‍ ഉറപ്പിക്കുകയാണ് ഇതിന്റെ
രീതി. ഇതിന്റെ മെച്ചം മുഖ്യമായും നവീകരണത്തിനുള്ള ചെലവ്
വിദേശരാജ്യത്തുനിന്ന് വായ്പയായി ലഭിക്കുമെന്നാണ്. വേഗത്തില്‍
കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യാം. രണ്ടാമത്തെ മാര്‍ഗമാണ് ആഗോള
ടെണ്ടര്‍ വിളിക്കുന്നത്.
എം.ഒ.യു റൂട്ടിലുള്ള കരാറിന് മൂന്ന് ഘട്ടമാണ് ഉണ്ടാവുക. ആദ്യത്തേത്
ധാരണാപത്രം ഒപ്പുവയ്ക്കലാണ്. ഇതിലാണ് എന്ത് പ്രോജക്ട്, ഏത്
കമ്പനി, എത്ര തുക, വായ്പ എങ്ങനെയാണ് ലഭിക്കുക തുടങ്ങിയ പൊതു
കാര്യങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്തുക. രണ്ടാം ഘട്ടത്തില്‍ ഈ
ധാരണാപത്രത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് കണ്‍സള്‍ട്ടന്‍സി കരാര്‍
ഉണ്ടാക്കലാണ്. കമ്പനി ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും കമ്പനി
ലഭ്യമാക്കേണ്ടുന്ന യന്ത്ര ഉപകരണങ്ങള്‍ എന്തെന്നും ഓരോന്നിന്റെയും
സവിശേഷതകളും വിലയും ആ ഘട്ടതില്‍ തീരുമാനിക്കും. മൂന്നാമത്തെ ഘട്ടത്തില്‍
കണ്‍സള്‍ട്ടന്‍സി കരാറിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍
യന്ത്രസാമഗ്രികള്‍ക്കും മറ്റും ഓര്‍ഡര്‍ നല്കുന്നു. അതുകൊണ്ട് ഇതിനെ
സപ്ലൈ കരാര്‍ എന്നു വിളിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് രണ്ടാംഘട്ട
കരാറിന്റെ അനുബന്ധ പ്രവര്‍ത്തനം മാത്രമാണ്. അതുകൊണ്ടാണ് ഈ ഘട്ടത്തിന്റെ
പേര് തന്നെ അഡന്‍ഡം അഥവാ അനുബന്ധം എന്നു വിളിക്കുന്നത്.
ലാവ്ലിന് കമ്പനിയെക്കൊണ്ട് കുറ്റിയാടി എക്സ്റ്റന്‍ഷന്‍ പ്രോജക്ട്
യു.ഡി.എഫ് നടപ്പിലാക്കിയത് ഈ മൂന്ന് ഘട്ട കരാര്‍
അടിസ്ഥാനത്തിലായിരുന്നു. ഈ നടപടി വള്ളി പുള്ളി വ്യത്യാസമില്ലാതെയാണ്
പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണ പദ്ധതിയിലും സ്വീകരിച്ചത്.
കുറ്റിയാടി പദ്ധതിയില്‍ മൂന്ന് കരാറുകളും ഒപ്പുവച്ചത് യു.ഡി.എഫാണ്.
എന്നാല്‍ ശെങ്കുളം-പന്നിയാര്‍ പദ്ധതികളില്‍ ആദ്യത്തെ രണ്ട് കരാര്‍
യു.ഡി.എഫും മൂന്നാമത്തെ എല്‍.ഡി.എഫ് സര്‍ക്കാരുമാണ് ഒപ്പുവച്ചത്.
3. ആഗോള ടെണ്ടര്‍ വിളിക്കാന്‍ എന്തുകൊണ്ട് എല്‍.ഡി.എഫ് തയ്യാറായില്ല?
ലാവ്ലിന് പ്രശ്നത്തെ സംബന്ധിച്ചുള്ള ചര്‍ച്ച നിയമസഭയില്‍ വന്നപ്പോള്‍
ഈ കരാര്‍ ആദ്യം ഒപ്പിട്ട കാര്‍ത്തികേയനോട് ഒരു ചോദ്യം
ചോദിക്കുകയുണ്ടായി. മന്ത്രി എന്ന നിലയില്‍ കുറ്റിയാടി പദ്ധതിക്ക് സപ്ലൈ
ഓര്‍ഡര്‍ കരാറിനു പകരം ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ?
ജി. കാര്ത്തികേയന് നല്കിയ ഉത്തരം ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറെ
മുന്നോട്ട് നീങ്ങിയിരുന്നുവെന്നന്നാണ്. കരാര്‍ ഒരു പാക്കേജായാണ്
നടപ്പിലാക്കുന്നത്; കാനഡയില്‍ നിന്ന് വായ്പ തരപ്പെടുത്തിയിട്ട്
ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാന്‍ കഴിയില്ല എന്നും കാര്ത്തികേയന്
വ്യക്തമാക്കുകയുണ്ടായി. പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതികളുടെ
ധാരണാപത്രവും കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവച്ചുകഴിഞ്ഞാണ് പിണറായി
വിജയന് വൈദ്യുതി മന്ത്രിയാകുന്നത്. ഗ്ലോബല്‍ ടെണ്ടറിലേക്ക്
പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കേണ്ടിവരും. പുതിയ വിദേശവായ്പ
കണ്ടെത്തണം. ലാവ്ലിനുമായി പാരീസ് കോടതിയില്‍ കേസ് നടത്തേണ്ടിവരും.
നേര്യമംഗലം പവര്‍ പ്രോജക്ടില്‍ എ.ബി.ബി കമ്പനിയുമായി യു.ഡി.എഫ്
സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചിരുന്നു. കരാര്‍ റദ്ദാക്കി ഗ്ലോബല്‍
ടെണ്ടര്‍ വിളിച്ചു. എ.ബി.ബി നാല് വര്‍ഷം കേസ് നടത്തി. യു.ഡി.എഫിന്റെ
കാലത്ത് കേസ് നാം തോറ്റു. ഈ ദുര്‍ഗതി തന്നെ
പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതികള്‍ക്ക് ഉണ്ടാകുമായിരുന്നു.
അന്നത്തെ വൈദ്യുതി ക്ഷാമത്തിന്റെ തീവ്രത പരിഗണിച്ചും യു.ഡി.എഫ്
ഒപ്പുവച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അനിവാര്യമായിട്ടുള്ള തുടര്‍നടപടി
വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് മന്രലസഭ തീരുമാനിച്ചത്
4. ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കരാര്‍
റദ്ദാക്കാന്‍ കഴിയുമായിരുന്നില്ലേ?
ആന്റണി സര്‍ക്കാര്‍ 1996 ഫെബ്രുരി 24-ന് ഒപ്പുവെച്ച അടിസ്ഥാന കരാറിന്റെ
17-ാം വകുപ്പ് പ്രകാരം, കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ വൈദ്യുതി
ബോര്‍ഡ് കമ്പനിക്ക് നഷ്ടപരിഹാരം നല്‍കണം. തര്‍ക്കപരിഹാരത്തിന് കേസ്
നടത്താന്‍ പാരീസിലെ ആര്ബിട്രേഷന് കോടതിയില്‍ പോകണം. ആര്ബിട്രേഷന്
ചെലവും കേരള സര്‍ക്കാര്‍ വഹിക്കണം. അതുമാത്രമല്ല, കരാര്‍ റദ്ദാക്കിയാല്‍
നവീകരണ പദ്ധതി നടപ്പിലാക്കുന്നതിന് കാലതാമസമുണ്ടാകുമായിരുന്നു. പുതിയ
വായ്പാ സ്രോതസ്സും കണ്ടെത്തേണ്ടിവരുമായിരുന്നു. വൈദ്യുത പ്രതിസന്ധി
പരിഹരിക്കുകയെന്ന ലക്ഷ്യത്തിനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്‍ഗണന
നല്‍കിയത്. നാഷണല്‍ പവര്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനെ കൊണ്ട്
പരിശോധന നടത്തി യു.ഡി.എഫ് അംഗീകരിച്ച യന്ത്രസാമഗ്രികളുടെ വിലകള്‍
അംഗീകരിക്കാവുന്നതാണെന്ന് ഉറപ്പുവരുത്തി.
5. കരാര്‍ റദ്ദാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതില്‍ ഗുണപരമായ
എന്തെങ്കിലും മാറ്റം വരുത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ടോ?
കരാര്‍ റദ്ദാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അതിന്റെ
പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് കേരളത്തിന് അനുകൂലമായ ചില
മാറ്റങ്ങള്‍ വരുത്തുന്നതിനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചത്.
1996 ഫെബ്രുവരി 24-ന് പ്രാബല്യത്തില്‍ വന്ന കരാറില്‍ അതിനനുസൃതമായ
മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ
കാലത്ത് ഒപ്പുവെച്ച അനുബന്ധ കരാറിന്റെ ഉള്ളടക്കം. ഈ അനുബന്ധ കരാറിനെ
അന്തിമ കരാറായി വ്യാഖ്യാനിച്ച് പഴി മുഴുവന്‍ എല്‍.ഡി.എഫ്
സര്‍ക്കാരിനുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.
താഴെക്കൊടുത്തിരിക്കുന്ന വസ്തുതകള്‍ യു.ഡി.എഫ് ഒപ്പുവെച്ച അടിസ്ഥാന
കരാര്‍ പ്രകാരം എസ്.എന്‍.സി ലാവ്ലിന് നല്‍കാമെന്ന് അംഗീകരിച്ചിരുന്ന
എന്തെല്ലാം ജനങ്ങളില്‍ കുറവുവരുത്താനായി എന്നത് വ്യക്തമാക്കുന്നുണ്ട്.
കരാറില്‍ വരുത്തിയ മാറ്റങ്ങള്‍
ഇനം യു.ഡി.എഫ് ഉണ്ടാക്കിയ എല്‍.ഡി.എഫ്
കരാറിലെ വ്യവസ്ഥകള്‍ വരുത്തിയ മാറ്റങ്ങള്‍
സാധന സാമഗ്രികള്‍ 182 കോടി 131 കോടി
കണ്‍സള്‍ട്ടന്‍സി ഫീസ് 24 കോടി 17 കോടി
പലിശ 7.8 ശതമാനം 6.8 ശതാനം
കമിന്റ്മെന്റ് ചാര്‍ജ് 0.5 ശതമാനം 0.375 ശതമാനം
അഡ്മിനിസ്ട്രേഷന് ഫീസ് 0.75 ശതമാനം 0.5 ശതമാനം
എക്സ്പോഷര്‍ ഫീ 6.25% ീേ 5.8% 4.76%
സാമൂഹ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്രാന്റ് 46 കോടി 98 കോടി
6. ആഗോള ടെണ്ടര്‍ വിളിക്കുന്ന പ്രശ്നം ഉയര്‍ന്നുവന്നല്ലോ.
അക്കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും യു.ഡി.എഫ് സര്‍ക്കാരും ഒരേ
സമീപനമായിരുന്നോ സ്വീകരിച്ചത്?
1991-96 കാലത്ത് യു.ഡി.എഫ് സര്‍ക്കാര്‍ 13 വൈദ്യുത പദ്ധതികളില്‍
ഒപ്പുവെച്ചു. ഒന്നില്‍ പോലും ആഗോള ടെണ്ടര്‍ വിളിക്കാതെ എല്ലാം നേരിട്ട്
വിദേശകമ്പനികളുമായി ചര്‍ച്ച ചെയ്ത് ധാരണാപത്രം ഒപ്പുവെച്ച് കരാര്‍
ഉണ്ടാക്കുകയാണ് ചെയ്തത്. ഈ രീതിയെയാണ് എം.ഒ.യു റൂട്ട് എന്ന്
വിളിക്കുന്നത്. യു.ഡി.എഫ് ധാരണാപത്രവും വൈദ്യുതിവാങ്ങല്‍
കരാറുംഒപ്പുവെച്ച പല കമ്പനികളും പിന്നീട് താപനിലയങ്ങള്‍
സ്ഥാപിക്കുന്നതിനും മറ്റും മുന്നോട്ടുവന്നില്ല.
പളളിവാസല്‍-ശെങ്കുളം-പന്നിയാര്‍, നേര്യമംഗലം തുടങ്ങിയ ജലവൈദ്യുത
പദ്ധതികളുടെ കാര്യത്തിലേ കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം
മുന്നോട്ടുപോയുളളൂ.
എന്നാല്‍ 1996-2001 കാലത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരൊറ്റ വൈദ്യുത
പദ്ധതി പോലും ആഗോള ടെണ്ടര്‍ വിളിക്കാതെ കരാര്‍ ഉറപ്പിച്ചിട്ടില്ല.
കുറ്റിയാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി ലാവ്ലിന് കമ്പനി പുറകെ
നടന്നിട്ടുപോലും ടെണ്ടര്‍ വിളിച്ച് പൊതുമേഖലാസ്ഥാപനമായ ഭെല്ലിനെയാണ്
ഏല്‍പ്പിച്ചത്. ആതിരപ്പള്ളിയും ടെണ്ടര്‍ വിളിച്ചപ്പോള്‍ ഈ
പൊതുമേഖലാസ്ഥാപനത്തിന് കിട്ടി. കോഴിക്കോട് ഡീസല്‍ പ്ലാന്റും ടെണ്ടര്‍
വിളിച്ചാണ് നിശ്ചയിച്ചത്. നേര്യമംഗലം പദ്ധതി ധാരണാപത്രം റദ്ദാക്കി
ടെണ്ടര്‍ വിളിക്കാന്‍ ശ്രമിച്ച കാര്യം സൂചിപ്പിച്ചുവല്ലോ. യു.ഡി.എഫ്
തിരുത്താനാവാത്ത കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞിരുന്ന
പളളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതി മാത്രമാണ്
മുന്നോട്ടുകൊണ്ടുപോയത്.
7. ബാലാനന്ദന് കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാതെ കരാറില്‍
ഒപ്പിട്ടു എന്നു പറയുന്നതിന്റെ യാഥാര്‍ത്ഥ്യമെന്താണ്?
ബാലാനന്ദന് കമ്മിറ്റി നല്കിയ 37 നിര്‍ദ്ദേശങ്ങളില്‍പെട്ട ഒരു
നിര്‍ദ്ദേശമായിരുന്നു പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ സംബന്ധിച്ചത്.
മന്ത്രിസഭാ തീരുമാനപ്രകാരം അഡണ്ടം കരാര്‍ ഒപ്പുവെക്കുന്നതിന്റെ ഏഴുദിവസം
മുമ്പാണ് ഈ റിപ്പോര്‍ട്ട് ലഭിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്
പരിഗണിക്കുക സാധ്യമായിരുന്നില്ല. മാത്രമല്ല, അതിനകം നിലവില്‍ വന്നിരുന്ന
കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയുമായിരുന്നില്ല. കരാര്‍ സംബന്ധിച്ച
എല്ലാ തര്‍ക്കങ്ങളും പാരീസിലെ ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ്
കോമേഴ്സിന്റെ നിയമപ്രകാരം അവിടെവെച്ച് ആര്‍ബിട്രേറ്റ് ചെയ്യണം
എന്നായിരുന്നു വ്യവസ്ഥ.
8. പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ ഓഫര്‍ തള്ളിക്കളഞ്ഞു എന്നു
പറയുന്നതില്‍ വസ്തുതയുണ്ടോ?
ഈ വിഷയത്തെ സംബന്ധിച്ച് 2001 ഒക്ടോബര്‍ 23 ന് നിയമസഭയില്‍ വൈദ്യുതി
മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്‍ രേഖാമൂലം നല്കിയ മറുപടിയില്‍ ഈ
കാര്യം പറയുന്നുണ്ട്. ഭെല്ലില്‍നിന്ന് ഇത്തരമൊരു പദ്ധതിയെക്കുറിച്ചുള്ള
ഓഫര്‍ ലഭിച്ചിരുന്നില്ല. ഭെല്ലിന്റെ ഓഫര്‍ തള്ളി എന്നു പറയുന്നത്
യു.ഡി.എഫിന്റെ കാലത്ത് കുറ്റിയാടി പദ്ധതിയിലാണ്. ഇതിലല്ല.
9. കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണ് ഈ പദ്ധതി
നടപ്പിലാക്കിയത് എന്ന വിമര്‍ശനത്തില്‍ വല്ല കഴമ്പുമുണ്ടോ?
നിയമപ്രകാരം 100 കോടി രൂപയ്ക്ക് മുകളിലുള്ള കരാറുകള്‍ക്ക് കേന്ദ്ര
ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥയുണ്ട്.
എന്നാല്‍ ഇവിടെ മൂന്ന് പദ്ധതികളുടെ നവീകരണത്തിനായി മൂന്ന്
കണ്‍സള്‍ട്ടന്‍സി കരാരുകളാണ് കാര്‍ത്തികേയന്റെ കാലത്ത് ഒപ്പിട്ടത്. അവ
ഓരോന്നും 100 കോടിയുടേത് ആകുന്നില്ല എന്നതുകൊണ്ട് നിയമപരമായി
അതോറിറ്റിയുടെ സമ്മതം ആവശ്യമില്ല. കാര്ത്തികേയന് മൂന്നാക്കി ഒപ്പിട്ട
പദ്ധതി ഒന്നാക്കിയില്ല എന്നാണ് ഇപ്പോഴത്തെ വിമര്‍ശനം. കാര്ത്തികേയന്
ചെയ്ത കുറ്റത്തിന് പിണറായി വിജയനെ കുറ്റവാളിയാക്കുന്നതില്‍ എന്ത്
അര്‍ത്ഥമാണുള്ളത്. മാത്രമല്ല, എല്ലാ പദ്ധതികളും ഒന്നാക്കണമെന്ന്
പറയുന്നവര്‍ നാളെ കേരളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഒന്നാക്കി ടെണ്ടര്‍
ചെയ്യണമെന്ന് പറഞ്ഞുകൂടായ്കയില്ല.
എല്ലാറ്റിനുമുപരി, എല്‍.ഡി.എഫിന്റെ കാലത്ത് അനുബന്ധ കരാര്‍
ഒപ്പിടുന്നതിനു മുമ്പുതന്നെ 500 കോടി രൂപയ്ക്ക് മുകളിലുള്ള
പദ്ധതികള്‍ക്ക് അനുമതി മതി എന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റി ഉത്തരവ്
ഇറക്കിയിരുന്നു. അതുകൊണ്ട് കേന്ദ്ര അനുമതി വാദം നിരര്‍ത്ഥകമാണ്.
10. നവീകരണ പ്രവര്‍ത്തനങ്ങള്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി എന്നു
പറയുന്നതില്‍ അര്‍ത്ഥമുണ്ടോ?
1991-96 കാലത്ത് കൂടുതല്‍ മഴ ലഭിച്ചതുകൊണ്ട് മറ്റു
ജലവൈദ്യുതപദ്ധതികളുടെ ഉല്‍പ്പാദനം 6 ശതമാനം മുതല്‍ 9 ശതമാനം വരെ
വര്‍ദ്ധിച്ചപ്പോള്‍ പള്ളിവാസലില്‍ 17 ശതമാനവും ശെങ്കുളത്ത് 8 ശതമാനവും
പന്നിയാറില്‍ 21 ശതമാനവും വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞു. ഇങ്ങനെ
നഷ്ടപ്പെട്ട 115 കോടി യൂണിറ്റിന്റെ വൈദ്യുതിക്ക് യൂണിറ്റിന് 1.15 രൂപ
വിലയിട്ടാല്‍പ്പോലും 171 കോടി രൂപ നഷ്ടമാണ് കണക്കാക്കിയത്. ഈ മൂന്ന്
പദ്ധതിയും നവീകരണ പ്രവര്‍ത്തനം തുടങ്ങുംമുമ്പ് 355 മില്യണ്‍ യൂണിറ്റ്
(35.9 മെഗാവാട്ട്) വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഇപ്പോള്‍
നവീകരണത്തിനുശേഷം 589 മില്യണ്‍ യൂണിറ്റാണ് (58.7 മെഗാവാട്ട്)
ഉല്‍പ്പാദിപ്പിക്കുന്നത്. നവീകരണ പ്രവര്‍ത്തനത്തിനായി 253.95 കോടി
രൂപയാണ് ചെലവഴിച്ചത്. നവീകരണത്തിനുശേഷം ഉല്‍പ്പാദിപ്പിച്ച വൈദ്യുതി
വിറ്റ ഇനത്തില്‍ 1100 കോടി രൂപ ഇതിനകം ലഭ്യമായിട്ടുണ്ട്. നവീകരണ
പ്രവര്‍ത്തനത്തിനുശേഷം പണം പാഴായിപ്പോയി എന്നത് അസംബന്ധമാണ്.
11. മലബാര്‍ കാന്‍സര്‍ സെന്റര്‍ സംബന്ധിച്ച സഹായവാഗ്ദാനം എങ്ങനെയുണ്ടായി?
ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ കാനഡ സര്‍ശിച്ച സര്‍ഭത്തില്‍
കനേഡിയന്‍ ഗവണ്മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് കനേഡിയന്‍
അന്താരാഷ്ട്ര വികസന ഏജന്‍സിയുടെ ധനസഹായമായി 98 കോടി രൂപ നല്‍കാമെന്നും
105 കോടി രൂപ ചെലവില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്
സ്ഥാപിക്കണമെന്നും തീരുമാനിച്ചത്. കനേഡിയന്‍ വിദേശ സഹായമായാണ് ഈ
ആശുപത്രി സ്ഥാപിക്കുന്നതിന് ക്യൂബക് പ്രവിശ്യാ സര്‍ക്കാര്‍
ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വഴി എസ്.എന്‍.സി. ലാവ്ലിന് പണം
സമാഹരിച്ച് നല്‍കുമെന്നായിരുന്നു സര്‍ക്കാരുമായി ധാരണാപത്രം
ഉണ്ടാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരിയില്‍ 25 ഏക്കര്‍
സ്ഥലം വിലക്കെടുത്ത് കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ നടപടികള്‍
സ്വീകരിച്ചു. യു.ഡി.എഫ്. കാലത്ത് 45 കോടി രൂപയുടെ സഹായം
നല്‍കാമെന്നായിരുന്നു എസ്.എന്‍.സി. ലാവ്ലിന്റെ വാഗ്ദാനമെങ്കില്‍ അത്
98 കോടിയായി ഉയര്‍ത്തിയത് എല്‍.ഡി.എഫ്. ഭരണകാലത്ത് നടത്തിയ ചര്‍ച്ചയെ
തുടര്‍ന്നായിരുന്നു. 12 കോടിയോളം രൂപ മലബാര്‍ കാന്‍സര്‍ സെന്ററിനുവേണ്ടി
ചെലവഴിക്കുകയും ചെയ്തു. ഇത് എസ്.എന്‍.സി ലാവ്ലിന് നേരിട്ടാണ്
ചെയ്തത്. ഇതിനായി അവരാണ് ടെക്നിക്കാലിയ എന്ന സ്ഥാപനത്തെ
തെരഞ്ഞെടുത്തത്. നൂറുകണക്കിന് രോഗികള്‍ ദിവസേന എത്തിച്ചേരുന്ന ഒരു
കാന്‍സര്‍ ആശുപത്രിയായി ഇപ്പോള്‍ പ്രവര്‍ത്തനം നടന്നുവരികയാണ്.
12. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കാര്യത്തിലുണ്ടായ വീഴ്ച ആരുടേതാണ്?
എല്‍.ഡി.എഫ്. ഗവണ്മെന്റ് മാറി യു.ഡി.എഫ്. ഗവണ്മെന്റ് വന്നതോടുകൂടി
മലബാര്‍ കാന്‍സര്‍ സെന്റര്‍ സംബന്ധിച്ച് യു.ഡി.എഫുകാര്‍ വലിയ തോതില്‍
ആക്ഷേപങ്ങള്‍ ഉയര്‍ത്തുകയും 32 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ഒപ്പിട്ട്
അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് എസ്.എന്‍.സി.
ലാവ്ലിന് അധികൃതര്‍ ആന്റണി ഗവണ്മെന്റിനെ സമീപിക്കുകയും മലബാര്‍
കാന്‍സര്‍ സെന്ററിനുവേണ്ടി തങ്ങള്‍ 12 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും
ബാക്കി തുക തരാന്‍ സന്നദ്ധമാണെന്നും ചെയ്തു തന്ന സഹായങ്ങള്‍ക്ക്
അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് നല്‍കണമെന്നും ഇതു
സംബന്ധിച്ചുള്ള ധാരണാപത്രം ഒരു കരാറാക്കി മാറ്റണമെന്നും
ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ കത്ത് നല്‍കുന്നതിനോ കരാര്‍
ഉണ്ടാക്കുന്നതിനോ തയ്യാറാകാതെ അന്നത്തെ വൈദ്യുതി മന്ത്രി കടവൂര്‍
ശിവദാസന്‍ തുടര്‍ സഹായം നഷ്ടപ്പെടുത്തി. 98 കോടി രൂപയുടെ സഹായ
വാഗ്ദാനത്തില്‍ നിന്ന് 12 കോടി രൂപ കഴിച്ച് ബാക്കി തുക
നഷ്ടപ്പെട്ടതിന് കാരണം യു.ഡി.എഫ്. ഗവണ്മെന്റാണ്. മലബാര്‍ കാന്‍സര്‍
സെന്റര്‍ വികസിപ്പിക്കുകയായിരുന്നില്ല യു.ഡി.എഫിന്റെ ഉദ്ദേശം; ഇതു
സംബന്ധിച്ചുള്ള വിവാദം നിലനിര്‍ത്തി പിണറായി വിജയനെ പ്രതിക്കൂട്ടില്‍
നിര്‍ത്തുക എന്ന ഗൂഢപദ്ധതിയായിരുന്നു.
വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനായുള്ള കരാറിന്റെ ഭാഗമല്ല കാന്‍സര്‍
ആശുപത്രിക്കുള്ള ധനസഹായം. ലാവ്ലിന് സമാഹരിച്ചു തരാമെന്നേറ്റ വിദേശ
സൗജന്യ സഹായമാണിത്. ഇത് സംബന്ധിച്ച് ധാരണാപത്രം ഉണ്ടാക്കിയിരുന്നു.
വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എഗ്രിമെന്റ്
ഉണ്ടാക്കാമെന്നായിരുന്നു ധാരണ. എഗ്രിമെന്റ് ഉണ്ടാക്കുന്നതിനുള്ള
ചര്‍ച്ചകള്‍ തീരുമാനത്തിന് എത്തിയില്ല എങ്കിലും ധാരണാപത്രം നമ്മുടെ
സര്‍ക്കാര്‍ പുതുക്കിക്കൊണ്ടിരുന്നു. പൊക്രാന്‍ അണുബോംബ്
പരീക്ഷണത്തെത്തുടര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയതിന്റെ ഫലമായി
ധാരണപ്രകാരമുള്ള ധനസഹായം കിട്ടുന്നതിന് ചിലബുദ്ധിമുട്ടുകള്‍ നേരിട്ടു.
യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ കാന്‍സര്‍ ആശുപത്രിക്കായുള്ള
ധനസഹായം നേടാനുള്ള പരിശ്രമങ്ങള്‍ ഉപേക്ഷിച്ചു. ധാരണാപത്രം ലാപ്സാകാന്‍
അനുവദിച്ചു.
ആവശ്യമായ തുടര്‍നടപടി സ്വീകരിക്കാതെ പണം നഷ്ടപ്പെടുത്തിയ കടവൂര്‍
ശിവദാസന്റെ പേരിലോ 1995 ല്‍ കരാര്‍ ഉണ്ടാക്കിയ ജി. കാര്‍ത്തികേയന്റെ
പേരിലോ യാതൊരു കുറ്റവും കാണാത്ത സി.ബി.ഐ പിണറായിയെ കേസില്‍
ഉള്‍പ്പെടുത്താനുള്ള ശ്രമം രാഷ്ട്രീയ ദുരുദ്ദേശത്തോടുകൂടിയാണെന്ന്
വ്യക്തമാണ്. യു.ഡി.എഫ്. ഭരണകാലത്ത് നടപ്പിലാക്കിയ കുറ്റിയാടി
വിപുലീകരണ പദ്ധതിയും എസ്.എന്‍.സി. ലാവ്ലിനാണ് ചെയ്തത്.
ജലവൈദ്യുതപദ്ധതികള്‍ നവീകരിക്കുന്നതിന് ലാവ്ലിനുമായി ഒരു സംയുക്ത
സംരംഭമായിരുന്നു അവര്‍ വിഭാവനം ചെയ്തിരുന്നത്. ആദ്യ ബാച്ചായി
പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതിയാണ് ലാവ്ലിനെ
ഏല്‍പ്പിക്കുന്നത് എന്ന് അതില്‍ വിഭാവനം ചെയ്തിരുന്നു. കുറ്റിയാടി
അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്ട് വന്നപ്പോള്‍ എല്‍.ഡി.എഫ്
സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ച് പൊതുമേഖലാ സ്ഥാപനമായ ഭെല്ലുമായി
കരാറുണ്ടാക്കുകയാണ് ചെയ്തത്. കോഴിക്കോട് ഡിസല്‍ നിലയവും ഭെല്ലിന്
തന്നെയായിരുന്നു ലഭിച്ചത്. എല്‍.ഡി.എഫ് എം.ഒ.യു റൂട്ട് നയം
അവസാനിപ്പിച്ചതോടെ കാന്‍സര്‍ സെന്ററിന് ആദ്യം കാണിച്ച ആവേശം ലാവ്ലിന്
ഇല്ലാതായി. യു.ഡി.എഫ് സര്‍ക്കാരാവട്ടെ ധാരണാപത്രം പോലും ലാപ്സാക്കി.
ഒരു അഭിനന്ദന കത്തുപോലും അയയ്ക്കുന്നതിന് തയ്യാറായില്ല എന്നത്
ഊരിപ്പോകാന്‍ അവര്‍ക്ക് സൗകര്യമായി. അതുകൊണ്ട് 86 കോടി രൂപ എവിടെ പോയി
എന്ന് യു.ഡി.എഫ് ആണ് വ്യക്തമാക്കേണ്ടത്.
12 കോടി രൂപയാണ് തങ്ങള്‍ക്ക് ലഭ്യമായിട്ടുള്ളത് എന്ന് ലാവ്ലിന്
സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണ്. ആശുപത്രിക്കെന്നു പറഞ്ഞ്
ലാവ്ലിന് കൂടുതല്‍ പണം പിരിച്ചിരുന്നോ? ഇന്ത്യയിലെ അവരുടെ
എക്സിക്യൂട്ടീവ് ഏജന്‍സിക്ക് പണം നല്‍കിയിരുന്നോ എന്നെക്കെ
അന്വേഷിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. പക്ഷെ ഇത് പിണറായി
വിജയന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുന്നത് ഒരുതരത്തിലും
അംഗീകരിക്കാനാവില്ല. ലാവ്ലിന്റെ പോരായ്മയ്ക്ക് വക്കാലത്ത്
പിടിക്കേണ്ട സ്ഥിതി ഇടതുപക്ഷത്തിന് ഇല്ല. ദേശീയതലത്തില്‍ ലാവ്ലിനുമായി
ഇപ്പോള്‍ ആണവ സാമഗ്രി കരാറിന് ശ്രമിക്കുന്ന കോണ്‍ഗ്രസ്സിനെപ്പോലെ അവരെ
പ്രീണിപ്പിക്കേണ്ട കാര്യവും ഇടതുപക്ഷത്തിനില്ല. മലബാര്‍ കാന്‍സര്‍
സെന്ററിനുള്ള സഹായ വാഗ്ദാനം എസ്.എന്‍.സി. ലാവ്ലിന് പാലിക്കാത്തതിന്റെ
പേരില്‍ സ: പിണറായി വിജയനെ പ്രതിചേര്‍ക്കാനുള്ള സി.ബി.ഐ. നടപടി
രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല.
13. ഈ കരാരിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയത് പിണറായി വിജയന്റെ
വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നോ?
ഈ കരാറിന്റെ തുടക്കക്കാരന് ജി. കാര്‍ത്തികേയനാണെങ്കില്‍ പിണറായി വിജയന്
മന്ത്രിയായതിനുശേഷമുള്ള കരാറിന്റെ തീരുമാനമെടുക്കുന്നത് മന്ത്രിസഭയാണ്.
ആ തീരുമാനം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വമാണ് പിണറായി വിജയന്
നിര്‍വ്വഹിച്ചത്. ക്യാബിനറ്റ് റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം
മന്ത്രിസഭാ യോഗത്തിലെടുക്കുന്ന തീരുമാനമെന്നത് എല്ലാ മന്ത്രിമാരുടെയും
കൂട്ടുത്തരവാദിത്വമാണ്. അതില്‍ നിന്ന് ഒരാളെ മാത്രം അടര്‍ത്തിയെടുത്ത്
പ്രതിചേര്‍ക്കാന്‍ പറ്റില്ല എന്നതാണ് വസ്തുത. നിയമപരമായി
നിലനില്‍ക്കുന്ന ഈ കാഴ്ചപ്പാടിനെ മറികടന്നുകൊണ്ടാണ് സി.ബി.ഐ
രാഷ്ട്രീയലക്ഷ്യത്തോടെ ഈ തീരുമാനമെടുത്തത് എന്നു പറഞ്ഞാല്‍ അത്
നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല.
14. എല്ലാ കാര്യങ്ങളും മന്ത്രിസഭയുടെ മുമ്പില്‍ നിന്ന് മറച്ചുവച്ചു
എന്നു പറയുന്നതില്‍ വല്ല യാഥാര്‍ത്ഥ്യവുമുണ്ടോ?
ഒരു വിഷയം മന്ത്രിസഭയുടെ അജണ്ടയില്‍ വന്നുകഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട
വിവരങ്ങള്‍ ചുരുക്കി നോട്ടിനകത്ത് ഉണ്ടാകും. ആ നോട്ടിന്റെ വിവരങ്ങള്‍
മാത്രമല്ല, അതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും യോഗത്തിനു മുമ്പാകെ വരും.
സംശയമുള്ള ഏതെങ്കിലും അംഗങ്ങളുണ്ടെങ്കില് അവര്‍ക്ക് ഈ ഫയലുകളെല്ലാം
പരിശോധിക്കാവുന്നതുമാണ്. വസ്തുത ഇതായിരിക്കെ മന്ത്രിസഭയെ
തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്നത് ക്യാബിനറ്റിന്റെ ബാലപാഠം
അറിയാവുന്ന ഒരാള്‍ക്കുപോലും അംഗീകരിക്കാനാവില്ല. അന്നത്തെ
മന്ത്രിസഭാംഗങ്ങളാരും തന്നെ ഇത്തരമൊരു തെറ്റിദ്ധരിപ്പിക്കല്‍ നടന്നതായി
എവിടെയും പരാതിപ്പെട്ടിട്ടില്ല. എന്നിട്ടും മൂന്നാമതൊരാള്‍
തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്ന വിചിത്രമായ വാദമാണ് ഇവിടെ
ഉണ്ടായിരിക്കുന്നത്.
15. സി.ബി.ഐയുടെ അന്വേഷണം രാഷ്ട്രീയപ്രേരിതമായി മാറി എന്നു പറയാന്‍ കാരണമെന്താണ്?
യു.ഡി.എഫ്. ഗവണ്മെന്റ് അധികാരത്തില്‍ വന്ന ഉടനെ അന്വേഷണം വേണമെന്ന്
കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ആവശ്യപ്പെട്ടിട്ടും അതൊന്നും അന്വേഷണ
ഉത്തരവിടാതിരുന്ന എ.കെ.ആന്റണി മുത്തങ്ങ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍
അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ.(എം) നേതൃത്വത്തില്‍ ശക്തമായ
പ്രതിഷേധം ഉയര്‍ന്നുവന്നപ്പോണ് പ്രതിപക്ഷ നിയമസഭാ നേതാക്കന്മാര്
നിരാഹാരസമരം നടത്തുന്ന സര്‍ഭത്തില്‍ എസ്.എന്‍.സി ലാവ്ലിന്
പ്രശ്നത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. രാഷ്ട്രീയ
ഉദ്ദേശത്തോടുകൂടിയായിരുന്നു വിജിലന്‍സ് അന്വേഷണം നടത്താന്‍
തീരുമാനിച്ചത്.
2003 മാര്‍ച്ച് 6-നാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഉയര്‍ന്നു വന്നഎല്ലാ ആരോപണങ്ങളും വിജിലന്‍സ് പരിശോധിച്ചു. അന്വേഷണ
റിപ്പോര്ട്ടില്മന്ത്രിമാരുടെ പങ്കാളിത്തം പ്രത്യേകമായി
പരിശോധിക്കുകയും സ: പിണറായി വിജയന് ഇക്കാര്യത്തില്‍ ഒരു തരത്തിലും
ഉത്തരവാദിയാവുന്നില്ല എന്ന് 2006 ഫെബ്രുവരി 10ന് വിജിലന്‍സ്
ഡയറക്ടര്‍ ഗവണ്മെന്റിന് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും
ചെയ്തു. 2006 ഫെബ്രുവരി 27ന് വിജിലന്‍സ് ജഡ്ജി മുമ്പാകെ 9
ഉദ്യോഗസ്ഥന്മാരെ പ്രതിചേര്‍ത്ത് എഫ്.ഐ.ആര്. സമര്‍പ്പിക്കുകയും
ചെയ്തു. യു.ഡി.എഫ്. ഉദ്ദേശിച്ചതുപോലെ വിജിലന്‍സിന് ഒന്നും
കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നു വന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പ്
പ്രഖ്യാപിച്ച ദിവസം ചേര്‍ന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗം
എസ്.എന്‍.സി. ലാവ്ലിന് കേസ് സി.ബി.ഐ.ക്ക് വിടാന്‍ തീരുമാനിക്കുകയും
വിജിലന്‍സ് ഡയറക്ടറെ തല്‍സ്ഥാനത്തുനിന്നും മാറ്റാന്‍
തീരുമാനിക്കുകയുമാണുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍
കണ്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു ഇത്. എന്നാല്‍
വിജിലന്‍സ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കേ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ
കാലത്തുതന്നെ ഈ കേസ് സി.ബി.ഐ.ക്ക് നല്‍കണമെന്നാവശ്യപ്പെട്ട്
ഹൈക്കോടതിയില്‍ ഒരു സ്വകാര്യ അന്യായം വന്നിരുന്നു. 2006 ഫെബ്രുവരി 7ന്
ഉമ്മന്‍ചാണ്ടി ഗവണ്മെന്റിനുവേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍
കേസ് സി.ബി.ഐ.ക്ക് റഫര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഹൈക്കോടതിയെ
അറിയിച്ചത്. ഫെബ്രുവരി 7ന് ഈ നിലപാട് സ്വീകരിച്ച ഉമ്മന്‍ചാണ്ടി
ഫിബ്രവരി 10ന് വിജിലന്‍സ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്
കണ്ടതോടുകൂടി നിലപാട് മാറ്റുകയായിരുന്നു. നിയമസഭാ പ്രഖ്യാപനം വന്ന
മാര്‍ച്ച് 1 ന് സി.ബി.ഐ. അന്വേഷണം വേണമെന്ന് തീരുമാനിക്കുകയും
ചെയ്യുന്നു. 20 ദിവസം കൊണ്ട് ഗവണ്മെന്റിന്റെ നിലപാടില്‍വന്ന
മാറ്റത്തിന് രാഷ് ട്രീയ താല്പര്യമല്ലാതെ മറ്റ്
യാതൊന്നുമുണ്ടായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് ഏറ്റവും വലിയ
തെരഞ്ഞെടുപ്പ് വിഷയമായി യു.ഡി.എഫ്. ഉയര്‍ത്തിക്കൊണ്ടുവന്നു.
തെരഞ്ഞെടുപ്പില്‍ സി.ബി.ഐ. അന്വേഷണം തീരുമാനിച്ച യു.ഡി.എഫ്.
തോല്‍ക്കുകയും എല്‍.ഡി.എഫ്. അധികാരത്തില്‍ വരികയും ചെയ്തു.
സി.ബി.ഐ. അന്വേഷണം വേണമെന്നുള്ള സംസ്ഥാന ഗവണ്മെന്റിന്റെ
ആവശ്യത്തെക്കുറിച്ച് കേന്ദ്രഗവണ്മെന്റ് സി.ബി.ഐ.യോട്
അഭിപ്രായമാരാഞ്ഞു. സംസ്ഥാന വിജിലന്‍സ് തന്നെ ഇതു സംബന്ധിച്ച് വിശദമായ
അന്വേഷണം നടത്തിയിട്ടുണ്ടെന്നും അതിനാല്‍ സി.ബി.ഐ. അന്വേഷണം
ആവശ്യമില്ലെന്നും സി.ബി.ഐ. തീരുമാനിച്ച കാര്യം ഹൈക്കോടതിയെ അറിയിച്ചു.
ഇതു സംബന്ധിച്ച് സംസ്ഥാന ഗവണ്മെന്റിന്റെ അഭിപ്രായമെന്തെന്ന്
ആരാഞ്ഞപ്പോള്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നും വിജിലന്‍സ് അന്വേഷണം
മതിയെന്നുമുള്ള സി.ബി.ഐ.യുടെ നിലപാടിനോട് യോജിച്ചുകൊണ്ട് എല്‍.ഡി.എഫ്.
ഗവണ്മെന്റ് 2006 ഡിസംബര്‍ 4ന് മന്ത്രിസഭാ യോഗം ചേര്‍ന്ന്
തീരുമാനമെടുത്തു. ഈ കാര്യം കേന്ദ്രത്തെ അറിയിച്ചു. ഈ
സന്ദര്ഭത്തില്ഹെക്കോടതിയില് വന്ന സ്വകാര്യ അന്യായത്തിന്മേല് കേസ്
സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയാണ്
ഉണ്ടായത്. കഴിഞ്ഞ കുറച്ചു മാസമായി പുറത്തുവന്ന യു.ഡി.എഫ്.
അനുകൂലപത്രങ്ങളെല്ലാം പിണറായി വിജയനെ പ്രതിചേര്‍ക്കുമെന്ന്
റിപ്പോര്‍ട്ട് നല്‍കിയിരുന്നു. `ഉന്നത സി.പി.ഐ.(എം) നേതാവ് ഒമ്പതാം
പ്രതി' എന്ന് ഡിസംബര്‍ 13ന് തന്നെ ചന്ദ്രിക പത്രം മുഖ്യവാര്‍ത്തയായി
റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായ
സന്ദര്‍ഭത്തിലാണ് ഇപ്പോള്‍ സി.ബി.ഐ. റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുള്ളത്. ഇത് ലോകസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍
കോണ്‍ഗ്രസ്സിന് പ്രചരണായുധമാക്കുന്നതിനുവേണ്ടി സ്വീകരിച്ച ഒരു
നടപടിയാണ്.
16. സി.ബി.ഐ ഏതെങ്കിലും കേസുകളില്‍ ഇത്തരത്തിലുള്ള ഇടപെടല്‍ നടത്തിയ ചരിത്രമുണ്ടോ?
രാഷ്ട്രീയപ്രേരിതമായി സി.ബി.ഐ കേസ് നടത്തി എന്നതിന് നിരവധി
ഉദാഹരണങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. മുലായം സിങ്ങിന്റെ പേരില്‍ സി.ബി.ഐ
കേസ് ചുമത്തിയിരുന്നു. എന്നാല്‍ വിശ്വാസപ്രമേയത്തിന്റെ ചര്‍ച്ചയില്‍
യു.പി.എ സര്‍ക്കാരിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ അത്തരം കേസുകള്‍
മരവിപ്പിക്കുകയായിരുന്നു. മായാവതി കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ച
ഉടനെ മായാവതിയുടെ പേരിലുള്ള കേസ് ഏറ്റെടുക്കുന്നതിന് സി.ബി.ഐ
തയ്യാറായി. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ സി.ബി.ഐയെ
സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്നുണ്ട്. 1993 ല്‍ സി.ബി.ഐയുടെ
ദുരുപയോഗത്തെക്കുറിച്ച് രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്
ഇപ്പോഴത്തെ കേന്ദ്ര നിയമമന്ത്രി എച്ച്.ആര്. ഭരദ്വാജ് ആയിരുന്നു.
സി.ബി.ഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്
``അധികാരികള്‍ക്കു മുമ്പില്‍ മുട്ടിട്ടിഴയുന്ന സ്ഥാപനം'' എന്നായിരുന്നു.
ഇങ്ങനെ പറഞ്ഞതാവട്ടെ അയോധ്യാ കേസില്‍ അദ്വാനിക്കെതിരെ ക്രിമിനല്‍
ഗൂഢാലോചനക്കുറ്റം സി.ബി.ഐ പിന്‍വലിച്ച വേളയില്‍ നടന്ന
ചര്‍ച്ചയിലായിരുന്നു.
പ്രതിരോധ ഇടപാടിലെ അഴിമതി തെഹല്‍ക പുറത്തുകൊണ്ടുവന്നപ്പോള്‍ ബംഗാരു
ലക്ഷ്ണനെതിരെ കേസ്സെടുക്കാന്‍ തയ്യാറാകാത്ത സി.ബി.ഐ തെഹല്‍കയുടെ
എഡിറ്റര്‍ തരുണ്‍ തേജ്പാലിനെയും അനുരുദ്ധ ബഹലിനെയും പ്രോസിക്യൂട്ട്
ചെയ്തത് എടുത്തുകാട്ടി ഇതേ ചര്‍ച്ചയില്‍ ഇന്നത്തെ കേന്ദ്രമന്ത്രി
കബില്‍ സിബല്‍ സി.ബി.ഐക്കെതിരെ ആഞ്ഞടിച്ചിരുന്നു. അജിത് ജോഗി ജാതി
സര്‍ട്ടിഫിക്കറ്റ് തിരുത്തി എന്ന കേസില്‍ സി.ബി.ഐ അന്വേഷണം നടന്നപ്പോള്‍
കോണ്‍ഗ്രസ് വക്താവ് പറഞ്ഞത് ``രാഷ്ട്രീയ പ്രതിയോഗികളെ
അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന്റെ ഉപകരണമായി സി.ബി.ഐ മാറുന്നു''
എന്നായിരുന്നു.
2005 ഏപ്രില്‍ 23 ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ ജെറ്റ്ലി
പ്രസ്താവിച്ചത് ``സി.ബി.ഐയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി യു.പി.എ
ഉപയോഗിക്കുന്നു'' എന്നായിരുന്നു. പശ്ചിമ ബംഗാളില്‍ സിംഗൂര്‍-നന്ദിഗ്രാം
പ്രശ്നങ്ങള്‍ ആളിക്കത്തിക്കുന്നതിലും സി.ബി.ഐ പങ്കുവഹിച്ചു.
കൈക്കൂലിപ്പണവുമായി കൈയോടെ പിടിയിലായ സി.ബി.ഐ ഡെപ്യൂട്ടി സൂപ്രണ്ട്
പാര്‍ത്ഥസാരഥി ബോസാണ് സിംഗൂരിലെ തപസി മാലിക് കൊലപാതകക്കേസും റിസ്വാന്
റഹ്മാന് കേസും അന്വേഷിച്ചത്. ഇത് ഉപയോഗപ്പെടുത്തി ധാരാളം
കുപ്രചരണങ്ങള്‍ പാര്‍ട്ടിക്കെതിരെ അവിടെ പ്രചരിപ്പിക്കുകയുണ്ടായി.
വിശ്വാസപ്രമേയ ചര്‍ച്ച പാര്‍ലമെന്റില്‍ നടക്കുമ്പോള്‍ ബി.എസ്.പിയുടെ
ഉപനേതാവ് ബ്രിജേഷ് പഥക് ചില കടലാസുകള്‍ ഉയര്‍ത്തിക്കാട്ടി സുപ്രധാനമായ
ഒരു വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു. താന്‍ സഭയിലേക്ക് വരുന്ന
വഴിക്ക് ഒരു സി.ബി.ഐ ഉദ്യോഗസ്ഥന് സമീപിച്ച് മായാവതിക്കെതിരെ
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ കോപ്പി നല്കി
ഭീഷണിപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ഇത്തരത്തിലുള്ള നിരവധി ഇടപെടലുകള്‍ സി.ബി.ഐ നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാണ്.
17. രാഷ്ട്രീയപ്രേരിതമായി നടന്ന ഇത്തരം കുറ്റംചാര്‍ത്തലുകള്‍
കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ?
1957 ല്‍ കേരളത്തില്‍ അരിക്ഷാമം രൂപപ്പെട്ടപ്പോള്‍ ആന്ധ്രയില്‍ നിന്ന്
അന്നത്തെ ഭക്ഷ്യമന്ത്രി കെ.സി. ജോര്‍ജ് അരി ഇറക്കുമതി ചെയ്യുന്നതിന്
നേതൃത്വം കൊടുത്തു. ജസ്റ്റിസ് രാമന്നായര് കമ്മീഷന് അന്വേഷണം നടത്തി
സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒഴിവാക്കാമായിരുന്ന നഷ്ടം
ഉണ്ടായതായി പരാമര്‍ശിക്കപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി ഇ.എം.എസും
കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും ഈ കാഴ്ചപ്പാടിനെ
അംഗീകരിക്കാന്‍ തയ്യാറായില്ല. ഇ.എം.എസ് പറഞ്ഞത് ``കേരളത്തെ
ഭക്ഷ്യക്ഷാമത്തില്‍ നിന്ന് രക്ഷിക്കാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട്
അരി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭയുടെ ഈ
തീരുമാനത്തിന് പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. ഈ
തീരുമാനം നടപ്പിലാക്കിയതിന് കെ.സി. ജോര്‍ജ്ജിനെ കുറ്റക്കാരനായോ
തെറ്റുകാരനായോ സര്‍ക്കാരോ പാര്‍ട്ടിയോ കാണുന്നില്ല'' എന്നായിരുന്നു.
ജനങ്ങളെ പട്ടിണിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടി എടുത്ത ഈ നടപടിയെ
പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു.
18. രാഷ്ട്രീയ പ്രേരിതമായി ഇത്തരത്തിലുള്ള ഗൂഢാലോചന നടക്കുമ്പോള്‍
സി.പി.ഐ (എം) ന്റെ കേന്ദ്രകമ്മിറ്റി ഇടപെട്ടില്ലേ?
2006 മാര്‍ച്ച് 1-ാം തീയതി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച
ദിവസമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലാവ്ലിന് കേസ് സി.ബി.ഐക്ക്
വിട്ടത്. അതിനുശേഷം 2006 മാര്‍ച്ച് 11, 12 തീയതികളില്‍ ചേര്‍ന്ന
കേന്ദ്രകമ്മിറ്റി യോഗം ഈ തീരുമാനത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു.
മാത്രമല്ല, പിണറായി വിജയനെ കേസില്‍ പെടുത്താനുള്ള രാഷ്ട്രീയ
നീക്കമാണിതെന്നും അസന്ദിഗ്ദ്ധമായി അന്ന് കേന്ദ്രകമ്മിറ്റി
പ്രഖ്യാപിച്ചു. ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍
പ്രകാശ് കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ഈ പ്രശ്നത്തെ
പരാമര്‍ശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ``ലാവ്ലിന് കേസില്‍ പിണറായി
വിജയനെ ഉള്‍പ്പെടുത്താനുള്ള സി.ബി.ഐയുടെ രാഷ്ട്രീയ പ്രേരിത ശ്രമം സംഘടിത
ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.'' പാര്‍ട്ടിയുടെ
മലപ്പുറം, കോട്ടയം സംസ്ഥാന സമ്മേളനങ്ങളും ലാവ്ലിന് കരാര്‍ സംബന്ധിച്ച്
പിണറായി വിജയനെതിരായുള്ള ആരോപണം ദുരുദ്ദേശപരമാണെന്ന് വ്യക്തമാക്കുകയും
ചെയ്തിരുന്നു.
19. 1991-96 വരെയുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വന്‍തോതിലുള്ള
വൈദ്യുതിക്ഷാമം കേരളത്തില്‍ അനുഭവപ്പെട്ടിരുന്നല്ലോ. എന്നാല്‍
തുടര്‍ന്നുവന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരമൊഴിയുമ്പോള്‍ വൈദ്യുതി
മിച്ച സംസ്ഥാനമായി കേരളത്തിന് മാറാന്‍ കഴിഞ്ഞതെങ്ങനെ?
1996 ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളം കടുത്ത
വൈദ്യുതി പ്രതിസന്ധിയിലായിരുന്നു എന്നത് വാസ്തവമാണ്. മൂന്നര
മണിക്കൂര്‍ ലോഡ്ഷെഡ്ഡിംഗും വ്യവസായങ്ങള്‍ക്ക് 100 ശതമാനം പവര്‍
കട്ടുമായിരുന്നു ഉണ്ടായിരുന്നത്. 1991 മുതല്‍ 1996 വരെ യു.ഡി.എഫ്
ഭരണകാലത്ത് ഉല്‍പ്പാദിപ്പിച്ചതാവട്ടെ 17 മെഗാവാട്ട് വൈദ്യുതിയാണ്.
എന്നാല്‍ എല്‍.ഡി.എഫ് ഭരണത്തില്‍ 1996 മുതല്‍ 2001 വരെയുള്ള കാലത്ത്
1083 മെഗാവാട്ട് വൈദ്യുതിയാണ് കൂടുതലായി ഉല്‍പ്പാദിപ്പിച്ചത്. ഈ
കാലയളവില്‍ 12 പദ്ധതി പുതുതായി ആരംഭിച്ചു. ഈ രംഗത്ത് 3200 കോടി രൂപയുടെ
മൂലധന നിക്ഷേപം നടത്തി. ദക്ഷിണേന്ത്യയില്‍ പവര്‍കട്ട് ഇല്ലാത്ത
സംസ്ഥാനമെന്ന നിലയിലേക്ക് കേരളം മാറുകയും ചെയ്തു.
20. കേരളത്തെ വൈദ്യുതരംഗത്ത് കുതിച്ചുചാട്ടത്തിന് ഇടയാക്കിയ
വൈദ്യുതിമന്ത്രിക്കെതിരെ അധികാരം ഉപയോഗിച്ച് പ്രതിചേര്‍ക്കുമ്പോള്‍
എങ്ങനെ അതിനെ നേരിടണമെന്നാണ് ആലോചിക്കുന്നത്?
കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായ കാലത്തുതന്നെ പാര്‍ട്ടിയെ
തകര്‍ക്കാന്‍ ഇത്തരത്തിലുള്ള ഗൂഢാലോചനാക്കേസുകള്‍ ഉണ്ടായിട്ടുണ്ട്.
പെഷവാര്‍ ഗൂഢാലോചനക്കേസ് തൊട്ട് ആരംഭിക്കുന്ന അത്തരം പരമ്പരകള്‍
പാര്‍ട്ടിക്ക് പുത്തരിയല്ല. ഇവയെയെല്ലാം രാഷ്ട്രീയമായി
തുറന്നുകാട്ടിക്കൊണ്ടാണ് പാര്‍ട്ടി നേരിട്ടത്. ഇവിടെയും ഇതിന്റെ
പിന്നിലുള്ള രാഷ്ട്രീയത്തെ തുറന്നുകാട്ടി ജനങ്ങളെ അണിനിരത്തി
മുന്നോട്ടുപോകും. നിയമത്തിന്റെ വശങ്ങളെ അതിന്റെ അര്‍ത്ഥത്തില്‍ തന്നെ
നേരിടാനുള്ള നടപടികളും സ്വീകരിക്കും. കേസുകളിലും ഗൂഢാലോചനകളിലും പെടുത്തി
പാര്‍ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍ മുമ്പും നടന്നിട്ടുണ്ട്.
അതുകൊണ്ടൊന്നും പാര്‍ടി തകര്‍ന്നില്ല. ഇതിനെയും അതേ അര്‍ത്ഥത്തില്‍ തന്നെ
നേരിട്ട് മുന്നോട്ടുപോകും.
ശ്രീ. ശിഹാബ് ജലീല്‍,
കോണ്‍ഗ്രസ് കാര്‍ക്ക് പിണറായിയെ കുറ്റം പറയാന്‍ ധാര്‍മികമായ ഒരു അവകാശവും ഇല്ല.
പക്ഷെ കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ ഉള്ള ആരോപണങ്ങളെ ഇങ്ങനെ തെരുവില്‍ അല്ല നേരിടേണ്ടത്.
പാര്‍ട്ടി ക്കുളില്‍ പോലും എത്ര പേര് ഇപ്പോള്‍ ലാവ്ലിന് വിഷയത്തിലെ പാര്‍ട്ടി നടപടികളെ അനുകൂലിക്കും.
പിണറായി കുറ്റക്കാരനല്ല എന്ന് നിലവില്‍ ഉള്ള നീതി ന്യായ വ്യവസ്ഥക്കുള്ളില്‍ നിന്നും കൊണ്ട് തെളിയിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് പാര്‍ട്ടി തന്നെ ആയിരുന്നു....
കമ്മ്യൂണിസ്റ്റ് സഖാക്കള്‍ അഴിമാതിക്കരാവില്ല എന്ന് തെളിയിക്കേണ്ടതും പാര്‍ട്ടി തന്നെ.
പക്ഷെ അതൊന്നും പൊതു ജനത്തിന്റെ മുമ്പില്‍ ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലുവിളിച്ചു... തങ്ങളുടെ നേതാവിന് ഇതൊന്നും ബാധകമല്ല എന്നാ മട്ടില്‍ പ്രചരിപ്പിക്കരുത്.
അല്ലാതെ ആടിനെ പട്ടി ആക്കുന്ന തരത്തില്‍ ഉള്ള പ്രചാരണങ്ങളും.....
പിണറായി വിജയനേക്കാള്‍ വല്യ തെറ്റുകാരന്‍ കാര്ത്തികേയന് ആണെന്നും മറ്റുമുള്ള പ്രചരണം ബാലിശം ആണ്.
അത് പോലെ തല നാരിഴ കീറി വല്ല്യ കമന്റ് ഇട്ടാല്‍ ആരും വായിക്കാന്‍ മെനക്കെടില്ല. (ഞാനും വായിച്ചില്ല മുഴുവന്‍) ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി യുടെ ബൌദ്ധികമായ വല്ല സ്റ്റഡി ക്ലാസ്സിലും സഖാക്കളുടെ മണ്ടക്ക് തന്നെ അടിച്ചേല്‍പ്പിക്കുക.
ഒരുത്തരം പറയു.
പിണറായി വിജയനോ മറ്റു കമ്മ്യൂണിസ്റ്റ് സഖാക്കല്ക്കോ ഇന്ത്യയുടെ ഭരണഘടന പരമായ സ്ഥാപനങ്ങള്‍ ബാധകമല്ലേ.....
അത് പോലെ എന്റെ പോസ്റ്റും ഒന്ന് വായിച്ചോള്..
കമ്മ്യൂണിസ്റ്റ് കാര്‍ക്ക് നേതാവ് കൊമ്പനാന അല്ല.
അതെന്താണു ജോൺ ചാക്കോ അങ്ങനെ?
ഈ പോസ്റ്റിൽ പറഞ്ഞിരിയ്ക്കുന്ന ഓരോ കാര്യത്തിനും വ്യക്തമായ മറുപടി അല്ലേ ശിഹാബ് എഴുതിയിരിയ്ക്കുന്നത്.അതിനെ മറുപടി കൊണ്ട് തോല്പിയ്ക്കുക എന്നത് ചെയ്യാതെ മുഴുവൻ വായിച്ചില്ല എന്നൊക്കെ പറയുന്നത് ശരിയാണോ?
അപ്പോൾ ഇതൊക്കെ അറിയാതെ ആണോ പോസ്റ്റ് ഇടുന്നത്?
ശ്രീ. സുനില്‍ കൃഷ്ണന്,
അത് പിണറായി കുറ്റക്കാരന്‍ അല്ല എന്ന് വാദിക്കുന്ന ഇത്തരം നെടുനീളന്‍ വാദഗതികള്‍ മറ്റു പല ബ്ലോഗിലും വായിച്ചതാണ്.
മറ്റെവിടെ നിന്നോ ആണ് അതിവിടെ കമന്റായി പോസ്റ്റ് ചെയ്തിരിക്കുനത്.
കുറ്റക്കാരന്‍ ആണോ അല്ലെയോ എന്ന് വിധിക്കാന്‍ ഞാന്‍ ആളല്ല.
പക്ഷെ ഇപ്പോള്‍ നിയമത്തെ നേരിടാതെ കാട്ടുന്ന നടപടികള്‍ അനുകൂലിക്കാന്‍ ആവില്ല.
അത് സംശയം ജനിപ്പിക്കുനതും ആണ്.
ഒരു സാധാരണ പൌരന് എന്നാ നിലയിലെ ഇതിനെ പറ്റി അഭിപ്രായം പറയാന്‍ സാധിക്കു.
ഇനി എനിക്ക് ചിരിക്കാതിരിക്കാന്‍ വയ്യാ.
ഇതിനെ ബ്ലാ ബ്ലാ ബ്ലാ എന്ന് പറയാം. അല്ലെ. പിണറായിയെ തെറി വിളിക്കാന്‍ തന്നെയാണ് ഈ പോസ്റ്റ് ഇട്ടതെങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. അത് നിങ്ങളുടെ സംസ്കാരം. അതല്ല വസ്തുനിഷ്ടമായി കാര്യങ്ങള്‍ പറയാനാണെങ്കില്‍ അതുമാവാം. കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ നിങ്ങള്‍ ആദ്യത്തെ ആളുകളല്ല ശ്രമം നടത്തുന്നത്. പുരോഹിതന്മാര് മുതല്‍ കുട്ടി കൊണ്ഗ്രെസ്സ്കാര് വരെ ഒത്തിരി ഉണ്ട്.
എന്തായാലും മറുപടി സുഖിച്ചു. ഒരുകാര്യം നിങ്ങള്‍ മറക്കല്ലേ കുട്ടികളെ. അംബാനിയുടെ കാശും കൊണ്ട് വയര്‍ നിറച്ചിട്ടല്ല ഇവിടെ ഓരോ കമ്യൂണിസ്റ്റ് കാരനും സിന്ദാബാദ് വിളിക്കുന്നത് അതുകൊണ്ട് തന്നെ ആരോടും വിധേയത്വം കാണിക്കേണ്ട കാര്യവും ഇല്ല. ഇവിടെ അധ്വാനിക്കുന്നവന്റെ ആര്‍ജ്ജവം കെടുത്താന്‍ ഇതുപോലെയുള്ള പോസ്റ്റുകളോ പ്രചരണങ്ങളോ വെലപ്പോകില്ല.
സുനില്‍ കൃഷ്ണന്
പറഞ്ഞിട്ട് കാര്യമില്ല. പിണറായിയെ ക്രൂശിക്കണം എന്നുള്ള മുന്‍വിധിയുമായി നടന്നാല്‍ പിന്നെ എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഇനി പിണറായിയെ തൂക്കിക്കൊന്നിട്ട് വേണം നേതാക്കന്മാര്ക്ക് വിശ്രമിക്കാന്‍. കുറ്റം ചെയ്യാത്ത അഴിമതിക്കാരല്ലാത്ത ഒരു നേതാവെങ്കിലും ഉണ്ടായിരുന്നു വലതുപക്ഷത്ത് എങ്കില്‍ നന്നായിരുന്നു.
നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടണം എന്ന് പറയുന്നവരെല്ലാം പിണറായിയെ കുരിശിക്കുനവരും അംബാനി യുടെ കാശ് കൊണ്ട് വയറു വീര്‍ത്തവരും, പുരോഹിത അല്ലെങ്കില്‍ വിമോചന സമര അനുകൂലികളും ഒന്നും അല്ല സുഹൃത്തെ.....
പിന്നെ അധ്വാനിക്കുന്നവന്റെ പേര് പറഞ്ഞു ആളെ പറ്റിക്കേണ്ട.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അധ്വാനിക്കുന്ന വിഭാഗത്തെ വളരെ നാളായി വഞ്ചിക്കുന്നു. വഞ്ചിച്ചു കൊണ്ടേ ഇരിക്കുന്നു.....
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വെറും കോണ്‍ഗ്രസ് ആവരുത്.
അനേകം 'നോവുമാത്മാക്കള്ക്ക്" പ്രതീക്ഷ ആയിരുന്ന ഈ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ വിമര്‍ശനത്തിനു അതീതരെന്ന കാഴ്ചപാട് അപചയത്തെ കാട്ടുന്നു. നേതാക്കള്‍ ഇതല്ല ഇതിനു അപ്പുറവും കേള്‍ക്കാന്‍ തയാറാവണം. കോണ്‍ഗ്രസിലെ ഹൈ കമാന്‍ഡ് പോലെ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ഇപ്പോള്‍ പോളിറ്റ് ബ്യുറോ ഭരണം ആണ്.
ഇന്ത്യയില്‍ എവിടെ എങ്കിലും അഴിമതി എന്ന് തികച്ചു കേള്ക്കുനതിനു മുമ്പ് രാജി ആവശ്യപെടുന്നത് ഇടതുപക്ഷമാണ്...
ബോഫോഴ്സ് ഇന്റെ പേര് പറഞ്ഞു രാജീവ് ഗാന്ധിയെ നാടൊട്ടുക്ക് അവഹേളിച്ചു നടന്ന കൂട്ടര്. എന്റെ നാട്ടിലും ഉന്ത് വണ്ടിയെ പീരങ്കി ആക്കി റോഡില്‍ വച്ചത് നല്ല ഓര്മ ഉണ്ട്.
കഴിഞ്ഞ തിരങ്ങേടുപ്പിന് മുമ്പ് പ്രതിരോധ വകുപ്പിന് എതിരെ ഏശാത്ത അഴിമതി ആരോപണം ഉന്നയിച്ചതും ഇടതു പക്ഷം തന്നെ...
അപ്പോള്‍ ഇടതിന് നാടൊട്ടുക്ക് നടന്നു ആരോപണം ഉന്നയിക്കാം.
തങ്ങളുടെ നേതാവിനെ എതിരെ വന്നാല്‍ ഉടനെ സീ.ബി.ഐ. കോണ്‍ഗ്രസ് ആയി, ഗവര്‍ണ്ണര്‍ കോണ്‍ഗ്രസ് ആയി.... ആരെങ്കിലും പിണറായിയെ അനുകുലിചില്ലെങ്കില് അവരും കോണ്‍ഗ്രസ്സും,അംബാനി യുടെ കാരുണ്യത്തില്‍ വയറു നിറക്കുന്നവരും ഒക്കെ ആവും.
പല ബ്ലോഗുകളിലും കാണുന്ന മറ്റൊരു വാദമാണ് ,
കേരളത്തിലെ ലോഡ് ഷെഡ്ഡിംഗും പവര്‍ കട്ടും ഇല്ലാതാക്കിയത് പിണറായി വിജയന് ആന്നെന്നു. അതുകൊണ്ട് അദ്ദേഹം നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ അപ്പോള്‍ പ്രതി ആക്കാന്‍ പറ്റില്ല.
പ്രിയ ശിഹാബ്,ജോണ്‍ ചാക്കോ.... എന്റെ പോസ്റ്റിലേക്ക് ഒന്നു കണ്ണോടിച്ചോളൂ... പിണറായി യെ ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ... എന്റെ വിഷയം രാഷ്ട്രീയ രംഗത്തെ അഴിമതിയാണ്... അതില്‍ പിണറായി മാത്രമല്ല... എല്ലാ രാഷ്ട്രീയ കോമരങ്ങളും ഉള്‍പ്പെടും... കയ്പ്പത്തിയിലും, താമരയിലും, അരിവാള്‍ ചുട്ടികയിലും താല്‍പ്പര്യമില്ലാത്ത തികഞ്ഞ അരാഷ്ട്രീയ വാദിയാണ് ഞാന്‍... എനിക്ക് ഒരു രാഷ്ട്രീയമെയുള്ളൂ... അത് ദൈവമാണ്... അതിലപ്പുറം, കക്ഷി, മത സാമൂഹിക രാഷ്ട്രീയത്തില്‍ ഒരു വിശ്വാസവുമില്ല... രാഷ്ട്രീയ അട്ടഹാസങ്ങളില്ലാതെ സമാധാന അന്തരീക്ഷം പുലര്‍ത്തിയിരുന്ന ഒരു സ്കൂളില്‍, കോളേജില്‍ നിന്നു പഠിച്ച അരാഷ്ട്രീയ സുഖം ആവോളം ആസ്വദിക്ച് എനിക്ക് നിങ്ങളുടെ ഒക്കെ ഖോ..ഖോ വിളികള്‍ കേള്‍ക്കുമ്പോള്‍ ചിരി വരും.... നിങ്ങളൊക്കെ ആരെയാണ് സംരക്ഷിക്കാന്‍ ബദ്ധപ്പെടുന്നത്... സ്വന്തം അച്ഛനെയോ, അമ്മെയെയോ, അതൊ സഹോദരനേയോ, അതോ വിദൂരത്തില്‍ നെറ്റിലൂടെ പരിചയപ്പെട്ട ഒരു ചങ്ങാതികു വേണ്ടി എങ്കിലും വാദിച്ചിരുന്നു എങ്കില്‍ ഞാന്‍ നിങ്ങളെയൊക്കെ അഭിനന്ദിക്കുമായിരുന്നു... ശിഖാബ് നിങ്ങള്‍ പിന്തുണക്കുന്ന പിണറായിയെ ദൂരദര്ശനയില് കൂടി എങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ... അദ്ധേഹത്തെ നിങ്ങള്‍ ടെലിവിഷനില്‍ കൂടി കണ്ടിട്ടുണ്ടാവാം എന്നതിനുപരി എന്തറിയാം നിങ്ങള്‍ക്ക് അദ്ധേഹത്തെ കുറിച്ച്.... സാധാരണ ജനങ്ങളില്‍ നിന്ന് കരം പിരിച്ചുണ്ടാക്കിയ കോടികള്‍ ഒരാള്‍ മുക്കിയാല്‍ അത് കരുണാകരനാവട്ടെ, പിണറായി ആവട്ടെ, ശ്രീധരന് പിള്ള ആവട്ടെ... അവരെ കുറിച്ച് നിയമപരമായി അന്വേഷിക്കുക എന്നത് പൌര ധര്‍മ്മമാണ്... ജനങ്ങളുടെ ആവിശ്യമാണ്... അല്ലതെ കുറെ പാര്‍ട്ടി സ്ഖാക്കളെ അല്ലെങ്കില്‍ ഖദര്‍ ധാരികളെ അണി നിരത്തി ഇതാണ് ജനം ഇത് അവരുടെ ശബ്ദമാണ് എന്ന് തെട്ടിദ്ധരിപ്പിക്കാന് ശ്രമിച്ചല്‍ ഇന്നു നടക്കില്ല... കാരണം കേരള ജനത ഇന്നു പ്രബുദ്ധമാണ്.... 25 വര്‍ഷം മുന്നെയുള്ള സാഹചര്യമല്ല ഇന്നുള്ളത്... തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവുണ്ട്... തെറ്റ് ചെയ്തവന് അവര്‍ നല്കിയ മറുപടിയാണ് ഈ ഇലക്ഷന് റിസല്‍ട്ട്. കഴിഞ്ഞ ഇലക്ഷനില്‍ വലതു പക്ഷം അനുഭവൈച്ചതും അതു തന്നെ!!! ഇനി ഇത്തരം പ്രസംഗങ്ങള്‍ക്ക് പ്രസക്തിയില്ല ശിഖാബ്..... ആകാശത്തു നിന്ന് താഴെയിറങ്ങൂ... ജനം ഇപ്പോള്‍ മുകളിലേക്ക് നോക്കാറില്ല.... അവര്‍ക്കു വേണ്ടത് ജനത്തെ അവരുടെ പ്രശ്നങ്ങളെ തിരിച്ചറിയുന്ന നേതാക്കന്മാരെയും അവരുടെ അനുയായികളേയുമാണ്!!!
നീര്‍വിളാകാന്‍
തെറ്റിദ്ധരിച്ചു പോയതില്‍ ക്ഷമിക്കണം. ടിവിയിലൂടയല്ല നേരിട്ട് കണ്ടിട്ടുണ്ട്. ഒന്നല്ല പലതവണ. താങ്കള്‍ക്ക് നിസാരം എന്ന് തോന്നിയാലും ഒരു പാര്‍ട്ടി അംഗം ആണ്. ലെവിയും കൊടുക്കുന്നുണ്ട്. കൂടുതല്‍ പറയണ്ടല്ലോ. ഇന്നും പാര്‍ട്ടി പറഞ്ഞാല്‍ അതനുസരിക്കുന്ന സാധാരണ ഒരു അനുയായി. ഇലക്ഷന് പോസ്റ്റര്‍ ഒട്ടിക്കാനും അത്യാവശ്യം പ്രസംഗിക്കാനും ചുവരെഴുതാനും ഒക്കെ പോകും. അതില്‍ ഒരു നാണക്കേടും ഇല്ല. അഭിമാനം ഉണ്ട് താനും. നിങ്ങളുടെയൊക്കെ വാക്കില്‍ പാര്‍ട്ടി ഗ്രാമം എന്ന് വിളിക്കുന്ന ഒരു ഗ്രാമത്തില്‍ ആണ് താമസവും. മതിയല്ലോ. വിദ്യാഭാസം ഉണ്ടെകിലും മണ്ണില്‍ കിളച്ചു മണ്ണിനോട് മല്ലിട്ട് ജീവിക്കുന്ന ഒരു സാധു അത്ര തന്നെ. പക്ഷെ സ്വന്തം വിശ്വാസത്തിലും പാര്‍ട്ടിയിലും ഒട്ടും സംശയം ഇല്ല.
ശിഖാബ്...
താങ്കള്‍ യഥാര്‍ത്ഥ രാഷ്ട്രീയക്കാരനെങ്കില്‍, ജനസേവനമാണ് താങ്കളുടെ ലക്ഷ്യമെങ്കില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കൂ... നേതാക്കള്‍ക്ക് വേണ്ടിയല്ല ജനസേവനം, ജനങ്ങളെ ഉദ്ദേശിച്ചാണ്... ഒരു ജനസേവകനു ജനങ്ങളോടാവണം കൂറ്, നേതാക്കളോടായിരികരുതു... ഇന്നത്തെ ഇന്‍ഡ്യന്‍ രാഷ്ട്രീയം നാറി പുഴുക്കാന് കാരണം നിങ്ങളെ പോലെയുള്ള അനുയായികളാണ്... വിദ്യാഭ്യാസമുണ്ടെന്നു അഭിമാനിക്കുന്ന താങ്കള്‍ തന്നെ പറ്യുന്നു പാര്‍ട്ടി പറയുന്നത് അനുസരിക്കുന്ന സാധാരണ അനുയായി എന്ന്.. പിന്നെ താങ്കളുടെ വിദ്യാഭ്യാസം മണ്ണിലൊ, മരത്തിലോ ഒടുക്കിയാലും എന്തു പ്രയോജനം? വിദ്യാഭ്യാസമുണ്ടായിട്ടും മണ്ണിനോട് മല്ലിടുന്നതിനെ എളിമയായി ഞാന്‍ കണക്കാക്കുമായിരുന്നു... താങ്കള്‍ രാഷ്ട്രീയ അന്ധത ബാധിച്ച ഒരാളായിരുന്നില്ല എങ്കില്‍. എന്തിനേയും അന്ധമായി സ്നേഹിക്കുന്നതിനെ ഞാന്‍ തീവ്രവാദം എന്നെ വിളിക്കൂ... ആ അന്ധത തനിക്കും താന്‍ വിശ്വസിക്കുന്നതിലും ശരി കാണുന്നതോടൊപ്പം താന്‍ വിശ്വസിക്കാത്തതെല്ലാം തെറ്റുമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു...പെഷവാറില്‍ ബോംബ് വച്ച അല്ലെങ്കില്‍ സ്വയം ഒടുങ്ങിയ തീവ്രവാദിയുടെ അതെ അന്ധത തന്നെയാണ് കടുത്ത കമ്മ്യൂണിസം ബാധിച്ച ഇടത്തും, സോണിയാ ഗാന്ധിക്കു പാദ സേവ ചെയ്യുന്ന വലതും, പച്ച തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ആര് എസ് എസും, എന്‍ ഡി എഫും അവരെ അന്ധമായി അനുകരിക്കുന്ന അനുയായികളും അനുവര്‍ത്തിക്കുന്നത്... പിണറായി തെറ്റുകാരനല്ല പക്ഷെ അതിനു കേരളത്തിലെ സാധാരണ ജനങ്ങള്‍ എന്തു പിഴച്ചു... അവര്‍ കരം കൊടുത്തും, ബീവറേജ് കോര്‍പ്പറേഷനു മുന്നില്‍ പൊരി വേയിലത്ത് കക്ഷി രാഷ്ട്രീയം ഇല്ലതെ സര്ക്കരിനേ സേവിച്ചും ഖജനാവു വീര്‍പ്പിച്ചു കൊടുക്കുന്നത് നിങ്ങളെ പോലെ അന്ധത ബാധിച്ച അനുയായികള്‍ തച്ചുടക്കുമ്പോള്‍ സാധാരണ ജനം എന്ന ചാവാലി പട്ടികളെ കുറിച്ച് നിങ്ങള്‍ ചിന്തിക്കാറുണ്ടോ?... അവരുടെ വേദന പിണറായിയും, കരുണാകരനും, വി എസും, രാമന് പിള്ളയും, മദനിയും ഒന്നും അല്ല... മറിച്ച് അഷ്ടിക്കുള്ള വകയാണ്... അവരെയാണ് നിങ്ങളൊക്കെ തെരുവില്‍ വലിച്ചു കീറി ബലാല്‍സംഗം ചെയ്യുന്നത്... അപ്പോഴും ഈ പറയുന്ന നേതാക്കള്‍ ഖദറില്‍ ഒരു ചെളി പോലും പറ്റാതെ സുരക്ഷിതരായിരിക്കും! ഭാരത മാതാവെ... നീ എന്തൊക്കെ സഹിക്കണം!
ജനം ഇപ്പോൾ മുകളിലേക്ക് നോക്കാറില്ല.....അവർക്ക് വേണ്ടത് ജനത്തെ അവരുടെ പ്രശ്നങ്ങളെ തിരിച്ചറിയുന്ന നേതാക്കന്മാരെയും അവരുടെ അനുയായികളെയുമാണ്!!! മുകളിലുള്ളത് നീർവ്വിളാകന്റെ മറുപടിയിലെ വരികളാണ്. നിലവിലുള്ള പ്രസ്ഥാനങ്ങളിൽ നിന്നും,നേതാക്കന്മാരിൽ നിന്നും,ദർശ്ശനങ്ങളിൽ നിന്നും വ്യത്യസ്ഥമായ എന്തെങ്കിലും ജനങ്ങൾക്ക് വേണ്ടി പുതുതായിതാങ്കൾ എന്തെങ്കിലും മുന്നോട്ട് വെക്കുന്നുണ്ടോ? എങ്കിൽ ഏത്,എന്ത്? എന്ന് വെളിപ്പെടുത്തി ഒന്നു സഹായിക്കുമോ?
നീർവിളാകൻ,
ശിഹാബിനു കൊടുത്ത മറുപടിയ്ക്കു ഞാൻ എന്തിനു എഴുതുന്നു എന്നു വിചാരിയ്ക്കരുത്.താങ്കളുടെ വാക്കുകൾ ലോകത്തിലെ എല്ലാ അരാഷ്ട്രീയ വാദികളും ആവർത്തിയ്ക്കുന്ന ഒന്നു തന്നെയാണ്.എല്ലാ കുഴപ്പങ്ങൾക്കും കാരണം രാഷ്ട്രീയം എന്ന കാഴ്ചപ്പാട്.അപ്പോൾ എല്ലാ നല്ല കാര്യങ്ങൾക്കും രാഷ്ട്രീയത്തോടല്ല്ലേ നന്ദി പറയേണ്ടത്.താങ്കൾ പറയുന്ന പോലെ ഉള്ള ഉട്ട്യോപ്പൻ ജന നേതാവിനും അനുയായികൾക്കും ഒരു ആശയമോ പരിപാടിയോ ഉണ്ടാകാതെ വരുമോ? അപ്പോൾ ജനസേവനം എന്നത് ചുമ്മാ ഒന്നുമില്ലായമയിൽ നിന്നു വരുന്ന ഒന്നല്ല.അതിനെ നയിയ്ക്കാൻ ചില ആശയങ്ങൾ ഉണ്ടാവണം, പരിപാടികൾ ഉണ്ടാവണം.ലോകത്ത് എല്ലാ രാഷ്ട്രങ്ങളിലും ഇങ്ങനെ ഒക്കെ തന്നെ.ജി.8 ഉച്ച കോടിയും ഒക്കെ നടക്കുമ്പോൾ യൂറോപ്യൻ രാജ്യങ്ങളിലും മറ്റും ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിയ്ക്കുന്നത് കണ്ടിട്ടില്ലേ?അപ്പോൾ അതിലും ഒരു രാഷ്ട്രീയം ഉണ്ട്.ഒരു പക്ഷേ നമ്മുടെ രാജ്യത്തേക്കാൾ തീവ്രമായ പ്രതികരണങ്ങളാണു അവിടെ ഒക്കെ ഉണ്ടാവുന്നത്.അവിടെയും നേതാക്കളും അനുയായികളും ഉണ്ട്.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ആശയങ്ങളിൽ താൽപര്യമുണ്ടെന്ന് കരുതി ആരും സ്വന്തം തലച്ചോറ് ഇല്ലാതാക്കുന്നില്ല.താങ്കളെപ്പോലെ ഉള്ളവർ മാത്രമേ ചിന്താശക്തിയുള്ളവർ എന്ന് കരുതുന്നത് സാമാന്യമായി പറഞ്ഞാൽ ഹിപ്പോക്രസി അല്ലേ?
ലോകത്തിന്റെ എല്ലാ പുരോഗതിയും അതാത് രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ വിജയം കൂടിയാണ്.പരാജയം മാത്രം അവരുടെ തലയിൽ വച്ചാൽ പോരാ.
പിന്നെ അനുയായികൾക്ക് ഒരു പാർട്ടിയെ എത്രമാത്രം നന്നായി മുന്നോട്ട് നയിയ്ക്കാനാവുന്നു എന്നതാണു പ്രശ്നമെങ്കിൽ അതു ചിന്തിയ്ക്കാവുന്ന വിഷയമാണ്.പക്ഷേ അതിനു കോൺഗ്രസിനേയും കമ്മ്യൂണിസ്റ്റ് പാർട്ടികളെയും ഒരേ തുലാസിലിട്ട് തൂക്കേണ്ട കാര്യമില്ല.ഇവിടെ തന്നെ ശിഹാബ് ഇത്ര വിശദമായ ഒരു കമറ്റിട്ടതു കൊണ്ടല്ലേ താങ്കൾ അദ്ദേഹത്തെ ഇങ്ങനെ കൊന്നു കൊല വിളിയ്ക്കുന്നത്.മറിച്ച് ഇവിടെ വന്ന കമന്റുകളോടു അനൂകൂല മനോഭാവം പ്രകടിപ്പിച്ചിരുന്നെങ്കിൽ അതുണ്ടാവുകയില്ലായിരുന്നു എന്നതല്ലേ സത്യം?
താങ്കളുടെ ആശങ്ക എനിയ്ക്കു മനസ്സിലാകുന്നുണ്ട്.പക്ഷേ അതിനു എല്ലാറ്റിനേയും അടച്ച് ആക്ഷേപിയ്ക്കുക എന്നതല്ല പ്രതിവിധി.
ആശംസകൾ!
ശ്രീ കടത്തനാടനോട്..... എനിക്ക് പ്രത്യേകിച്ച് ഒന്നും ചൂണ്ടിക്കാണിക്കാനില്ല.... ഇന്നത്തെ നേതാക്കന്മാര് തന്നെ തുടരട്ടെ... അവര്‍ അഴിമതി വിരുദ്ധ നിലപാട് വാക്കിലും, പ്രവര്‍ത്തിയിലും ഒരു പോലെ അനുവര്‍ത്തിക്കട്ടെ... ഇന്‍ഡ്യ ആറ് മാസം കൊണ്ട് ലോകത്തെ വന്‍ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ശക്തിയായി മാറും...ഒരു സംശയവും ഇല്ല.... ഇന്ന് ഇന്‍ഡ്യയുടെ വളര്‍ച്ചക്ക് വിഘാതമായി നില്‍ക്കുന്നത് നാറി പുഴുത്ത രാഷ്ട്രീയം ആണ്... നേതാക്കന് മാര്‍ ശര്‍ദ്ദിക്കുന്നതും, അപ്പിയിടുന്നതും അമൃത് പോലെ അടുത്തു ഭക്ഷിക്കുന്നന് അനുയായികളാണ്.... നേതാക്കന്മാരും അതിന്റെ വിരലില്‍ എണ്ണാവുന്ന അനുയായികളും പാര്‍ട്ടിയെ, പാര്‍ട്ടിയുടെ എഴുതപ്പെട്ട ആമത്താഴിട്ടു പൂട്ടിയിരിക്കുന്ന ലിഖിതങ്ങള്‍ വായിച്ചു പഠികട്ടെ... അത് അനുവര്‍ത്തിക്കട്ടെ.... പൊതുമുതല്‍ തന്റേയും കൂടി ആണെന്ന് ഓരോ പാര്‍ട്ടിയും, അതിന്റെ അനുയായികളും മനസിലാവട്ടെ.... ഇവിടെ നടക്കുന്നതെന്താ??? ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം!!!
ആശയങ്ങളോടുള്ള ഭിന്നത സ്വാഭാവികം. നേതാവിനോടുള്ള അന്ധതയെന്നു പരിഹസിച്ചല്ലോ. ഒന്ന് ചോദിച്ചോട്ടെ സുഹൃത്തെ. കുറ്റം തെളിയിക്കാത്തപ്പോള് തന്നെ തൂക്കാന്‍ വിധിക്കുന്നതാണോ അതോ കുറ്റം തെളിയിച്ചിട്ടു ഞെളിയാന്‍ പറയുന്നതാണോ അന്ധത. പിണറായി കുറ്റക്കാരന്‍ ആണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലേ. പ്രസ്തുത കേസില്‍ പിണറായിക്ക് മുമ്പും പിമ്പുമുള്ള മന്ത്രിമാരുടെ പങ്കു ഞാന്‍ എഴുതിയിരുന്നു പക്ഷെ അവരെയെല്ലാം വിട്ടു പിണറായി മാത്രം കുറ്റക്കാരന്‍ ആവുമ്പോള്‍ എന്താണ് കാരണമെന്ന് ആലോചിക്കാന്‍ എല്ലാവര്ക്കും കഴിയും.
ന്യൂനപക്ഷത്തിനു വേണ്ടി ഇടതുപക്ഷം സംസാരിച്ചാല്‍ അത് പ്രീണനം വലതു പക്ഷമെങ്കില്‍ മതേതരം. സുഹൃത്തെ ഒരു പാര്‍ട്ടി പ്രവര്ത്തകന് ആണെന്നതില്‍ അഭിമാനിക്കുന്നവര്‍ക്ക് ഇതെല്ലാം കേള്‍ക്കുമ്പോള്‍ ചിരിവരുകയെ ഉള്ളൂ..
അല്പം തിരക്കാണ്. പിന്നീട് വരാം.
ശ്രീ സുനില്‍....
ഞാന്‍ ശിഖാബിനെ എതിര്‍ത്തത് വിമര്‍ശിച്ചതുകൊണ്ടല്ല.... അദ്ധേഹം തനി പാര്‍ട്ടി അനുയായി ആയി മാറിയതു കൊണ്ടാണ് താങ്കല്‍ ചെയ്ത പോലെ എന്റെ അരാഷ്ട്രീയ വാദത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ ആ വിമര്‍ശനം ഞാന്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമായിരുന്നു.... ഇവിടെ ശിഖാബ് എന്റെ പോസ്റ്റ് വായിച്ചു പോലും നോക്കിയിട്ട്ണ്ടാവില്ല.... അതില്‍ ലാവലിനെന്നും, പിണറായി എന്നും കണ്ട് വാളെടുത്തു.... പിന്നെ എവിടെയോ ആരോ ഇട്ട കുറെ സാധങ്ങള്‍ എടുത്തു ഇങ്ങോട്ടേക്കിട്ടു... ഇട്ട ശിഖാബിനു തന്നെ അറിയില്ല താന്‍ എന്താണ് പോസ്റ്റിയതെന്നു... അതാണ് വിമര്‍ശിച്ചത്...
തങ്കള്‍ കരുതും പോലെ ഞാന്‍ തികഞ്ഞ അരാഷ്ട്രീയ വാദി തന്നെയാണ്... വോട്ട് ചെയ്തിട്ടില്ല... കാരണം ഇന്നത്തെ നാറിയ രാഷ്ട്രീയത്തില്‍ മനസു മടുത്തു... രാഷ്ട്രീയം വെണ്ട എന്നു ഞാന്‍ പറയുന്നില്ല... അവര്‍ ചെയ്ത നല്ല കാര്യങ്ങളെ വിസ്മരിക്കുന്നുമില്ല.... അവന് ഇന്‍ഡ്യന്‍ ഭരണഘടന ഒന്നും കാണാപ്പടമാകേണ്ട, പക്ഷെ ഏറ്റവും കുറഞ്ഞത് ഒരു രാഷ്ട്രീയ നേതാവ് അവന്റെ പാര്‍ട്ടി എഴുതിഉണ്ടാക്കിയ പാര്‍ട്ടി നിയമാവലി എങ്കിലും പാലിച്ചിരുന്നു എങ്കില്‍.... ആരാണ് അങ്ങനെ ഇന്നുള്ളത്... ആരാന്റെ തടി വലിയടാ വലി!!!
മുഴുവന്‍ വായിച്ചു, നീര്‍വിളാകാ. അതറിയിക്കാനായിട്ടു മാത്രം ഇങ്ങനെയൊന്നെഴുതിയിട്ടു പോകുന്നു.
നീര്‍വിളാകന്റെ മറ്റു പോസ്റ്റുകളും വിടാതെ വായിക്കാറുണ്ട്, കമന്റാരില്ലെന്നു മാത്രം.
നീർവിളാകൻ,
താങ്കൾക്ക് അരാഷ്ട്രീയ വാദിയായി ജീവിയ്ക്കാനും അതു പ്രചരിപ്പിയ്ക്കാനുമുള്ള സ്വാതന്ത്ര്യത്തെ ഞാൻ മാനിയ്ക്കുന്നു.അങ്ങനെ പറയുമ്പോൾ താങ്കൾ പറയുന്ന കാര്യങ്ങളും വസ്തുതകൾക്ക് നിരക്കുന്നതാവണം.വെറുതെ ബാലൻസ് ചെയ്തു പറയാൻ പിണറായി കട്ടു, കരുണാകരനും കട്ടു എന്ന രീതിയിൽ പറയുമ്പോളാണ് പ്രശ്നം.
താങ്കളുടെ പോസ്റ്റിൽ തന്നെ പറയുന്നു:“പഴയകാല ദിനേശ് ബീഡി തൊഴിലാളിയായ സഖാവ് പിണറായി വസിക്കുന്ന വീടിന് വില നിശ്ചയിക്കാന്‍ പ്രയാസം“
ഈ പ്രസ്താവന എത്ര മാത്രം വസ്തുതാപരമാണു? പിണറായി ദിനേശ് ബീഡി തൊഴിലാളി ആയിരുന്നോ? അദ്ദേഹത്തിന്റെ വീടു താങ്കൾ കണ്ടോ? അതു വിലമതിയ്ക്കാനാവത്ത വിധം അമൂല്യമാണോ? പിണറായി വിജയനെ അങ്ങനെ ഒരു വീടു വയ്ക്കാൻ എങ്ങനെ സാധിയ്ക്കുന്നു?
ഇവിടെയാണു താങ്കൾക്ക് തെറ്റുന്നത്.താങ്കൾക്ക് വ്യക്തമായി അറിയാവുന്ന വസ്തുതകൾ വച്ചാണു സംസാരിയ്ക്കുന്നതിൽ കുഴപ്പമില്ല.മുകളിൽ പറഞ്ഞ പോലെ പൊട്ടക്കണ്ണന്റെ മാവേലെറു പോലെ ഓരോന്നു പറയുമ്പോളാണു ആൾക്കാർ പ്രതികരിയ്ക്കുന്നത്.
മുകളിലെ കാര്യത്തിനു മാത്രം ഒരു വിശദീകരണം ഞാൻ പറയട്ടെ.പിണറായി ദിനേശ് ബീഡി തൊഴിലാളി ആയിരുന്നതായി എനിക്കു അറിവില്ല( തെറ്റുണ്ടങ്കിൽ തിരുത്തുക).പനയിൽ കയറി കള്ളു ചെത്തുന്ന ജോലി ആയിരുന്നു അദ്ദേഹത്തിന്റെ പിതാവിനും, മറ്റു സഹോദരങ്ങൾക്കും.കോളേജിൽ പോയതും പഠിച്ചതുമെല്ലാം വിജയൻ മാത്രമാണ്.1944 ൽ ജനിച്ച അദ്ദേഹം 1964ൽ ആണു പാർട്ടിയിൽ അംഗമാകുന്നത്.അതേ വിജയൻ 1970 ൽ ആദ്യം എം എൽ എ ആകുമ്പോൾ വെറും 26 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അറിയുക.അതു അദ്ദേഹത്തിന്റെ കഴിവിനെ തന്നെയാണു കാണിയ്ക്കുന്നത്.പിന്നിടു 1977ലും,1991 ലും, 1996 ലും എം.എൽ എ ആയി.1996ൽ ജയിച്ചതിനു ശേഷമാണു മന്ത്രി ആയത്.അതു 1998 ൽ ചടയൻ ഗോവിന്ദൻ മരിച്ചപ്പോൾ സെക്രട്ടറി ആയി തെരഞ്ഞെടുത്തതിനെ തുടർന്ന് രാജി വച്ചു.
അദ്ദേഹത്തിന്റെ ഭാര്യ ഒരു ടീച്ചറുമായിരുന്നു.
എന്റെ ചോദ്യം.ഇത്ര തവണ എം,എൽ എയും പിന്നെ മന്ത്രിയുമായ ഒരാൾക്ക് , ഭാര്യ ടീച്ചറുമാകുമ്പോൾ വീടു വയ്ക്കാൻ എന്താണു ബുദ്ധിമുട്ട്?എം.എൽ എ മാർക്ക് ഭവന നിർമ്മാണ പദ്ധതി ഉള്ള സംസ്ഥാനമാണു കേരളം.ടീച്ചർമാർക്ക് ലോണും എടുക്കാം.എന്നിട്ടും വിലമതിയ്ക്കാനാവാത്ത എന്ന് താങ്കൾ പറയുന്ന ആ വീട് വച്ചതിൽ എന്താണു കുഴപ്പം?ഞാൻ ആ വീടു കണ്ടിട്ടുണ്ട്.എനിക്കു അതത്ര വിലമതിയ്ക്കാനാവാത്ത വീടായി തോന്നിയിട്ടില്ല.ഞാൻ കോട്ടയം ജില്ലക്കാരനാണു.ഇവിടെ ഇരു നില വീടുകൾ വളരെ അപൂർവമാണ്.കാരണം അതു ഞങ്ങളുടെ നാട്ടിൽ പതിവല്ല.എന്നാൽ കണ്ണൂർ ജില്ലയിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്തപ്പോൾ ഞാൻ കണ്ടത് അവിടെ എല്ലാ വീടുകളും ഇരു നില ആണ് എന്നതാണ്.വിജയന്റെ വീടും അങ്ങനെ തന്നെ.അതല്ലാതെ എനിയ്ക്കൊരു വ്യത്യാസവും തോന്നിയിട്ടില്ല.
കാര്യങ്ങൾ എഴുതുമ്പോൾ വസ്തുതകളോടെ വേണം.ചുമ്മാ എല്ലാവനിട്ടും ഒരു കൊട്ട് എന്ന രീതിയിൽ കൊടുക്കുമ്പോളാണു കുഴപ്പം.
നന്ദി നീർവിളാകൻ!!
നീര്‍വിളാകാന്‍
പിണറായിയെകുറിച്ച് സുനില്‍ എഴുതിയത് കണ്ടു കാണുമല്ലോ. അടുത്തത് കരുണാകരന് കേരളത്തില്‍ മുഖ്യമന്ത്രിയും മന്ത്രിയും എം.എല്‍.എ.യും ആയിട്ട് ഇത്രവര്‍ഷം കഴിഞ്ഞ കരുണാകരന്റെ മകന് പ്രവാസിയും അദ്ദേഹം വിവാഹം കഴിഞ്ഞ വീട് ഒരു സമ്പന്നമായ വീടും കരുണാകരന്റെ പുത്രി പദ്മജയുടെ ഭര്‍ത്താവ് പണക്കാരനായ ഒരു ഡോക്ടര്‍ ആണെന്നും അറിയാമായിരിക്കുമല്ലോ. കരുണാകരന് ഉപയോഗിച്ചിരുന്ന ബെന്‍സ് കാര്‍ പാര്‍ട്ടി വാങ്ങി കൊടുത്തതാണെന്ന് അറിയില്ലായിരുന്നു അല്ലെ. വെള്ളാപള്ളി നടേശന് പാവപ്പെട്ടവന് ആയിരുന്നല്ലേ. കഷ്ടം. കോടീശ്വരനായ വെള്ളാപ്പള്ളി കേശവനെ അറിയാമോ. മുറ്റത്തു ആനയും ജെര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ബെന്‍സ് കാരുമുണ്ടായിരുന്ന ഭൂവുടമ. വെള്ളപ്പള്ളിയിലെ ഏറ്റവും വലിയ പണക്കാരായ രണ്ടു തറവാട്ടില്‍ ഒന്നിലെ കാരണവര്‍. അന്നും തോക്കിന് ലൈസന്‍സ് വരെ ഉണ്ടായിരുന്ന ആളായിരുന്നു വെള്ളാപ്പള്ളിയുടെ അപ്പന്. വെള്ളാപ്പള്ളി എസ.എന്‍.ഡി.പി.യുടെ തലപ്പത്ത് വരുന്നതിനു മുമ്പ് റെയില്‍വേയുടെ ഗ്രേഡ് ഒന്ന് കൊണ്ട്രക്ടര്‍ ആയിരുന്നു. അറിയാമോ. അയാളെന്നാ ഫുള്‍ ടിം പാര്‍ട്ടി പ്രവര്ത്തകന് ആയതു. ഇന്നും കൊങ്കണ്‍ റെയില്‍വേയുടെ സൈറ്റില്‍ പോയില് നോക്ക്. ആരാണ് വെള്ളാപ്പള്ളി എന്നറിയാം. ഈ സുകുമാരന്‍ നായര്‍ എന്ന് പറയുന്നത് പി.കെ. നാരായണ പണിക്കരെക്കള് വല്ല്യ പ്രസ്ഥാനം ആണോ.
ഒരു കാര്യം പറയട്ടെ സുഹൃത്തെ. അടിസ്ഥാനമില്ലാതെ ആരോപണം നടത്തുന്നത് രാഷ്ട്രീയക്കാരുടെ ജോലിയാണ്. താങ്കള്‍ പ്രവാസിയല്ലെ. അതെല്ലാം കളഞ്ഞു ഇങ്ങു കേരളത്തില്‍ വന്നു രാഷ്ട്രീയപ്രവത്തന് നടത്തിക്കോ. അരാഷ്ട്രീയന്‍ എന്ന് പറയുന്ന താങ്കള്‍ക്കു ഒരു രാഷ്ട്രീയ ഭാവിയുണ്ട്. അബദ്ധ ജടിലമായ പോസ്റ്റ് വായിച്ചിട്ട് തന്നെയാണ് ഈ കമന്റുകള്‍ ഇടുന്നത്. അല്ലാതെ പിണറായി എന്ന് കേട്ടപ്പോള്‍ പോസ്റ്റ് ഇട്ടതല്ല.
നീര്വിളാകന് ചേട്ടോ...
താങ്കള്‍ക്ക് ശിഹാബും സുനിലും സാമാന്യം വ്യക്തമായ മറുപടി തന്നെ തന്നിട്ടുണ്ട്. അതു കൊണ്ടു തന്നെ അതില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് സമയം വ്യര്‍ഥമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാലും ഒരു കാര്യത്തില്‍ അല്പം വിശദീകരണം വേണം എന്നു തോന്നുന്നു. താങ്കള്‍ പറഞ്ഞല്ലോ... “പഴയകാല ദിനേശ് ബീഡി തൊഴിലാളിയായ സഖാവ് പിണറായി വസിക്കുന്ന വീടിന് വില നിശ്ചയിക്കാന്‍ പ്രയാസം.” എന്ന്. സഖാവ് പിണറായി ബീഡിത്തൊഴിലാളിയായിരുന്നോ എന്ന ചോദ്യം അവിടെ നില്ക്കട്ടെ. ശിഹാബിനോട് താങ്കള്‍ ചോദിച്ച ചോദ്യം ഞാന്‍ തിരിച്ചു ചോദിക്കട്ടെ. പിണറായി വിജയനെയോ അദ്ദേഹത്തിന്റെ ‘വില നിശ്ചയിക്കാന്‍ പ്രയാസ’മായ വീടോ താങ്കള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരില്‍ കണ്ടിട്ടുണ്ടോ? (ചോദിക്കാന്‍ എന്നോളം അര്‍ഹതയുള്ളവര്‍ കുറയും, കാരണം സഖാവ് വിജയന്റെ വീട്ടില്‍ നിന്ന് വിളിപ്പാടകലെ ജനിച്ചു വളര്‍ന്നവനാണ് ഞാന്‍.) വിജയന് മന്ത്രിയാകുന്നതിനു മുന്‍പും മന്ത്രിയായിരുന്നപ്പോഴും മന്ത്രിയല്ലാതായപ്പോഴും ഇപ്പോള്‍ താങ്കള്‍ ഈ ബ്ലോഗ് എഴുതുമ്പോഴും അദ്ദേഹത്തിന്റെ വീടിന് ഉണ്ടായിരുന്ന രൂപത്തെ - രൂപഭേദങ്ങളെ - തൊട്ടടുത്തുനിന്ന് കണ്ടവനാണ് ഞാന്‍. വിജയന് മന്ത്രിയായ സമയത്ത് അദ്ദേഹം താമസിച്ചിരുന്നത് ഓടിട്ട ഒരു സാധാരണ വീട്ടിലായിരുന്നു. മന്ത്രിയായ ശേഷം സന്ദര്‍ശകരുടെ സൌകര്യം കൂടി പരിഗണിച്ച് വരാന്തയുടെ ഭാഗം മാത്രം കോണ്‍ക്രീറ്റ് ചെയ്തതും ഒരു സങര്ശക മുറി പണിതതും മാത്രമാണ് ആകെയുണ്ടായ മാറ്റം. അദ്ദേഹം മന്ത്രിയല്ലാതായ ശേഷം ‘ലാവലിനും’ അനുബന്ധ സംഭവങ്ങളും ഒക്കെ വിവാദമായി ഉയര്‍ന്നു വന്ന സമയത്താണ് അദ്ദേഹത്തിന്റെ വീടിനെപ്പറ്റി ആദ്യം ആരോപണം ഉയര്‍ന്നത്. അന്ന് ‘ആരോപണകര്‍ത്താക്കള്‍’ വീടിന് ഇട്ട വില 40 - 50 ലക്ഷമായിരുന്നു. അന്നത്തെ വീടിന് ആ പറഞ്ഞതിന്റെ അഞ്ചിലൊന്ന് വിലയ്ക്ക് വിറ്റിരുന്നെങ്കില്‍ അദ്ദേഹത്തിന് രണ്ടു ലക്ഷമെങ്കിലും ലാഭമുണ്ടാകുമായിരുന്നു എന്നു മാത്രം! അത് എട്ടൊന്‍പതു കൊല്ലം മുന്‍പത്തെ കഥ. ആ വീട് പുതുക്കി ഇപ്പോഴത്തെ (താങ്കളുടെ ഭാഷയില്‍ ‘വില നിശ്ചയിക്കാന്‍ പ്രയാസ’മായ) രണ്ടു നില വീടു പണിതത് കഷ്ടിച്ച് രണ്ടു കൊല്ലം മുന്‍പു മാത്രം. ഈ പുതിയ വീടിനു തന്നെ ‘കുരുടന്മാര് ആനയെ കണ്ടതു പോലെ’ (‘രാഷ്ട്രീയ അന്ധത’ ബാധിച്ചവരുടെ കാര്യമല്ല!) കണ്ണുമടച്ച് വില പറഞ്ഞാലും 12 - 15 ലക്ഷത്തിനു മേല്‍ പറയില്ല കുറച്ചെങ്കിലും ‘വിവരമുള്ള’ ആരും.
ഏതായാലും താങ്കളെ ഞാന്‍ പിണാറായിയിലേക്ക് ക്ഷണിക്കുന്നു. വിജയന്റെ ‘വില നിശ്ചയിക്കാന്‍ പ്രയാസ’മുള്ള വീടും എന്റെ, ‘വില നിശ്ചയിക്കാന്‍ പ്രയാസ’മില്ലാത്ത വീടും കാണുക. എന്നിട്ടു പറയാം ശേഷം. (താങ്കളുടെ അറിവിലേക്കായി ഒരു കാര്യം വെളിപ്പെടുത്തിക്കൊള്ളട്ടെ - 2001-ല്‍ എന്റെ വീടിനു ചെലവായത് ഏകദേശം 11 - 12 ലക്ഷം രൂപയാണ്. ‘കോടികളുടെ അഴിമതി’ നടത്താന്‍ കഴിയുന്ന മന്ത്രിമാരല്ല, അഞ്ചു പൈസയുടെ അഴിമതിക്കു പോലും സാധ്യതയില്ലാത്ത സ്കൂള്‍ അദ്ധ്യാപകരായിരുന്നു എന്റെ അച്ഹനും അമ്മയും. അവര്‍ക്ക് 12 ലക്ഷം മുടക്കി വീടു വെക്കാന്‍ കഴിഞ്ഞതും ‘ലാവലിന്‍’ പങ്കു കൊണ്ടാണെന്ന് പറയുമോ താങ്കള്‍?)
വിജയന് കോടികളുടെ അഴിമതി നടത്തി, ദശലക്ഷങ്ങള്‍ വില വരുന്ന വീടു വെച്ചു എന്നൊക്കെ പറയുന്നവര്‍ ഇന്നു വരെ ഒരിക്കല്‍പ്പോലും ‘വിലപിടിച്ച’ ആ വീടിന്റെ ഒരു ഫോട്ടോ പോലും പൊതുജനസമക്ഷം കാണിക്കാന്‍ തയ്യാറാകാതിരുന്നത് എന്തുകൊണ്ട് എന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കും. (വീട് നേരിട്ടു കണ്ടാല്‍ ആരോപണങ്ങള്‍ക്കും അതു ഉന്നയിക്കുന്നവര്‍ക്കും പൊതുജനം ‘പുല്ലുവില’ പോലും ഇടില്ല എന്ന് അറിയാവുന്നതുകൊണ്ടാവും!)
ചുരുക്കിപ്പറഞ്ഞാല്‍ താങ്കളുടെ ‘കഥ’ വായിച്ചു കഴിഞ്ഞപ്പോള്‍ താങ്കളുടെ ‘പഞ്ച് ലൈന്‍ കമന്റ്’ ഏറ്റവും ചേര്‍ച്ചയുള്ളതു തന്നെ എന്നു തോന്നി - ‘അഞ്ജനമെന്നാല്‍ എന്തെന്നെനിക്കറിയാം.... അത് മഞ്ഞളു പോലെ വെളുത്തിരിക്കും!’ വിജയന്റെ വീടിനെപ്പറ്റി താങ്കളുടെ ‘അറിവിനെ’ വിശേഷിപ്പിക്കാന്‍ ‘മഞ്ഞളു പോലെ വെളുത്ത അഞ്ജന’ത്തേക്കാള്‍ നല്ല ഉപമ വേറെയില്ല...!
പിണറായി യോ മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളോ അഴിമതി കട്ടി, കാശ് സംമ്പാദിച്ചു എന്നൊക്കെ പറയുമ്പോള്‍ ഉടനെ മറു വാദം കരുണാകരനും മറ്റു കോണ്‍ഗ്രസ് കാറും സംമ്പാദിച്ചു എന്നാണ്.
പിണറായി കുറ്റക്കാരന്‍ എന്ന് പറയുമ്പോള്‍ ഉടനെ കാര്‍ത്തികേയനും കുറ്റക്കാരന്‍ ആണ് എന്ന്.
ഇത് ബാലിശമായ മറുപടികള്‍ ആണ്.
ഇതല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും പ്രതീക്ഷിക്കുന്ന മറുപടി,
തെറ്റുണ്ടെങ്കില്‍ അത് തിരുത്താന്‍ പാര്‍ട്ടി സ്വയം തയാര്‍ ആകണം.
വിജി, സുനില്‍, ശിഖാബ് സഖാക്കന്മാരോട്... ഞാന്‍ വെറും ഒരു സാധാരണക്കാരന് പ്രവാസി... എനിക്ക് അഞ്ജനമെന്നാല്‍ മഞ്ഞളു പോലെ വെളുത്തിരിക്കും എന്നെ അറിയൂ.... പക്ഷെ മഞ്ഞള്‍ എന്താനെന്നും, അഞ്ജനം എന്താണെന്നും, വെളുപ്പും, കറുപ്പും എന്താനെന്നും തിരിച്ചറിയാന്‍ കഴിവുള്ള ബുദ്ധിരാക്ഷ്സനായ സഖാവ് വി. എസ് അച്ചുദാനന്ദനെ ഈ കാര്യങ്ങളൊക്കെ വിവരിച്ച് ഒന്നു പറഞ്ഞു മനസിലാക്കൂ... അദ്ധേഹത്തിന് നാട്ടുകാര്‍ ഒന്നും പറഞ്ഞിട്ട് മനസിലാകുന്നില്ല.... ഇനി നിങ്ങള്ക്ക്ൊന്ന്ഉ ശ്രമിക്കാം....ചിലപ്പോള്‍ മനസ്സിലായാലോ!!!
ഇതിനൊറ്റ വാക്കില്‍ ഉത്തരം പറയാം. പാര്‍ട്ടിയേക്കാള്‍ വലുതല്ല ആരും . അത് വി.എസ് ആയാലും മറ്റാരായാലും. എം.വി.ആര്, ഗൌരിയമ്മ, സോമനാഥ ചാറ്റര്‍ജി എന്നീ പേരുകള്‍ ഒക്കെകേട്ടിരിക്കുമല്ലോ..?
"പാര്‍ട്ടിയേക്കാള്‍ വലുതല്ല ആരും" 100% ശതമാനം സത്യം. അത് വാക്കില്‍ മാത്രമല്ല പ്രവര്‍ത്തനത്തിലും കാണണം.
പിന്നെ വി.എസ് -നു ഗൌരി അമ്മയുടെയും, സോമനാഥ് ചാറ്റര്‍ജിയുടെയും ഗതി ആവും എന്നാണോ പറഞ്ഞു വരുന്നത്. :)
ഇന്നത്തെ നേതാക്കന്മാര് തന്നെ തുടരട്ടെ... അവര്‍ അഴിമതി വിരുദ്ധ നിലപാട് വാക്കിലും, പ്രവര്‍ത്തിയിലും ഒരു പോലെ അനുവര്‍ത്തിക്കട്ടെ... ഇന്‍ഡ്യ ആറ് മാസം കൊണ്ട് ലോകത്തെ വന്‍ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ശക്തിയായി മാറും...ഒരു സംശയവും ഇല്ല.... ഇന്ന് ഇന്‍ഡ്യയുടെ വളര്‍ച്ചക്ക് വിഘാതമായി നില്‍ക്കുന്നത് നാറി പുഴുത്ത രാഷ്ട്രീയം ആണ്...
നീര് വിളാകന്റെ പല പോസ്റ്റുകളും വായിച്ചിട്ടുണ്ടെങ്കിലും അഭിപ്രായം എഴുതുന്നത് ആദ്യമായിട്ടാണ്. താങ്കളുടെ ചില നിലപാടുകളോട് യോജിക്കാനാവില്ല.
രഷ്ട്രീയക്കാരാണ്, എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന വാദം അംഗീകരിക്കാനാവില്ല. താങ്കളുടെ വാദം, രാഷ്ട്രീയക്കാരല്ലാത്തവര്‍ നടത്തിയ അഴിമതികളും പക്ഷപാതങ്ങളും അടിച്ചമര്‍ത്തലുകളും, മറ്റു വൃത്തികേടുകളും അറിയാത്തതുകൊണ്ടോ അവ മനപൂര്‍വം തമസ്ക്കരിക്കുന്നതുകൊണ്ടോ ആണ്. നേതാക്കന്മാര് അഴിമതി വിരുദ്ധ നിലപാട് അനുവര്‍ത്തിച്ചാല്‍ .. ഇന്‍ഡ്യ ആറ് മാസം കൊണ്ട് ലോകത്തെ വന്‍ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ശക്തിയായി മാറും...എന്നൊക്കെ വിളിച്ചു പറയുന്നത് യുക്തിസഹമാണോ?
അഴിമതിക്കെതിരെര്യുള്ള താങ്കളുടെ നിലപാട്, ശ്ലാഘനീയമാണ്. പക്ഷെ ആവേശം കൊണ്ട് അന്ധത ബാധിച്ചപോലെയാണ്, പല നിരീക്ഷണങ്ങളും.
താങ്കള്‍ കരുതുന്നത് ഇന്‍ഡ്യ ഏതോ Tiny Teapot Little Afrikan Country ആണെന്നണ്. പക്ഷെ ലോകം മുഴുവന്‍ ഇന്‍ഡ്യയെ കാണുന്നത് ഒരു വന്‍ ശക്തിയായിട്ടു തന്നെയാണ്. ശാസ്ത്ര സങ്കേതിക രംഗത്തും, വിദ്യാഭ്യാസത്തിലും സാമ്പത്തിക രംഗത്തും ഇന്‍ഡ്യ അവഗണിക്കാന്‍ പറ്റാത്ത ശക്തിയാണിന്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇന്ഡ്യേയും ചൈനയേയും കുറിച്ച് അടുത്തിടെ നടത്തിയ പ്രസ്താവന താങ്കള്‍ വായിച്ചു കാണുമെന്ന് തോന്നുന്നു. ഇന്‍ഡ്യയേയും ചൈനയേയുമാണ്, പാശ്ചാത്യ ലോകം ഇന്നേറ്റവും ഭയപ്പെടുന്നത്.
ഇന്‍ഡ്യ ഇന്നു നേടിയിട്ടുള്ള പുരോഗതിയുടെ കാരണം അറിയണമെങ്കില്‍ തൊട്ടടുത്ത പാക്കിസ്താനിലേക്കു നോക്കിയാല്‍ മതി. രാഷ്ട്രീയേതര ഭരണം നില നില്ക്കുന്ന അവിടം ഒരു കാലിത്തൊഴുത്തിലും മേലെയാണെന്ന് ആരും പറയില്ല. രാഷ്ട്രീയക്കാര്‍ ഭരിച്ച ഇന്‍ഡ്യ എന്തു നേടി എന്നു മനസിലാകണമെങ്കിഒല് പാക്കിസ്താനേ ശരിക്കും അറിയണം. ഇന്‍ഡ്യയുടെ നേട്ടങ്ങള്‍ക്ക്, തങ്കള്‍ ഇപ്പോള്‍ പുച്ഛിക്കുന്ന രാഷ്ട്രീയക്കാര്‍ തന്നെയാണു കാരണക്കാര്‍ .
രാഷ്ട്രീയത്തില്‍ അപചയം സംഭവിച്ചിട്ടുണ്ട്. അഴിമതി കൂടിയിട്ടുണ്ട്. പക്ഷെ എല്ലാവരും അഴിമതിക്കാരാണെന്ന് പറഞ്ഞാല്‍ അതംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇത്ര നാളും പൊതുവേ കമ്യൂണിസ്റ്റുകാര്‍ അഴിമതി രഹിതരും സമൂഹത്തോട് പ്രതി ബദ്ധതയുളവരും നയങ്ങളില്‍ വെള്ളം ചേര്ക്കാത്തവരുമൊക്കെ ആയിരുന്നു. പക്ഷെ ആ വിശ്വാസത്തിനിളക്കം തട്ടുന്ന വാര്‍ത്തകളാണിന്ന് കേള്‍ക്കുന്നത്. എന്നു വച്ച് എല്ലാവരും ഇതു പോലെയാണെന്ന് പറയുന്നത് മണ്ടത്തരമാണ്.
മഞ്ഞള്‍ എന്താനെന്നും, അഞ്ജനം എന്താണെന്നും, വെളുപ്പും, കറുപ്പും എന്താനെന്നും തിരിച്ചറിയാന്‍ കഴിവുള്ള ബുദ്ധിരാക്ഷ്സനായ സഖാവ് വി. എസ് അച്ചുദാനന്ദനെ ഈ കാര്യങ്ങളൊക്കെ വിവരിച്ച് ഒന്നു പറഞ്ഞു മനസിലാക്കൂ...
അച്യുതാനന്ദനെ മനസിലക്കിക്കാത്തതാണോ കാര്യം ?
താങ്കള്‍ കേരളത്തിലെ കമ്യൂണിസ്റ്റുകാരേകുറിച്ച് ചിലതെല്ലാം പറഞ്ഞല്ലോ. ചിലതില്‍ വാസ്തവങ്ങള്‍ ഇല്ലാതില്ല. അപചയം പാര്‍ട്ടിയെ ബാധിച്ചിട്ടുണ്ട്. ഈ അപചയത്തിനെതിരെ ഇപ്പൊഴും ശബ്ദമുയര്‍ത്തുന്ന അപൂര്‍വം ചില പാര്‍ട്ടി അംഗങ്ങളില്‍ ഒരാളാണ്, വി എസ്. വി എസിന്റെ നിലപാടുകള്‍ പ്രസക്തമായതുകൊണ്ടാണദ്ദേഹം ഇന്നും മുഖ്യമന്ത്രിയായി ഇരിക്കുന്നത്.
പിണറായി വിജയന്റെ പല നിലപാടുകളിലും എതിര്‍പ്പുള്ള ആളാണു ഞാന്‍. പക്ഷെ അദ്ദേഹത്തിന്റെ വീടിനേപ്പറ്റി താങ്കള്‍ ഉന്നയിച്ച ആക്ഷേപം, താങ്കള്‍ക്ക് ബോധ്യപ്പെട്ടിട്ടു തന്നെയാണൊ അതോ മറ്റാരോ പറഞ്ഞത് പകര്‍ത്തി എഴുതിയതാണോ?
പ്രിയ ജോണ്‍ ചാക്കോ...
ശിഹാബിനു വേണ്ടി ഞാന്‍ മറുപടി പറയുന്നു എന്നു കരുതേണ്ട. (അങ്ങനെ കരുതുയാലും തെറ്റുണ്ടെന്നു തോന്നുന്നില്ല.)
താങ്കളുടെ ചോദ്യം ‘വി.എസ് -നു ഗൌരി അമ്മയുടെയും, സോമനാഥ് ചാറ്റര്‍ജിയുടെയും ഗതി ആവും എന്നാണോ പറഞ്ഞു വരുന്നത്’ ആണോ എന്നു ചോദിച്ചാല്‍ അല്ല, എന്നാല്‍ അല്ലേ എന്നു ചോദിച്ചാല്‍ ആണ് - അതും അതിനപ്പുറവും ആണ്. എന്നു വെച്ചാല്‍ പാര്‍ട്ടി സംവിധാനത്തിന്റെ ഭാഗമായി തുടരുന്ന ആരായാലും - ബ്രാഞ്ച് മെംബര്‍ മുതല്‍ ജനറല്‍ സെക്രട്ടറി വരെ - പാര്‍ട്ടിയുടെ നയങ്ങളും തീരുമാനങ്ങളും അംഗീകരിച്ചേ പറ്റൂ. അല്ലാത്തവര്‍ - ഞാനോ ശിഹാബോ വി എസോ വിജയനോ പ്രകാശ് കാരാട്ടു തന്നെയോ ആയാലും - ശിഹാബിന്റെ വാക്കുകള്‍ ഉദ്ധരിച്ചാല്‍ ‘മറ്റാരായാലും’ - അവരുടെ സ്ഥാനം പാര്‍ട്ടിക്കു പുറത്താണ്. വി എസ് എന്ന വ്യക്തിക്ക് ഈ പറഞ്ഞതില്‍ പ്രത്യേകിച്ച് പ്രാധാന്യം ഒന്നും ഇല്ല. ഉണ്ടെന്നു വരുത്തേണ്ടത് ചിലരുടെ ആവശ്യമായിരിക്കാം. അതു വേറെ കാര്യം.
ശിഖാബ്.... അരിയത്ര എന്നു ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്ന ആപ്തവാക്യം... പിണറായി കുറ്റക്കാരന്‍ അല്ലെന്നു തേളിയിക്കാന്‍ ഇതുവരെ ചീത്ത വിളിച്ചു കൊണ്ടിരുന്ന കരുണാകരനെയും, മറ്റുള്ളവരെയും വെള്ള പൂശല്‍.... ഇതൊക്കെ സാധാരണക്കാരനു കാണുമ്പോള്‍ അത്ഭുതം തോന്നും... അതുകൊണ്ടാണ് എന്നെ പോലെയുള്ള് സാധാരണക്കാര്‍ ഇങ്ങനെ പ്രതികരിക്കുന്നത്.... പിന്നെ ഒന്നുകൂടി വി എസി ന് കാര്യം മനസിലാകാത്തതുകൊണ്ടാണോ പുറത്താക്കാന്‍ തീരുമാനിച്ചത്.... ഒരു പക്ഷെ അദ്ധേഹത്തിനും മാര്‍ക്സിസ്റ്റ് തിമിരം ബാധിച്ചിരിക്കും..... പുറത്തെത്തിക്കഴിഞ്ഞാന് മനസില്ലകുമായിരിക്കാം... എന്നാല്‍ പിന്നെ മുകളിലേക്ക് വിളിച്ചു പറയൂ ശിഖാബ്... പുറത്താക്കിയേക്കാന്!!! അല്ല പിന്നെ!!!
അപ്പോള്‍ നിങ്ങളൊക്കെ പിണറായി പക്ഷമാണല്ലേ..... ( വെറുതെ തമാശക്ക് ചോദിച്ചതാ)
ജനങ്ങള്‍ അര്‍പ്പിച്ച പ്രതീക്ഷയുടെ അടുത്തെത്താന്‍ അച്യുതാനന്ദന് കഴിഞ്ഞില്ല.
എന്നാല്‍ അദ്ദേഹം പാര്‍ട്ടി ചട്ടകൂട്ടില്‍ ഒതുങ്ങി ഇല്ല എന്നാ തോന്നല്‍ ഉണ്ട്ടാക്കുക്കയും ചെയ്യുന്നു.
അങ്ങനെ ജനങ്ങളെയും പാര്‍ട്ടി യെയും ഒക്കെ വഞ്ചിച്ച അദേഹത്തിന്റെ ഭരണം ഇപ്പോള്‍ ആര്ര്‍ക്ക് വേണ്ടി ആര്ര്ക് വേണം. ആദര്‍ശം , ഭരണം കിട്ടുമ്പോള്‍ നടക്കില്ല എന്ന് പണ്ട് ആന്റണി മുഖ്യന് ആയ പ്പോള്ളെ മനസിലായി.
പിണറായി ക്കുള്ള പാര്‍ട്ടി കേന്ദ്ര നേതൃതത്തിന്റെ സപ്പോര്‍ട്ട് കുറയുന്നു എന്നൊക്കെ മനോരമ യും മറ്റും പറയുന്നുണ്ട്.
ഒടുവില്‍ ആരാകും ചിരിക്കുക്ക ...
വി.എസ്. ഓ പിണറായി യോ.... കാത്തിരിക്കാം..........
ശിഖാബ്.... അരിയത്ര എന്നു ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്ന ആപ്തവാക്യം...
താങ്കള്‍ എന്റെ പോസ്റ്റ് വായിച്ചിട്ടല്ല ഈ കമന്റുകള്‍ ഇട്ടതെന്ന് പറഞ്ഞതിന്റെ മറുപടിയായിരുന്നു അത്. അസംബന്ധങ്ങള്‍ അക്കമിട്ടെഴുതിയതിനെ ഒന്ന് തുറന്നു കാട്ടിയെന്ന് മാത്രം.
പിണറായി കുറ്റക്കാരന്‍ അല്ലെന്നു തേളിയിക്കാന്‍ ഇതുവരെ ചീത്ത വിളിച്ചു കൊണ്ടിരുന്ന കരുണാകരനെയും, മറ്റുള്ളവരെയും വെള്ള പൂശല്‍.... ഇതൊക്കെ സാധാരണക്കാരനു കാണുമ്പോള്‍ അത്ഭുതം തോന്നും...
കരുണാകരനോ വെള്ളാപ്പള്ളിയോ പാലില്‍ കുളിച്ചവര്‍ എന്നല്ല ഞാന്‍ പറഞ്ഞത്. ചെണ്ടകൊട്ടി നടന്ന കരുണാകരന്റെയും വെള്ളാപള്ളിയുടെയും താങ്കള്ക്കറിയില്ലയെങ്കിലും ആളുകള്‍ക്കറിയാവുന്ന കാര്യം എഴുതിയെന്നു മാത്രം. കാളിദാസന് എഴുതിയതുപോലെ ആവേശത്തില്‍ എഴുതുമ്പോള്‍ അതിശയോക്തി നല്ലതാണ്. വിവരക്കേട് ആവരുതെന്നു മാത്രം.
അതുകൊണ്ടാണ് എന്നെ പോലെയുള്ള് സാധാരണക്കാര്‍ ഇങ്ങനെ പ്രതികരിക്കുന്നത്....
ഇങ്ങനെ താങ്കളെ പോലെയുള്ളവര്‍ പ്രതികരിച്ചാല്‍ വിവരമുള്ളവര്‍ ചിരിക്കും. അല്ലാതെന്താ.
പിന്നെ ഒന്നുകൂടി വി എസി ന് കാര്യം മനസിലാകാത്തതുകൊണ്ടാണോ പുറത്താക്കാന്‍ തീരുമാനിച്ചത്....
ആര് വി.എസിനെ പുറത്താക്കാന്‍ ശ്രമിച്ചു.?ഞാനോ ?
ഒരു പക്ഷെ അദ്ധേഹത്തിനും മാര്‍ക്സിസ്റ്റ് തിമിരം ബാധിച്ചിരിക്കും.....
ഉവ്വോ... ഇതിനെ തിമിരം എന്ന് വിളിക്കാം അല്ലെ. അപ്പോള്‍ ഇങ്ങനെ ലീഗ് തിമിരം. കൊണ്ക്രസ് തിമിരം. സി.എം.പി. തിമിരം ഒക്കെ ഉണ്ടോ ആവോ..
പുറത്തെത്തിക്കഴിഞ്ഞാന് മനസില്ലകുമായിരിക്കാം... എന്നാല്‍ പിന്നെ മുകളിലേക്ക് വിളിച്ചു പറയൂ ശിഖാബ്... പുറത്താക്കിയേക്കാന്!!! അല്ല പിന്നെ!!!
കൊള്ളാം സുഹൃത്തെ. താങ്കള്‍ അറിയേണ്ട ഒരു കാര്യമുണ്ട്.മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ താരങ്ങളോ താരാരാധനയോ ഇല്ല. എല്ലാം വെറും പ്രവര്‍ത്തകര്‍ മാത്രം. വി.എസും പിണറായിയും യെച്ചൂരിയും കാരാട്ടും പാര്‍ട്ടിയെ നയിക്കാന്‍ ശേഷിയുള്ളവര്‍ ആയതുകൊണ്ടാവിടെയെത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം അതായതു പാര്‍ട്ടിയെ പിളര്‍ത്താനോ തളര്‍ത്താനോ വാക്കിലൂടെയോ ചിന്തയിലൂടെയോ പ്രവര്‍ത്തിയിലൂടെയോ ശ്രമിച്ചാല്‍ പിന്നെ അവര്‍ പാര്‍ട്ടിക്ക് പുറത്തു. കാരണം പാര്ട്ടിയേക്കാള്വലുതല്ല ആരും.
ശിഖാബ്.... മാര്‍ക്സിസം താരാരാധന അല്ലെന്നു താങ്കളെ പോലെയുള്ള അനുയായികള്‍ പറയുമ്പോള്‍ അത് സധാരണ ജനങ്ങള്‍ക്ക് മനസിലാകുന്നില്ല എന്നതിന്റെ തെളിവാണ് ഈ ഇലക്ഷന് ഫലം... പിണറായിയെ കയ്യും, മെയ്യും മറന്ന് ന്യായീകരിച്ചതിന്റെ തിക്ത ഫലം..
എന്റെ പ്രിയ രാഷ്ട്രീയ വിശ്വാസികളായ സുഹൃത്തുക്കളെ.... നിങ്ങള്‍ക്ക് വേണ്ടി എന്റെ ഈ കവിത ഇവിടെ പോസ്റ്റ് ചെയ്യുന്നു
അമ്മയുടെ വിലാപം
ചിത്തം ഉരുകിയൊലികുന്നു ജ്വാലയായ്
ചിത്തഭ്രമം പൂണ്ടോരെന്‍ മക്കള്‍ തന് ചെയ്തിയാല്‍
ദീന ഭയാനക ദ്യശ്യങ്ങള്‍ കണ്ടെന്റെ
നേത്രപടങ്ങള്‍ തിമിര സമാനമായ്
കര്‍ണ്ണങ്ങള്‍ വെട്ടിപ്പിളര്ക്കുന്നു കാഹള-
ഭേരി മുഴക്കുന്ന ആഹ്ലാദ ജാഥകള്‍
അക്ഷരക്ഷീരം ചുരത്തിയെന്‍ മാറിടം
സംസ്കാര ശൂന്യര്‍ തന് വേദിയായ് മാറുന്നു!!!
എന്‍ മകന് ബാപ്പുജി താണ്ടിയ വീഥികള്‍
കല്ലറയാക്കിയീ കോമാളി രാഷ്ട്രീയം
ഞാന്‍ പിച്ച വയ്കാന്‍ പഠിപ്പിച്ച പാദങ്ങള്‍
വെട്ടിയെടുത്തെനിക്കന്നം വിളമ്പുന്നു!!!
എന്‍ പാനപാത്രങ്ങള്‍ ആരുമറിയാതെ
വിഷപങ്കിലമാക്കി എനിക്കു നീട്ടീടുന്നു
പീഡനമാമാങ്കം ആടി തിമിര്‍ക്കുന്നു
സോദരി തന് ദീന രോദനം കേള്‍ക്കാതെ
ഗുരുവിനെ തെരുവില്‍ വലിച്ചു കീറീടുന്നു
ഗുരുവചനങ്ങള്‍ തെരുവിലൊഴുക്കുന്നു
എന്തിനെന് മക്കളെ ഈ ഹീനവ്യത്തികള്‍
എന്തിനെന് അന്തസ്സു കാറ്റില്‍ പറത്തുന്നു!!!
പിന്തിരിഞ്ഞീടുക എന്‍ പൊന്നു മക്കളെ
അമ്മതന്‍ ഈ ദീന രോദനം കേള്‍ക്കുക!!!
നീര്‍വിളാകാ
കവിത നന്നായി. പോസ്റ്റിന്റെ കേട് കവിത തീര്‍ത്തു.
കാളിദാസന് എഴുതിയതുപോലെ ആവേശത്തില്‍ എഴുതുമ്പോള്‍ അതിശയോക്തി നല്ലതാണ്. വിവരക്കേട് ആവരുതെന്നു മാത്രം.
ആവേശത്തിനെഴുതുമ്പോള് വിവരക്കേട് ശിഹാബിനും ആവരുത്.
ലാവലിന്‍ വിഷയത്തില്‍ തോമസ് ഐസക്ക് എഴുതിയ പാര്‍ട്ടി ലഘു ലേഘ വസ്തുതകളാണെന്ന മട്ടില്‍ പകര്‍ത്തി എഴുതിയാല്‍ അവ വസ്തുതകളാവില്ല. അത് സി പി എമ്മിലെ പിണറായി വിജയന്റെ നിലപാടുകളാണ്. ലാവലിന്‍ കേസ് കോടതിയില്‍ വരാന്‍ പോകുന്നു. സി ബി ഐ എന്തൊക്കെ കണ്ടെത്തി എന്നത് ഒരു മാധ്യമ സിന്‍ഡിക്കേറ്റും പറയാതെ എല്ലാവരും അറിയാന്‍
പോകുന്നു.
എങ്കിലും ശിഹാബ് പകര്‍ത്തി എഴുതിയ ലേഘയിലെ ചില വിവരക്കേടുകള്‍ ഞാന്‍ സൂചിപ്പിക്കാം.
ജി കാര്ത്തികേയന് വൈദ്യുതിമന്ത്രിയായ
കാലത്ത് നവീകരണത്തിനായി ധാരണാപത്രവും കരാറും ഉണ്ടാക്കിയില്ല. നവീകരണത്തിനുള്ള കരാര്‍ പിണറായി വിജയനാണുണ്ടാക്കിയത്. കാര്ത്തികേയന് കണ് സള്‍ട്ടന്‍സി കരാര്‍ മാത്രമാണുണ്ടാക്കിയത്. അടിസ്ഥാന കരാര്‍ എന്നു വിളിച്ച് ഇതാണു യധാര്ത്ഥ കരാറെന്നൊക്കെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശിഹാബിനേപ്പോലുള്ള പാര്‍ട്ടി അംഗങ്ങളില്‍ ചിലര്‍ വിശ്വസിച്ചേക്കാം. മറ്റുള്ളവര്‍ വിശ്വസിക്കണെമെന്നില്ല. എന്താണി കരാറെന്നൊക്കെ മനസിലാക്കന്‍ കഴിവുള്ള ന്യായാധിപന്മാരുടെ മുന്നിലേക്കാണി കേസ് വരുന്നത്. അവര്‍ തീരുമാനിക്കും അതു വരെ ശിഹാബിന് ഐസകിന്റെ സുവിശേഷം വിശ്വസിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്
പിണറായി ഈ പ്രശ്നതില്‍ ഒരുതെറ്റും ചെയ്തിട്ടില്ലെന്ന് യുഡിഎഫ്
ഭരണകാലത്ത് അന്വേഷിച്ച് വിജിലന്‍സ് വ്യക്തമാക്കിയിട്ടില്ല. കരാറില്‍ പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. കുറച്ച് ഉദ്യോഗസ്ഥരാണതിനു കാരണക്കാര്‍ എന്നായിരുന്നു വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്.
കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദാക്കേണ്ട പ്രശ്നം തന്നെ ഉദികുന്നില്ല. ആ കരാറില്‍ പറഞ്ഞ പോലെ ലാവലിന്‍ നവീകരണ പദ്ധതിക്ക് ടെണ്ടര്‍ വിളിച്ചു യോഗ്യരായവര്‍ക്ക് പണികള്‍ക്കുള്ള കരാര്‍ നല്കിയാല് മാത്രം മതിയായിരുന്നു. അത് ചെയ്യുന്നതിനു പകരം ലാവലിനേ ത്തന്നെ പണികളും ഏല്‍പ്പിച്ചു. ഇടക്കാരന് പെണ്ണിനെ കെട്ടുന്ന അവസ്ഥയാണത്. കാര്ത്തികേയന് ഒപ്പിട്ട കണ്‍സള്‍ട്ടന്‍സി കരാര്‍ ഒരിക്കലെങ്കിലും വായിച്ചു നോക്കിയിരുന്നെങ്കില്‍ ശിഹാബിനിത് മനസിലാവുമായിരുന്നു.
കണ്‍സള്‍ട്ടന്‍സി ഫീസ് 24 കോടിയില്‍ നിന്നും 17 കോടിയാക്കി കുറച്ചു എന്നൊക്കെ ശിഹാബ് എഴുതിവക്കുമ്പോള് എന്താണീ കണ്‍സള്‍ട്ടന്‍സി എന്നു പോലും ശിഹാബ് അറിയാതെയാണ്. പണികള്‍ നടത്തുന്നതിന്റെ മേല്‍നോട്ടം വഹിക്കുക എന്നതാണി കണ്‍സള്‍ട്ടന്‍സി കൊണ്ട് ഉദ്ദേശിക്കുന്നത്. അതില്‍ പ്ളാനുകള്‍ തയ്യറാക്കുക, സാധ്യതാ പഠനം നടത്തുക, വേണ്ട യന്ത്ര സാമഗ്രികള്‍ നിശ്ചയിക്കുക, പണി നടത്താന്‍ പറ്റിയ കമ്പനിയെ കണ്ടുപിടിക്കുക, അതിനു വേണ്ടി ടെണ്ടര്‍ തയ്യാറാക്കി യോഗ്യരായ കമ്പനിയെ കണ്ടെത്തുക, വേണ്ട പണസമാഹരണത്തിനു സഹായിക്കുക, പണി നടക്കുമ്പോള്‍ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുക, പണിപൂര്‍ത്തിയാക്കി ട്രയല്‍ റണ്‍ നടത്തുക. ഇതൊക്കെയാണ്, കണ്‍സള്‍ട്ടന്‍സി കരാറില്‍ പറഞ്ഞിരുന്നത്. ഇപ്പറഞ്ഞ കാര്യങ്ങള്‍ക്ക് സഹായം ചെയ്യുക എനതാണ്, കണ്‍സള്‍ട്ടന്‍സി കരാര്‍ പ്രകാരം ലാവലിന്‍ ചെയ്യേണ്ടിയിരുന്നത്. പക്ഷെ പിണറയി, പണികള്‍ ചെയ്യാന്‍ കൂടി ലാവലിനെ ഏല്‍പ്പിച്ചു.
അതിനായി ലാവലിന്‍ നല്കിയ പാരിതോഷികമാണ്, മലബാര്‍ ക്യന്‍സര്‍ സെന്റര്‍ ധനസഹായം . കനേഡിയന്‍ കമ്പനികളെ പണിയേല്‍പ്പിച്ചാല്‍ സാമൂഹികാവശ്യങ്ങള്‍ക്കായി 46 കോടി ധനസഹായം ശരിയാക്കാമെന്ന കാര്‍ത്തികേയന്റെ വ്യവസ്ഥ 98 കോടി എന്നാക്കി ഉയര്‍ത്തിയതിന്റെ കാരണം ക്യാന്‍സര്‍ സെന്ററിന്റെ ധനസഹായമാണ്. 253 കോടിയുടെ കരാറിന്, 98 കോടി പാരിതോഷികം എന്നത് ആരും വിശ്വസിക്കില്ല.
98 കോടി തരാമെന്നു പറഞ്ഞത്, പിണറായി വിജയന് മുന്‍ കൈ എടുത്തായിരുന്നു. പക്ഷെ അത് ലഭ്യമാക്കാന്‍ ഒരു കരാര്‍ ഉണ്ടാക്കിയുമില്ല. കരാര്‍ ഉണ്ടാക്കാതിരിക്കാനുള്ള ഒരു സാഹചര്യവും ഇല്ലായിരുന്നു. കാര്‍ത്തികേയന്റെ ധാരണാപത്രത്തെ അടിസ്ഥനമാക്കി വൈദ്യുതി കരാര്‍ ഉണ്ടാക്കാമെങ്കില്‍, അതേ ധാരണാണാപത്രത്തെ അടിസ്ഥനമാക്കി ക്യാന്‍സര്‍ സെന്ററിനു വേണ്ടിയും ഒരു കരാറുണ്ടാക്കാമായിരുന്നു. അത് പിണറായി വിജയ്ന്റെ കുറ്റം മാത്രമാണ്. അതിനു ശേഷം ആരൊക്കെ കാരാറുണ്ടാക്കിയില്ല എന്നു പറയുന്നതില്‍ കാര്യമില്ല.
വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനായുള്ള കരാറിന്റെ ഭാഗമല്ല കാന്‍സര്‍
ആശുപത്രിക്കുള്ള ധനസഹായം. ലാവലിലിന് സമാഹരിച്ചു തരാമെന്നേറ്റ വിദേശ
സൗജന്യ സഹായമാണിത്. എന്നൊക്കെ പറയുന്നത് അമിതമായ പിണറായി ഭക്തി കൊണ്ടാണ്.
ലാവലിന്‍ ഒരു ജീവകാരുണ്യ പ്രസ്ഥാനമല്ല, 98 കോടിയൊകെ സമാഹരിച്ചു തരാന്‍ . അത് ഒരു ബഹുരാഷ്ട്ര കുത്തകയാണ്. കരാര്‍ പണികള്‍ നടത്തുന്ന ഒരു സ്ഥപനമാണത്. വെറുതെ ഒരു 98 കോടി കേരളത്തിനു കൊടുത്തേക്കാം എന്നു ചിന്തക്കാന്‍ മാത്രം തലക്ക് ഓളമുള്ളവരല്ല അത് നടത്തുന്നത്. ശിഹാബ് എത്രയൊക്കെ ശ്രമിച്ചാലും, വൈദ്യുത പദ്ധതിയുടെ ഭാഗമല്ല ധനസഹായമെന്നാരും കരുതില്ല. കാര്ത്തികേയന് ഒപ്പിട്ട ധാരണപത്രത്തില്‍ ധനസഹായത്തേക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒരു കരാറിന്റെ ഭാഗമായി തയ്യറാക്കിയ എം ഒ യു വില്‍ ധനസഹായ്ത്തേക്കുറിച്ച് പരാമര്‍ശിക്കുന്നത്, അതിന്റെ ഭാഗമല്ല എന്ന്, വിവരദോഷികളേ വിശ്വസിക്കൂ.
പിണറായി വിജയന് ധനസഹായം ഉറപ്പാക്കാനുള്ള കരാറുണ്ടാക്കിയില്ല . അതു കൊണ്ട് ധനസഹായം നല്കുന്നതില് നിന്നും ലാവലിന്‍ പിന്മാറി. ഈ ധനസഹായം കിഴിച്ച ശേഷമേ പണം നല്‍കൂ എന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നെങ്കില്‍, ലാവലിന്‍ ഒഴിഞ്ഞു മാറില്ലായിരുന്നു. പൊക്രാനും മറ്റും സഹായം കിട്ടാതിരിക്കാനുള്ള കാരണമായി പറയുന്നത്, പിടിച്ചു നില്ക്കാന് വേണ്ടി മാത്രമാണ്. സാങ്കേതിക വിദ്യ കൈമാറാനും യന്ത്ര സാമഗ്രികള്‍ സപ്ളൈ ചെയ്യാനും പൊക്രാന്‍ തടസമായില്ലെങ്കില്‍ , ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള ധനസഹായം നല്കാന് അതൊരിക്കലും തടസമാകില്ല.
ലാവ്ലിന്റെ പോരായ്മയ്ക്ക് വക്കാലത്ത് പിടിക്കേണ്ട സ്ഥിതി ഇടതുപക്ഷത്തിന് ഇല്ല. പക്ഷെ ശിഹാബിനുള്ളതുപോലെ തോന്നുന്നു. അതുകൊണ്ടല്ലേ പൊക്രാന്‍ അണുബോംബ്
പരീക്ഷണത്തെത്തുടര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയതിന്റെ ഫലമായി
ധാരണപ്രകാരമുള്ള ധനസഹായം കിട്ടുന്നതിന് ചിലബുദ്ധിമുട്ടുകള്‍ നേരിട്ടു, എന്നൊകെ എഴുതി ലാവലിനെ ന്യായീകരിക്കുന്നത്?
പിണറായി വിജയന്
മന്ത്രിയായതിനുശേഷമുള്ള കരാറിന്റെ തീരുമാനമെടുക്കുന്നത് മന്ത്രിസഭയാണ്.
ആ തീരുമാനം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വമാണ് പിണറായി വിജയന് നിര്‍വ്വഹിച്ചത്. ക്യാബിനറ്റ് റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം
മന്ത്രിസഭാ യോഗത്തിലെടുക്കുന്ന തീരുമാനമെന്നത് എല്ലാ മന്ത്രിമാരുടെയും
കൂട്ടുത്തരവാദിത്വമാണ്. അതില്‍ നിന്ന് ഒരാളെ മാത്രം അടര്‍ത്തിയെടുത്ത്
പ്രതിചേര്‍ക്കാന്‍ പറ്റില്ല എന്നതാണ് വസ്തുത. നിയമപരമായി
നിലനില്‍ക്കുന്ന ഈ കാഴ്ചപ്പാടിനെ മറികടന്നുകൊണ്ടാണ് സി.ബി.ഐ
രാഷ്ട്രീയലക്ഷ്യത്തോടെ ഈ തീരുമാനമെടുത്തത് എന്നു പറഞ്ഞാല്‍ അത് നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല.
ഇത് സാമാന്യ വിവരമുള്ള ആര്‍ക്കും നിഷേധിക്കാന്‍ പറ്റും. പദ്ധതികളുടെ നവീകരണം നടത്തി ഉല്‍പ്പാദനം കൂട്ടാനും ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം മേടിച്ചെടുക്കാനുമാണ്, മന്ത്രിസഭ കരാര്‍ ലാവലിനെ ഏല്‍പ്പിക്കാന്‍ തീരുമാനം എടുത്തത്. ആ തീരുമാനത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. ചോദ്യം ചെയ്യുകയും ഇല്ല. വൈദ്യുതി ഉത്പദനം കൂടുകയും , ക്യാന്‍സര്‍ സെന്ററിനുള്ല ധനസഹായം ലഭിക്കുകയും ചെയ്തിരുന്നെങ്കില്‍, പിണറായിയെ ആരും കുറ്റപ്പെടുത്തില്ലായിരുന്നു. ഇതു രണ്ടും നടക്കാത്തതുകൊണ്ടാണ്, പിണറായി വിജയനു നേരെ വിരല്‍ ചൂണ്ടുന്നത്. ഇത് പിണറായിയല്ല, കാര്‍ത്തികേയനാണു ചെയ്തതെങ്കില്‍, വിരല്‍ അദ്ദേഹത്തിനു നേരെയാകുമായിരുന്നു.
ഈ രണ്ടു കാരണങ്ങളാലാണ്, കരാറിനേക്കുറിച്ച് പിന്നീട് ചര്‍ച്ച വന്നതും, പല ക്രമക്കേടുകളും പുറത്തറിഞ്ഞതും. എല്ലാ നിയമ വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിച്ചാണ്, കരാറൊപ്പിട്ടിരുന്നതെങ്കില് നഷ്ടമാണെങ്കില്‍ പോലും, ഇതൊരു പ്രശ്നമാകില്ലായിരുന്നു. ഇവിടെ പിണറായി അസാമാന്യ ധൃതി കാണിച്ചു. കേരളത്തിലെ വൈദ്യുതി ഉത്പാദനം കൂട്ടാനുള്ള ശുപാര്‍ശകള്‍ നല്‍കാനായി സര്‍ക്കാര്‍ നിയോഗിച്ച ബാലാനന്ദന് കമ്മിറ്റി റിപ്പോര്‍ട്ട് വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യാനുള്ള സൌമനസ്യം പോലും പിണറായി കാണിച്ചില്ല. ഉത്പദനം ഇന്നത്തെ നിലയില്‍ മതിയായിരുന്നെങ്കില്‍ , ബാലാനന്ദന് കമ്മിറ്റി പറഞ്ഞപോലെ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയായിരുന്നു. നവീകരണം നടത്താനായി യന്ത്രസാമഗ്രികള്‍ ക്യനഡയില്‍ നിന്നും കിട്ടിയതിനേക്കാള്‍ കുറഞ്ഞ വിലക്ക്, ഭെല്ലില്‍ നിന്നും വാങ്ങാമായിരുന്നു. ക്യാനഡയില് കൊടുത്തതിനേക്കാള്‍ കുറഞ്ഞ പലിശക്ക് ഇന്‍ഡ്യക്കുള്ളില്‍ നിന്നും വായ്പ്പ ലഭിക്കുമായിരുന്നു. ഇതൊന്നും മന്ത്രിസഭ പിണറായിയോട് ചെയ്യാന്‍ പറഞ്ഞ കാര്യങ്ങളല്ല. ഇതൊനൊക്കെ ഉത്തരവാദി മന്ത്രിസഭയല്ല, പിണറായി തന്നെയാണ്.
സി.ബി.ഐയുടെ അന്വേഷണം രാഷ്ട്രീയപ്രേരിതമല്ല. ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണ്. 99% അഴിമതികേസുകളും രാഷ്ട്രീയ പ്രേരിതമാണ്.ബോഫോര്സ് കേസ്, ബ്രഹ്മപുരം കേസ് , പാമോയില്‍ കേസ് തുടങ്ങിയയൊക്കെ രാഷ്ട്രീയ പ്രേരിതമായിരുന്നു. സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ പേരിലാണിവയൊക്കെ ഉണ്ടായത്. അതു മാത്രമേ ലാവലിന്‍ കേസിലും ഉണ്ടായതുള്ളു. സി എ ജി റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ചാവിഷയമായപ്പോഴാണ്, വിജിലന്‍സ് അന്വേഷണത്തിനു വിട്ടത്.
ആ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. പിണറായി കുറ്റക്കാരനാണെന്നു പറഞ്ഞില്ലെങ്കിലും ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നു പറഞ്ഞിരുന്നു. പല വസ്തുതകളും പുറത്തു വരാനുണ്ട്, കൂടുതല്‍ വിശദമായ അന്വേഷണങ്ങള്‍ വേണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. അതുകൊണ്ടാണ്, സി ബി ഐ അന്വേഷണത്തിന് യു ഡി എഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്. കാര്ത്തികേയന് ഒപ്പുവച്ച കരാറായിരുന്നെങ്കില്‍ , എല്‍ ഡി എഫും അതു തന്നെ ചെയ്യുമായിരുന്നു.
പക്ഷെ സി ബി ഐ അന്വേഷണം നടക്കാതിരിക്കാന്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായി. പിന്നീട് കേരള ഹൈക്കോടതി ഇടപെട്ടാണ്, സി ബി ഐ അന്വേഷണം നടന്നത്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കണ്ട ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്, ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതു കൊണ്ടാണത് സംഭവിച്ചത്. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം സി ബി ഐ ഉഴപ്പിയപ്പോള്‍, കോടതിക്ക് കര്‍ക്കശനിലപാട്, സ്വീകരിക്കേണ്ടി വന്നു. സി ബി ഐ അന്വേഷണം പൂര്‍ത്തിയാക്കി, കുറ്റപത്രവും സമര്‍പ്പിച്ചു. ഇനിയും രാഷ്ട്രീയപ്രേരിതമാണെന്ന സുകൃതജപം ചൊല്ലിയിരിക്കുന്നതില് കാര്യമില്ല. ഇത് നിയമ പ്രശ്നമാണ്, നിയമപരമായേ നേരിടാന്‍ പറ്റൂ.
പിണറായി വിജയനെതിരെ ഒരു കേസുണ്ടായി എന്നു കരുതി സി പി എം തകരില്ല. പിണറായിയാണു കമ്യൂണിസ്റ്റു പ്രസ്ഥാനം എന്നൊകെ വിശ്വസിക്കുന്നവര്‍ക്ക് പാര് ട്ടി തകരുമെന്നൊക്കെ കരുതാം .
വ്യക്തകളല്ല പാര്‍ട്ടിയാണു വലുതെന്നു കരുതുന്ന ശിഹാബ് പിണറായി എന്ന വ്യക്തിക്കു വേണ്ടി ഇത്ര തരം തണരീതിയില് സംസാരിക്കുന്നത് ശരിയാണോ?
എത്രയോ മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസുകള്‍ ഉണ്ടായിട്ടുണ്ട്. അവരെല്ലം അതൊക്കെ നിയമപരമായാണു നേരിട്ടത്. പിണറായിക്കും അതു ചെയ്യാവുന്നതേ ഉള്ളു. പാര്‍ട്ടി അതിനുള്ള സഹായം ചെയ്യണം .
എസ്എന്‍സി ലാവ്ലിന് കേസില്‍ മുഖ്യതെളിവായി സിബിഐ ഉയര്‍ത്തിക്കാട്ടിയ മുന്‍ ധനപ്രിന്‍സിപ്പല്‍സെക്രട്ടറി വരദാചാരിയുടെ മൊഴി പച്ചക്കള്ളമെന്ന് തെളിഞ്ഞു. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയ വരദാചാരിയുടെ തല പരിശോധിക്കണമെന്ന് അന്ന് സഹകരണമന്ത്രിയായ പിണറായി വിജയന് മുഖ്യമന്ത്രിക്കയച്ച കത്തിനെയാണ് ലാവ്ലിന് കേസുമായി സിബിഐ കൂട്ടിക്കെട്ടിയത്.
ലാവ്ലിന് - പൊളിയുന്ന കള്ളങ്ങള്‍
കാളിദാസന് ചേട്ടാ...
‘ലാവലിന്‍ വിഷയത്തില്‍ തോമസ് ഐസക്ക് എഴുതിയ പാര്‍ട്ടി ലഘു ലേഘ വസ്തുതകളാണെന്ന മട്ടില്‍ പകര്‍ത്തി എഴുതിയാല്‍ അവ വസ്തുതകളാവില്ല’ ശരിയാ... പക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായ കുറച്ചു പോലീസുകാര്‍ ‘കണ്ടുപിടിച്ച്’ പറയുന്നതു മാത്രമാണു ‘വസ്തുതകള്‍’, അല്ലേ...?
താങ്കളുടെ ‘വസ്തുതകള്‍’ എന്തൊക്കെയാണ്? ‘കാര്ത്തികേയന് കണ് സള്‍ട്ടന്‍സി കരാര്‍ മാത്രമാണുണ്ടാക്കിയത്.’ അതു ശരി. വെറും ‘കണ്‍സള്‍ട്ടന്‍സി’ മാത്രമായിരുന്നെങ്കില്‍ അതിന്റെ അനുബന്ധമായി വാങ്ങേണ്ട സാധനങ്ങളുടെ വില കൂടി നിശ്ചയിച്ചത് എന്തിനായിരുന്നു? 1995 ഫെബ്രുവരി 18-നു ശേഷം എം ഒ യു റൂട്ടില്‍ പദ്ധതികള്‍ ഏറ്റെടുക്കരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു എന്ന് അറിയാമോ? ആ ഉത്തരവും നവീകരണം ആവശ്യമില്ല എന്ന കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്‍ദേശവും മറികടന്ന് തന്നിഷ്ടപ്രകാരം ധാരണാപത്രവും കരാറും ഒപ്പിട്ട കാര്‍ത്തികേയന്റെ ‘പ്രത്യേക താല്പര്യം’ ആരും എന്തേ അന്വേഷിക്കാതിരുന്നത്?
പിന്നെ, മറ്റൊരു ചോദ്യം: ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ സമാനമായ സാഹചര്യത്തില്‍ നാട്ടില്‍ നിലവിലുള്ള കീഴ്വഴക്കം - ആ കീഴ്വഴക്കം തന്നെ കുറ്റകരമല്ല എങ്കില്‍ - പിന്തുടരുന്നത് കുറ്റകരമാണോ? അല്ല എന്നാണ് ഉത്തരമെങ്കില്‍ കുറ്റ്യാടി പദ്ധതിയുടെ കാര്യത്തില്‍ ഇതേ ലാവലിനുമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്റെയും കണ്‍സള്‍ട്ടന്‍സിയുടെയും സപ്ലൈ കരാറിന്റെയും കീഴ്വഴക്കം അനുസരിച്ച് കരാര്‍ നടപടികള്‍ മുന്നോട്ടു കൊണ്ടുപോയത് എങ്ങനെ കുറ്റമാകും?
‘കരാറില്‍ പറഞ്ഞ പോലെ ലാവലിന്‍ നവീകരണ പദ്ധതിക്ക് ടെണ്ടര്‍ വിളിച്ചു യോഗ്യരായവര്‍ക്ക് പണികള്‍ക്കുള്ള കരാര്‍ നല്കിയാല് മാത്രം മതിയായിരുന്നു. അത് ചെയ്യുന്നതിനു പകരം ലാവലിനേ ത്തന്നെ പണികളും ഏല്‍പ്പിച്ചു. ഇടക്കാരന് പെണ്ണിനെ കെട്ടുന്ന അവസ്ഥയാണത്.’ കുറ്റ്യാടിയില്‍ ഇതേ ഇടനിലക്കാരന് തന്നെ പെണ്ണിനെ കെട്ടിയപ്പോള്‍ ‘കണ്‍സള്‍ട്ടന്‍സി വാദ’ക്കാര് എവിടെയായിരുന്നു? (പന്നിയാര്‍ - ശെങ്കുളം - പള്ളിവാസല്‍ പദ്ധതികളുടെ ഇടനിലപ്പണി ഏല്‍പ്പിച്ച അതേ ദിവസം തന്നെയല്ലേ അതേ ഇടനിലക്കാരനു കുറ്റ്യാടിയിലെ പെണ്ണിനെ കൊടുത്തത്?) ‘ഇടക്കാരന് പെണ്ണിനെ കൊടുക്കുന്ന’ പരിപാടി കാര്ത്തികേയന് ചെയ്തതു ശരിയും വിജയന് ചെയ്തതു കുറ്റവും എന്നു പറയുന്ന ‘ഇരട്ടത്താപ്പ്’ എന്തിന്?
‘98 കോടി തരാമെന്നു പറഞ്ഞത്, പിണറായി വിജയന് മുന്‍ കൈ എടുത്തായിരുന്നു. പക്ഷെ അത് ലഭ്യമാക്കാന്‍ ഒരു കരാര്‍ ഉണ്ടാക്കിയുമില്ല.... പിണറായി വിജയന് ധനസഹായം ഉറപ്പാക്കാനുള്ള കരാറുണ്ടാക്കിയില്ല . അതു കൊണ്ട് ധനസഹായം നല്കുന്നതില് നിന്നും ലാവലിന്‍ പിന്മാറി.’ വിജയന് മുന്‍കൈയെടുത്ത് നേടിയെടുത്ത വാഗ്ദാനം അനുസരിച്ച് സഹായം ലഭ്യമാക്കാന്‍ പ്രാഥമിക നടപടി എന്ന നിലയില്‍ ഒരു ധാരണാപത്രം ഉണ്ടാക്കിയിരുന്നു. കാന്‍സര്‍ സെന്റര്‍ പ്രോജക്റ്റിന്റെ രൂപരേഖയും മറ്റു പ്രാഥമിക നടപടികളും തയ്യാറാക്കിയ ശേഷം ധാരണാപത്രം തത്സംബന്ധമായ കരാര്‍ ഉണ്ടാക്കാനുള്ള വ്യവസ്ഥകള്‍ ആ ധാരണാപത്രത്തില്‍ ഉണ്ടായിരുന്നു. അതനുസരിച്ച് ലാവലിന്‍ വാഗ്ദാനം ചെയ്ത സഹായം ഭാഗികമായി ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ധാരണ പ്രകാരം കരാര്‍ ഉണ്ടാക്കാതെ, യാതൊരു കാരണവും പറയാതെ ധാരണാപത്രം കൂടി ഇല്ലാതാക്കിയതും അതുവഴി ലാവലിന്‍ വാഗ്ദാനത്തില്‍ നിന്ന് പിന്മാറാന് അവസരം കൊടുത്തതും അന്ന് മന്ത്രി പോയിട്ട് എം എല്‍ എ പോലും അല്ലാതിരുന്ന വിജയനാണെന്ന് താങ്കള്‍ പറയുമോ?
‘കേരളത്തിലെ വൈദ്യുതി ഉത്പാദനം കൂട്ടാനുള്ള ശുപാര്‍ശകള്‍ നല്‍കാനായി സര്‍ക്കാര്‍ നിയോഗിച്ച ബാലാനന്ദന് കമ്മിറ്റി റിപ്പോര്‍ട്ട് വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യാനുള്ള സൌമനസ്യം പോലും പിണറായി കാണിച്ചില്ല. ഉത്പദനം ഇന്നത്തെ നിലയില്‍ മതിയായിരുന്നെങ്കില്‍ , ബാലാനന്ദന് കമ്മിറ്റി പറഞ്ഞപോലെ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയായിരുന്നു. നവീകരണം നടത്താനായി യന്ത്രസാമഗ്രികള്‍ ക്യനഡയില്‍ നിന്നും കിട്ടിയതിനേക്കാള്‍ കുറഞ്ഞ വിലക്ക്, ഭെല്ലില്‍ നിന്നും വാങ്ങാമായിരുന്നു. ക്യാനഡയില് കൊടുത്തതിനേക്കാള്‍ കുറഞ്ഞ പലിശക്ക് ഇന്‍ഡ്യക്കുള്ളില്‍ നിന്നും വായ്പ്പ ലഭിക്കുമായിരുന്നു.’ ബാലാനന്ദന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനു കിട്ടിയത് സപ്ലൈ കരാറിന്റെ നടപടി ക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി ഒപ്പിടുക എന്ന ഔപചാരികതയ്ക്ക് ഒരാഴ്ച മുന്‍പു മാത്രമായിരുന്നു എന്ന കാര്യം താങ്കള്‍ക്ക് അറിയാത്തതാണോ? താങ്കള്‍ തന്നെ പറയുന്നതു പോലെ ‘കേരളത്തിലെ (പള്ളിവാസല്‍ - ശെങ്കുളം - പന്നിയാര്‍ പദ്ധതികളിലെയല്ല) വൈദ്യുതി ഉത്പാദനം കൂട്ടാനുള്ള ശുപാര്‍ശകള്‍ നല്‍കാനായി’ നിയോഗിച്ച സമിതി, നടപടി ക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞ ഒരു പദ്ധതിക്ക് വിരുദ്ധമായി എന്തെങ്കിലും ശുപാര്‍ശ നല്‍കുമെന്ന് മുന്‍കൂട്ടി കണ്ട് തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്?
ഒരു സംശയം കൂടി: ഈ ബാലാനന്ദന് കമ്മിറ്റി എന്നു പറയുന്നത് കാനഡയിലോ അമേരിക്കയിലോ നിന്ന് ഇറക്കുമതി ചെയ്ത വിദഗ്ദ്ധ സംഘമൊന്നും അല്ലല്ലോ? കമ്മിറ്റി അതിന്റെ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് അവലംബിച്ച രേഖകളും വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും ഒക്കെ സര്‍ക്കാരിന്റെ / വൈദ്യുതി ബോര്‍ഡിന്റെ പക്കല്‍ തന്നെ ഉണ്ടായിരുന്നതല്ലേ? അതായത്, ‘അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയായിരുന്നു, കാനഡയില്‍ നിന്ന് ഇറക്കുമതി വേണ്ടിയിരുന്നില്ല, ഭെല്‍-ല്‍ നിന്ന് വാങ്ങാമായിരുന്നു, കുറഞ്ഞ പലിശയ്ക്ക് വായ്പ കിട്ടുമായിരുന്നു...’ തുടങ്ങിയ കാര്യങ്ങളൊക്കെ പിണറായിയും ബാലാനന്ദനും ഒക്കെ രംഗപ്രവേശം ചെയ്യുന്നതിനു മുന്‍പേ തന്നെ സര്‍ക്കാരിനും ബോര്‍ഡിനും അറിയാമായിരുന്നു എന്നു തന്നെ. അപ്പോള്‍, ‘ബാലാനന്ദന്റെ നിര്‍ദേശങ്ങളെ അവഗണിച്ചു’എന്ന് പിണറായിക്കു നേരെ ആക്രോശിക്കുന്നവര്‍, നേരത്തെ തന്നെ അറിയാമായിരുന്ന വസ്തുതകളെ പൂര്‍ണമായും അവഗണിച്ച് ലാവലിനുമായി ധാരണയും കരാറും ഉണ്ടാക്കിയവര്‍ക്കെതിരെ എന്തേ മിണ്ടാത്തത്?
‘253 കോടിയുടെ കരാറിന്, 98 കോടി പാരിതോഷികം എന്നത് ആരും വിശ്വസിക്കില്ല.’ എവിടെയാണ് സുഹൃത്തേ ‘253 കോടിയുടെ കരാര്‍’...? ലാവലിനുമായി പിണറായി വിജയന് ഒപ്പിട്ട കരാര്‍ 149.15 കോടിക്കുള്ളതായിരുന്നു. ലാവലിനു കൊടുക്കാനുള്ള 149.15 കോടി ഉള്‍പ്പെടെ സര്‍ക്കാരിന്റെ മൊത്തം ബാധ്യത തന്നെ 239.81 കോടിയായിരുന്നു - എന്നു വെച്ചാല്‍ രാജ്യത്തിനകത്തു തന്നെയുള്ള ചെലവുകള്‍ ഉള്‍പ്പെടെ. ('The finally accepted (July 1998) cost of Rs.239.81 Crore included foreign exchange component (Rs. 149.15 crore), 85% of which (Rs. 126.78 Crore) was to be funded by Expoer Development Corporation, Canada and the balance from the Board's own resources.' (Page 2, CAG's report)) ഇതില്‍ എവിടെയാണ് 253 കോടി?
അവസാനമായി, മറ്റൊരു കാര്യം കൂടി: ഇടപാടില്‍ സംസ്ഥാന ഖജനാവിനു നഷ്ടമുണ്ടായി എന്നാണല്ലോ ആരോപണം? വളരെ ലളിതമായ ഒരു ചോദ്യം: പണം കൊടുത്താല്‍ അല്ലേ ‘നഷ്ട’മുണ്ടാകുക? നവീകരണ പദ്ധതി നടപ്പാക്കിയിട്ടും ലക്ഷ്യമിട്ടതു പോലെ ഉല്പാദന വര്‍ധനവ് ഉണ്ടാകാതിരിക്കുകയും നിലവാരം കുറഞ്ഞ / ചേര്‍ച്ചയില്ലാത്ത ഉപകരണങ്ങള്‍ സ്ഥാപിച്ചതു കൊണ്ട് അവയുടെ അറ്റകുറ്റപ്പണികള്‍ക്കായി അനാവശ്യമായ ചെലവുകള്‍ ബോര്‍ഡിന് വഹിക്കേണ്ടിവരികയും ചെയ്തു എന്ന വസ്തുത അറിയാമായിരുന്നിട്ടും അതിന്റെ പേരില്‍ ലാവലിനു എതിരെ നിയമ നടപടി എടുക്കുന്നതിനു പകരം, അവര്‍ നല്‍കാതിരുന്ന സേവനങ്ങള്‍ക്കുള്ള പണം കൂടി ‘വെറുതെ കൊടുത്ത്’ (2005 മാര്‍ച്ച്) ഖജനാവിനു കോടികളുടെ നഷ്ടമുണ്ടാക്കിയതിനും ഉത്തരവാദി വിജയനാണോ? കരാര്‍ പ്രകാരം ലഭ്യമാക്കേണ്ടിയിരുന്ന സേവനങ്ങള്‍ പൂര്‍ണമായി നല്കിയാലല്ലാതെ പണം നല്‍കില്ല എന്ന നിലപാട് സ്വീകരിക്കുന്നതിനു പകരം സര്‍ക്കാരിന് നഷ്ടമാണെന്ന് അറിഞ്ഞുകൊണ്ട് കോടികള്‍ ‘ഫ്രീ’ ആയി കൊടുത്തതു പോരാഞ്ഞ്, ‘ലക്ഷ്യമിട്ട കാര്യങ്ങള്‍ തൃപ്തികരമായി കൈവരിച്ചിട്ടുണ്ടെന്ന് ഉറപ്പായ ശേഷമാണ് ലാവലിന്‍ പണം കൊടുത്തത്’ എന്ന് നിയമസഭയെ രേഖാമൂലം അറിയിച്ച ശ്രീ. ആര്യാടന് മുഹമ്മദ് സഭയെയും ജനങ്ങളെയും വഞ്ചിക്കുകയായിരുന്നില്ലേ? ‘മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു’ എന്നു പറഞ്ഞ് വിജയനെതിരെ വാളെടുക്കുന്നവര്‍, മന്ത്രിസഭയെ മാത്രമല്ല, നിയമസഭയെയും ജനങ്ങളെയും മൊത്തമായി തെറ്റിദ്ധരിപ്പിച്ച ആര്യാടനെക്കുറിച്ച് എന്തേ മിണ്ടാത്തത്?
ഓ...! സോറി...! ഇപ്പറഞ്ഞതൊന്നും സി ബി ഐയിലെ മഹാരഥന്മാര് ‘കണ്ടുപിടിച്ചി’ല്ലല്ലോ? സി പി എംകാര്‍ പറയുന്നതല്ലേ? അപ്പോള്‍പ്പിന്നെ അതൊന്നും ‘വസ്തുതകള്‍’ ആകില്ലല്ലോ...! സി പി എംകാര്‍ പറയുന്നതൊന്നും - എന്തൊക്കെ രേഖകളുടെ അടിസ്ഥാനത്തിലായാലും - ‘വസ്തുതകള്‍’ ആകില്ലെന്ന ‘വസ്തുത’ കുറച്ചു നേരത്തേക്ക് മറന്നു പോയി...! ക്ഷമിക്കണം...!
വിജി,
എല്ലാ പോലീസും ഏതെങ്കിലും സര്‍ക്കാരിന്റെ ആജ്ഞാനുവര്ത്തികളല്ലെ? പോലീസിനെ ആജ്ഞാനുവര്ത്തികളാക്കുന്നതിന്റെ തല തൊട്ടപ്പന് ഒരു പക്ഷെ ക്മ്യൂണിസ്റ്റുപാര്ട്ടിയായിരിക്കും .
നമുക്കിഷ്ടപ്പെടാത്ത ഒരു അന്വേഷണ റിപ്പോര്‍ട്ട് വരുമ്പൊള്‍, നമുക്ക് ഇതൊക്കെ പറയാനെളുപ്പമാണ്. ഇനി ഇന്‍ഡ്യയിലെ കേസന്വേഷിക്കാന്‍ അമേരികയിലെ പോലീസിനെ വരുത്തിയാലോ?
കുറച്ചു പോലീസുകാര്‍ കണ്ടുപിടിക്കുന്നതെല്ലാം വസ്തുതകളാകണമെന്നില്ല. അവ വസ്തുതകളാണോ അല്ലയോ എന്നു പരിശോധിക്കാന്‍ ഇന്‍ഡ്യയില്‍ ഒരു സംവിധാനമുണ്ട്. കോടതി എന്നാണതിനെ വിളിക്കുന്നത്. അവിടെ ഈ വസ്തുതകള്‍ പരിശോധിക്കപെടാന്‍ പോകുകയാണ്.
ഞാന്‍ വസ്തുതകള്‍ ഒന്നും പറഞ്ഞില്ലല്ലോ. ഈ കരാറിനോടനുബന്ധിച്ച് എനിക്കുണ്ടായ അഭിപ്രായങ്ങളേ ഞാന്‍ പറഞ്ഞുള്ളു. അവ വസ്തുതകളാണെന്ന് ഞാന്‍ ഒരിടത്തും അവകാശപ്പെട്ടില്ല.
വെറും ‘കണ്‍സള്‍ട്ടന്‍സി’ മാത്രമായിരുന്നെങ്കില്‍ അതിന്റെ അനുബന്ധമായി വാങ്ങേണ്ട സാധനങ്ങളുടെ വില കൂടി നിശ്ചയിച്ചത് എന്തിനായിരുന്നു?
കാര്ത്തികേയന് ഒപ്പിട്ടത് കണ്‍സള്‍ട്ടന്‍സി കരാര്‍ മാത്രമായിരുന്നു. കണ്‍സള്‍ട്ടന്‍സി കരാ എം ഒ യു റൂട്ടില്‍ ഒപ്പിടാന്‍ പാടില്ല എന്ന ഒരു നിര്‍ദേശം ആരും നല്‍കിയിട്ടില്ല.
കണ്‍സള്‍ട്ടന്‍സി എന്നതു കൊണ്ടുദേശിക്കുന്നതില്, ഒരു പദ്ധതിക്കവശ്യമായ സാധന സാമഗ്രികളും അവക്കു വേണ്ടി വരുന്ന യുടെ വിവരങ്ങളും ഉള്‍പ്പെടും. കര്ത്തികേയന് ഒപ്പിട്ടത് ഒരു പദ്ധതി കരാറായിരുന്നെകില് , അതില്‍ പറഞ്ഞിരുന്ന വിലക്ക് നമ്മള് സാധനങ്ങള്‍ വങ്ങണമായിരുന്നു. അവയുടെ വില മാറ്റി നിശ്ചയിച്ചതു തന്നെ അതൊരു പദ്ധതിക്കരാറായിരുന്നില്ല എന്നതിനു തെളിവാണ്.
വിജിയുടെ കമ്പ്യൂട്ടര്‍ കേടായി എന്നു വക്കുക. അതിന്റെ ചില ഭാഗങ്ങള്‍ ശരിയായി പ്രവര്‍ത്തികുന്നില്ല. കമ്പ്യൂട്ടര്‍ റിപ്പയറിംഗ് പരിചയമുള്ള അത് നന്നാക്കാനുള്ള ഉപദേശം വിജി ചോദിക്കുന്നു. അദ്ദേഹം കമ്പ്യൂട്ടര്‍ നോക്കിയിട്ട് , അതിലെ ഭാഗങ്ങള്‍ മാറ്റി വക്കണമെന്നഭിപ്രായപെട്ടു എന്നിരിക്കുക. സാമാന്യവിവരമുള്ള ഏതൊരാളും ആ ഭാഗങ്ങള്‍ക്ക് എന്തു വിലയാകുമെന്നും, അതെവിടെ കിട്ടുമെന്നും ചോദിക്കും. മാറ്റി വക്കേണ്ട ഭാഗങ്ങളുടെ ഏകദേശവില വിജിയോടു പറയും. അതാണു സാമാന്യ യുക്തി. ആ വ്യക്തി ഒരു വില പറഞ്ഞു എന്നു കരുതി, അയാള്‍ പറഞ്ഞ വിലക്ക് അത് വാങ്ങാന്‍ താങ്കള്‍ ബാധ്യസ്ഥനാണോ? താങ്കളുടെ തലയില്‍ ആള്‍ത്താമസമുണ്ടെങ്കില്‍ മാര്‍ക്കറ്റില്‍ അതിനെന്തു വിലയാകുമെന്ന് അന്വേഷിക്കും . എന്നിട്ട് ഏറ്റവും ലാഭകരമായ സ്ഥലത്തു നിന്നും വാങ്ങിക്കും . അതാണു സാധരണക്കരൊകെ ചെയ്യുന്നത്. പിന്നെ മറ്റുള്ളവരുടെ തല പരിശോധിക്കാന്‍ നടക്കുന്നവര്‍ ഇതൊന്നും ചെയ്തു എന്നു വരില്ല.
1995 ഫെബ്രുവരി 18-നു ശേഷം എം ഒ യു റൂട്ടില്‍ പദ്ധതികള്‍ ഏറ്റെടുക്കരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു
അങ്ങനെയൊരു നിര്‍ദ്ദേശം ഉണ്ടായിരുന്നു എങ്കില്‍
, ആ കാര്യം പിണറായി വിജയന് അറിയില്ലയിരുന്നോ? കാര്ത്തികേയന് നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍, അത് ജനങ്ങളുടെ മുമ്പില്‍ തുറന്നു പറയുകയല്ലായിരുന്നോ ചെയ്യേണ്ടിയിരുന്നത്. ഇന്‍ഡ്യയിലെ നിയമത്തിനെതിരെയാണ്, കാര്ത്തികേയന് ഏതെങ്കിലും കരാറുണ്ടാക്കിയിരുന്നതെങ്കില് അതില്‍ നിന്നും പിന്മാറിയാല് കൊടുക്കേണ്ട നഷ്ടപരിഹരം കാര്‍ത്തികേയനില്‍ നിന്നും ഈടാക്കാന്‍ ഏതു കോടതിയും വിധിക്കും. കാര്ത്തികേയന് ചെയ്ത തെറ്റ് തുടര്‍ന്നു പോകാനോ ആവര്‍ത്തിക്കാനോ അല്ലല്ലോ, പിണറായിയെ മന്ത്രിയാക്കിയത്.
നിലവിലുള്ള കീഴ്വഴക്കം - ആ കീഴ്വഴക്കം തന്നെ കുറ്റകരമല്ല എങ്കില്‍ - പിന്തുടരുന്നത് കുറ്റകരമാണോ?
കീഴ്വഴക്കങ്ങളേക്കുറിച്ച് തര്‍ക്കിക്കുന്നതില്‍ കാര്യമില്ല. ഈ കരാര്‍ തര്‍ക്കവിഷയമായത് രണ്ടു കാരണത്താലാണെന്നു ഞാന്‍ മുകളില്‍ സൂചിപ്പിച്ചിരുന്നു. വൈദ്യുതി ഉല്പാദനം കൂട്ടാനും, ക്യാന്‍സര്‍ സെന്ററിനു ധനസഹായം കിട്ടാനുമാണ്, ഈ കരാര്‍ ലാവലിനെ ഏല്‍പ്പിച്ചത് . ഈ രണ്ടു കാര്യങ്ങളും നടന്നിരുന്നെങ്കില്‍ നടപടി ക്രമങ്ങളിലെ വീഴ്ചകള്‍ ആരും ഒരു വിഷയമായി ഉയര്‍ത്തി കാട്ടില്ലായിരുന്നു. കുറ്റ്യാടി പദ്ധതിയുടെ കാര്യത്തില്‍ ഇതു പോലെ എന്തെങ്കിലും നടന്നിരുന്നെങ്കില്‍ അതും ഇതു പോലെ ചര്‍ച്ചാ വിഷയവും കേസും ആകുമായിരുന്നു. നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തി, ഈ കരാറിന്റെ പിന്നാലെ പോയത്, ക്യാന്‍സര്‍ സെന്ററിനു തരാമെന്നു പറഞ്ഞ 98 കോടിക്കു വേണ്ടിത്തന്നെയാണ്. മന്ത്രി സഭയോഗങ്ങളുടെ മിനിറ്റ്സ് അതിനു സാക്ഷിയാണ്. ആ തുക ലാവലിന്‍ തന്നില്ല. അവിടെയാണീ കേസിന്റെ ആരംഭം . കിട്ടാതെ പോയ 98 കോടിയേക്കുറിച്ചുള്ള അന്വേഷണമാണ്, ഈ കരാറിന്റെ പല നിഗൂഡതകളിലേക്കും വെളിച്ചം വീശിയത്. സമാനമായ മറ്റു കേസുകളിലേക്കും ഇതു പോലെയുള്ള അന്വേഷണം നടത്താന്‍ പറ്റുമെങ്കില്‍ അതായിരിക്കും ഈ കേസ് കേരളത്തിനു നല് കുന്ന ഏറ്റവും വലിയ സംഭാവന.
കുറ്റ്യാടിയില്‍ ഇതേ ഇടനിലക്കാരന് തന്നെ പെണ്ണിനെ കെട്ടിയപ്പോള്‍ ‘കണ്‍സള്‍ട്ടന്‍സി വാദ’ക്കാര് എവിടെയായിരുന്നു?
കുറ്റ്യാടിയില്‍ മാത്രമല്ല, കേരളത്തില്‍ നടപ്പാക്കിയ മിക്ക പദ്ധതികളിലും നടപടി ക്രമങ്ങള്‍ നിയമപരമായി പാലിച്ചിട്ടില്ല എന്നു മനസിലാകും . അതൊന്നും ലാവലിന്‍ കരാറിലുള്ള വീഴ്ചകളെ ന്യായീകരിക്കുന്നില്ല. താങ്കളുടെ വാദഗതി ജനങ്ങളും ഉള്കൊണ്ടാല് അവര്‍ ഒരു തീരുമാനമെടുത്തേക്കാം. കോണ്‍ഗസും കാര്‍ത്തികേയനും ചെയ്യുന്നത് അപ്പടി പകര്‍ത്താന്‍ കമ്യൂണിസ്റ്റുകാരും പിണറായി വിജയനും വേണ്ട , കോന്ഗ്രസുകാര് മതി എന്നൊക്കെ അവര്‍ തീരുമാനിച്ചേക്കാം. ബംഗാളില്‍ ജനങ്ങള്‍ ആ വഴിക്കു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കേരളത്തിലും അതുണ്ടാവണോ?
വിജയന് മുന്‍കൈയെടുത്ത് നേടിയെടുത്ത വാഗ്ദാനം അനുസരിച്ച് സഹായം ലഭ്യമാക്കാന്‍ പ്രാഥമിക നടപടി എന്ന നിലയില്‍ ഒരു ധാരണാപത്രം ഉണ്ടാക്കിയിരുന്നു.
ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മിച്ചു തരാമെന്ന് ലാവലിന്‍ പറയുകയോ, അത് ചെയ്യണമെന്ന് സര്‍ക്കാര്‍ അവരോട് ആവശ്യപ്പെടുകയോ ഉണ്ടായില്ല. ലാവലിന്‍ ഇങ്ങോട്ട് വാഗ്ദാനം ചെയ്തതാണ് ധനസഹായം. അത് തരാമെന്ന് വൈദ്യുതി കരാറിലോ, അല്ലെങ്കില്‍ മറ്റൊരു കരാറിലോ എഴുതി ചേര്‍ത്താല്‍ മതിയായിരുന്നു. അതിനു ധാരണപത്രമോ മറ്റു നടപടികളോ ആവശ്യമില്ല. ധാരണാപത്രവും കരാറുമൊക്കെ പണി ചെയ്ത ടെക്നിക്കാലിയയുമായിട്ടായിരുന്നു വേണ്ടിയിരുന്നത്. വിജയന് കരാറുണ്ടാക്കാതിരുന്നതുകൊണ്ടാണ്, സഹായം കിട്ടാതെ പോയത്. എന്തുകൊണ്ട് വിജയന് കരാറുണ്ടാക്കിയില്ല എന്ന ചോദ്യത്തിനു മറുപടി ആദ്യം കിട്ടിയിട്ടേ, പിന്നീടു വന്ന മന്ത്രിമാര്‍ കരറുണ്ടാക്കാത്തതെന്തേ എന്ന ചോദ്യത്തിനു പ്രസക്തിയുള്ളു. എന്തായിരുന്നു ഒരു കരറുണ്ടാക്കുന്നതില്‍ നിന്നും വിജയനെ പിന്തിരിപ്പിച്ചത്?
ബാലാനന്ദന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനു കിട്ടിയത് സപ്ലൈ കരാറിന്റെ നടപടി ക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി ഒപ്പിടുക എന്ന ഔപചാരികതയ്ക്ക് ഒരാഴ്ച മുന്‍പു മാത്രമായിരുന്നു എന്ന കാര്യം താങ്കള്‍ക്ക് അറിയാത്തതാണോ?
കരാര്‍ ഒപ്പിടുന്നതിനു 10 ദിവസം മുമ്പൊന്നുമല്ലല്ലോ ബാലനന്ദന്‍ കമ്മിറ്റിയെ നിയോഗിച്ചത്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെയായിരുന്നു. സി പി എം പാര്‍ട്ടി നിര്‍ദേശപ്രകാരം സര്ക്കാരാണതു ചെയ്തത്. അതിന്റെ നിര്‍ദേശങ്ങളെ അവഗണിക്കാനാണെങ്കില്‍, പിന്നെ എന്തിനായിരുന്നു ആ കമ്മിറ്റി?
അതിന്റെ നിര്‍ദേശങ്ങള്‍ വരുന്നതു വരെ നടപടികള്‍ നിര്‍ത്തി വക്കണമായിരുന്നു. ഇത്ര സമയത്തിനുള്ളില്‍ സപ്പ്ളൈ കരാര്‍ ഒപ്പിടണമെന്ന് കാര്‍ത്തികേയന്റെ കരാറില്‍ ഒരിടത്തും നിഷ്കര്‍ഷിച്ചിരുന്നില്ല. പിന്നെ എന്തിനായിരുന്നു ഇത്ര തിടുക്കം . നവീകരണത്തിനു ശേഷവും അവിടത്തെ വൈദ്യുതി ഉത്പാദനം മുമ്പത്തേതില്‍ നിന്നും കൂടിയില്ല.
എവിടെയാണ് സുഹൃത്തേ ‘253 കോടിയുടെ കരാര്‍’...? ലാവലിനുമായി പിണറായി വിജയന് ഒപ്പിട്ട കരാര്‍ 149.15 കോടിക്കുള്ളതായിരുന്നു. ലാവലിനു കൊടുക്കാനുള്ള 149.15 കോടി ഉള്‍പ്പെടെ സര്‍ക്കാരിന്റെ മൊത്തം ബാധ്യത തന്നെ 239.81 കോടിയായിരുന്നു -
കരാര്‍ എന്നെഴുതിയത് എന്റെ തെറ്റാണ്.
പദ്ധതി എന്നാണുദ്ദേശിച്ചത്. 239.81 കോടിയുടെ കൂടെ , ക്യാനഡയില് നിന്നും ലോണ്‍ എടുത്താല്‍ കൊടുക്കേണ്ടി വരുന്ന വേറെയും ചില ഫീസുകളും ഉണ്ട്. അത് സി എ ജി റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ചാല്‍ മനസിലാകും .
253 കോടി ചെലവുണ്ടാകുമെന്നറിയാവുന്ന ഒരു പദ്ധി ആയിരുന്നു. പക്ഷെ പല വീഴ്ചകളും കാരണം 374 കോടിയില്‍ പരം ചെലവാക്കേണ്ടി വന്നു.
വിജയന് ഒപ്പിട്ട 149 കോടിക്ക് 98 കോടി പാരിതോഷികം എന്നത് കുറച്ചു കൂടെ ഗൌരവമുള്ളതാണ്.
വളരെ ലളിതമായ ഒരു ചോദ്യം: പണം കൊടുത്താല്‍ അല്ലേ ‘നഷ്ട’മുണ്ടാകുക?
പണം കൊടുത്താല്‍ മാത്രമല്ല നഷ്ടമുണ്ടാവുക. പണത്തെ എല്ലാറ്റിനും മുകളില്‍ പ്രതിഷ്ടിക്കുന്നവര്ക്ക് പണത്തിന്റെ നഷ്ടം മാത്രമേ മനസില്‍ വരൂ.
നടപടി ക്രമങ്ങള്‍ കാറ്റില്‍ പറത്തി, നിയമവിരുദ്ധമായി, വിദഗ്ദ്ധ നിര്‍ദേശങ്ങള്‍ മറികടന്ന്, നിര്‍ദേശങ്ങള്‍ നല്‍കിയവരെ പുലഭ്യം പറഞ്ഞും, നിലവാരം കുറഞ്ഞതും ചേര്‍ച്ചയില്ലത്തുമായ യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കാന്‍ ഒരു ബഹുരാഷ്ട്ര കുത്തകയെ അനുവദിച്ച്, അവര്‍ക്ക് അവിഹിതമയി ലാഭമുണ്ടാക്കി കൊടുക്കാന്‍ സഹായിച്ചവരെയാണു പ്രതിയാക്കേണ്ടത്.
കാര്ത്തികേയന് ഒപ്പിട്ട കരാറാണിത് എന്ന് പറയുന്നവര്‍ക്ക്, ശര്‍മയോ, കടവൂരോ, ആര്യാടനോ പ്രതിയാകണമെന്നു പറയുവാനുള്ള ധാര്‍മ്മിക അവകാശമില്ല. കാര്‍ത്തികേയന്റെയും കടവൂരിന്റെയും ആര്യാടന്റെയും പങ്ക്, ഉണ്ടെങ്കില്‍, കോടതിയെ ബോധ്യപ്പെടുത്താന്‍ പിണറായിക്കു കഴിയും . അത് ചെയ്താല്‍ മതിയല്ലോ.
ലാവലിന്‍ എന്ന കമ്പനിയുമായി ഇത്ര കോടി രൂപ നല്കാമെനു പറഞ്ഞു കരാറൊപ്പിട്ടത് പിണറായി വിജയന് മന്ത്രി ആയിരുന്നപ്പോഴാണ്. അതു കൊണ്ടാണ് ഇതിന്റെ ഉത്തവാദിത്ത്വം പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവരുടെയും ഒപ്പം പിണറയിയിലും കൂടി വന്നു ചേരുന്നത്.
കാളിദാസ...!
തോമസ് ഐസക് (അല്ലെങ്കില്‍ മറ്റു സി പി എം നേതാക്കള്‍ ആരെങ്കിലും) എഴുതുന്ന കാര്യങ്ങള്‍ ‘വസ്തുതകള്‍’ ആകില്ല എന്ന ഏകപക്ഷീയമായ ‘വിധിപ്രഖ്യാപന’ത്തെയാണ് ഞാന്‍ എതിര്‍ത്തത്. സി ബി ഐ(യും മറ്റു ചിലരും) ഉന്നയിക്കുന്ന ആരോപണങ്ങള്‍ ‘വസ്തുതകള്‍’ ആകില്ല എന്നു പറയാന്‍ എന്തേ വിഷമം?
‘കണ്‍സള്‍ട്ടന്‍സി എന്നതു കൊണ്ടുദേശിക്കുന്നതില്, ഒരു പദ്ധതിക്കവശ്യമായ സാധന സാമഗ്രികളും അവക്കു വേണ്ടി വരുന്ന... (ഇവിടെ എന്തോ വിട്ടു പോയിട്ടുണ്ട്) യുടെ വിവരങ്ങളും ഉള്‍പ്പെടും.’ 'കണ്‍സള്‍ട്ടന്‍സി'യില്‍ സാധന സാമഗ്രികളും ഉള്‍പ്പെടുമെങ്കില്‍ പിന്നെ സപ്ലൈ കരാര്‍ വേറെ ഉണ്ടാക്കണോ?
താങ്കളുടെ ഉദാഹരണം - ‘വിജിയുടെ കമ്പ്യൂട്ടര്‍ കേടായി എന്നു വക്കുക. അതിന്റെ ചില ഭാഗങ്ങള്‍ ശരിയായി പ്രവര്‍ത്തികുന്നില്ല... അദ്ദേഹം കമ്പ്യൂട്ടര്‍ നോക്കിയിട്ട് , അതിലെ ഭാഗങ്ങള്‍ മാറ്റി വക്കണമെന്നഭിപ്രായപെട്ടു...’ പക്ഷേ ഇവിടെ ‘കമ്പ്യൂട്ടര്‍ കേടായി’ട്ടില്ല. പരിശോധിച്ച അഭിപ്രായം പറയാന്‍ വൈദഗ്ദ്ധ്യമുള്ളവര്‍ - കേന്ദ്ര വൈദ്യുതി അതോറിറ്റിയില്‍ ഇരിക്കുന്ന, തലക്കകത്ത് വേണ്ടത്ര ആള്താമസമുള്ളവര് - പറഞ്ഞത് നവീകരണത്തിന്റെ ആവശ്യമില്ല എന്നായിരുന്നു. ആ വിദഗ്ദ്ധാഭിപ്രായം കാറ്റില്‍ പറത്തി, കാനഡയില്‍ നിന്ന് ‘ഇറക്കുമതി’ ചെയ്ത ഒരു കമ്പനിക്ക് അനാവശ്യമായി 25 കോടി കൊടുക്കാനും തുടര്‍ന്ന് കുറ്റ്യാടി മോഡലില്‍ അവര്‍ക്കു തന്നെയോ മറ്റേതെങ്കിലും കമ്പനിക്കോ പത്തു നൂറ്റമ്പതു കോടിയും കൊടുത്ത് (അഴിമതിയുടെ?) ‘നവീകരണം’ നടത്താന്‍ തീരുമാനിച്ച മഹാശയനെതിരെ ഒരു വിരല്‍ പോലും അനക്കാതെ വിജയനെതിരെ വാളെടുക്കുന്നത് എന്തു ‘പ്രത്യേക താല്പര്യ’മാണോ ആവോ?
‘അങ്ങനെയൊരു നിര്‍ദ്ദേശം ഉണ്ടായിരുന്നു എങ്കില്‍ ആ കാര്യം പിണറായി വിജയന് അറിയില്ലയിരുന്നോ?’ വിജയന് മന്ത്രിയായിരുന്നപ്പോഴാണ് അങ്ങനെ ഒരു നിര്‍ദേശം വന്നതെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും അറിയുമായിരുന്നു. മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ അദ്ദേഹത്തിന്റെ മുന്പില് വന്ന സമയത്ത് അതിനു വിരുദ്ധമായ ഒരു വ്യവസ്ഥ ഉണ്ടായിരുന്നു എന്ന കാര്യം അദ്ദേഹം അറിഞ്ഞിരിക്കണമെന്നില്ല. (കരാറിന്റെ സാധുതയെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ കൂടുതല്‍ വിശദമായി പരിശോധിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനു വിരുദ്ധമാണ് അതെന്നു കണ്ടെത്തി തട്ടിപ്പ് പുറത്തുകൊണ്ടുവരാനും സാധ്യതയുണ്ടായിരുന്നു. ഈ കാര്യത്തില്‍ അങ്ങനെ സംശയത്തിനു വകയില്ലായിരുന്നല്ലോ - കുറ്റ്യാടി പ്രോജക്റ്റും സമാനമായ രീതിയിലാണു നടപ്പാക്കിയത് എന്നതു കൊണ്ട് പ്രത്യേകിച്ചും.)
‘ഈ കരാര്‍ തര്‍ക്കവിഷയമായത് രണ്ടു കാരണത്താലാണെന്നു ഞാന്‍ മുകളില്‍ സൂചിപ്പിച്ചിരുന്നു. വൈദ്യുതി ഉല്പാദനം കൂട്ടാനും, ക്യാന്‍സര്‍ സെന്ററിനു ധനസഹായം കിട്ടാനുമാണ്, ഈ കരാര്‍ ലാവലിനെ ഏല്‍പ്പിച്ചത് . ഈ രണ്ടു കാര്യങ്ങളും നടന്നിരുന്നെങ്കില്‍ നടപടി ക്രമങ്ങളിലെ വീഴ്ചകള്‍ ആരും ഒരു വിഷയമായി ഉയര്‍ത്തി കാട്ടില്ലായിരുന്നു.’ ഈ രണ്ടു കാര്യങ്ങളും നടക്കാതിരുന്നതിന് ഉത്തരവാദി ആര്? ഒന്നാമത്തെ കാര്യം വൈദ്യുതി ഉല്പാദനം കൂടിയില്ല എന്നത്. അതിന് മനുഷ്യ നിയന്ത്രണത്തിനതീതമായ മറ്റു കാരണങ്ങള്‍ (മഴക്കുറവ്, നവീകരണ പ്രവൃത്തിയുടെ സമയത്ത് അണക്കെട്ടില്‍ വെള്ളമില്ലായ്ക ഇതൊക്കെ) തല്ക്കാലം വാദത്തിനു വേണ്ടി അവഗണിച്ചാലും പ്രധാന കാരണം ലാവലിന്‍ വിതരണം ചെയ്ത ഉപകരണങ്ങള്‍ ഗുണനിലവാരം കുറഞ്ഞതോ specifications അനുസരിച്ചുള്ളതല്ലാത്തനോ ആയിരുന്നു എന്നതാണ്. അതു പോലെ, ഉപകരണങ്ങളുടെ സാങ്കേതികവിദ്യയുടെ കൈമാറ്റം (technology transfer) നടന്നില്ല എന്നതും. ഇടുക്കി മുതല്‍ കുറ്റ്യാടി വരെ ഒട്ടേറെ പ്രോജക്റ്റുകള്‍ ആരും കുറ്റം പറയാത്ത വിധം നന്നായി ചെയ്ത ലാവലിന്‍ പള്ളിവാസല്‍ - ശെങ്കുളം - പന്നിയാര്‍ പദ്ധതികളില്‍ മാത്രം വെട്ടിപ്പ് നടത്തും എന്ന് മുന്‍കൂട്ടി അറിഞ്ഞ് അതിനു തടയിടാത്തതാണോ വിജയന്റെ തെറ്റ്? കരാര്‍ പ്രകാരം നല്‍കേണ്ട ഉപകരണങ്ങളും സേവനങ്ങളും ശരിയായി നല്‍കാതെ ബോര്‍ഡിനെയും സര്‍ക്കാരിനെയും വഞ്ചിച്ചവര്‍ക്കെതിരെ അഞ്ചു പൈസയ്ക്കുള്ള നടപടി പോലും എടുക്കാതെ നിയമസഭയെയും ജനങ്ങളെയും വഞ്ചിച്ചവര്‍ക്കെതിരെ ഒരു വിരല്‍ പോലും ചൂണ്ടാതെ വിജയനെതിരെ വാളോങ്ങുന്ന ‘അന്വേഷണം’ രാഷ്റ്റ്രീയപ്രേരിതമല്ലെങ്കില് മറ്റെന്താണ്?
രണ്ടാമത്തെ കാര്യം കാന്‍സര്‍ സെന്ററിനുള്ള സഹായത്തിന്റെ കാര്യം. സഹായം നല്‍കാമെന്ന ധാരണ ഉണ്ടാക്കിയത് എല്‍ ഡി എഫ് ഭരണകാലത്തും അതിനു ശേഷവും ലാവലിന്‍ പാലിച്ചിരുന്നു. 2002-ല്‍ ധാരണാപത്രം കാലഹരണപ്പെടുകയും അതുവഴി തങ്ങളുടെ ബാധ്യത ഇല്ലാതാകുകയും ചെയ്ത ശേഷമാണ് ലാവലിന്‍ പിന്മാറിയത്, അതും കരാര്‍ ഉണ്ടാക്കണം എന്ന് അവര്‍ തന്നെ രേഖാമൂലം അന്നത്തെ മുഖ്യമന്ത്രി ആന്റണിയെ അറിയിച്ചിട്ടും സര്‍ക്കാര്‍ പ്രതികരിക്കാതിരുന്ന ശേഷം. പണം തരാമെന്ന് സമ്മതിപ്പിച്ചവനോ (പണം തരാന്‍ നിര്‍ബന്ധിതരാക്കുന്ന) കരാര്‍ ഉണ്ടാക്കണമെന്ന് പണം തരേണ്ടവര്‍ തന്നെ ആവശ്യപ്പെട്ടിട്ടും അതു വേണ്ട എന്ന നിലപാടെടുത്ത് തരാമെന്നു പറഞ്ഞ സഹായം വലിച്ചെറിഞ്ഞവരോ ആരാണ് നഷ്ടത്തിന് ഉത്തരവാദി?
(കാളിദാസന് വീടു വെക്കാന്‍ കാളിദാസന്റെ ഒരു സുഹൃത്ത് ഇടപെട്ട് ഒരു ബാങ്കില്‍ നിന്ന് ലോണ്‍ വാഗ്ദാനം സംഘടിപ്പിച്ചു തന്നു എന്നു വെക്കുക. ആദ്യ ഗഡു ലോണ്‍ വാങ്ങിയ ശേഷം ബാക്കി ലഭ്യമാക്കുന്നതിനു ചില രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട ബാങ്കിനോട് പ്രതികരിക്കാതെ സഹായമേ വേണ്ട എന്നു കാളിദാസന് പറഞ്ഞാല്‍ പ്രസ്തുത രേഖകള്‍ ആദ്യമേ വാങ്ങി കൊടുത്തില്ല എന്ന കാരണത്താല്‍ സുഹൃത്ത് ഉത്തരവാദിയാകുമോ?)
‘ലാവലിന്‍ ഇങ്ങോട്ട് വാഗ്ദാനം ചെയ്തതാണ് ധനസഹായം. അത് തരാമെന്ന് വൈദ്യുതി കരാറിലോ, അല്ലെങ്കില്‍ മറ്റൊരു കരാറിലോ എഴുതി ചേര്‍ത്താല്‍ മതിയായിരുന്നു.’ അങ്ങനെ ‘മറ്റൊരു കരാര്‍’ ഉണ്ടാക്കുന്നതിനു മുന്നോടിയായി ഒരു ധാരണാപത്രം ഉണ്ടാക്കിയിരുന്നല്ലോ? കരാര്‍ ഉണ്ടാക്കാനുള്ള വ്യവസ്ഥകളും ആ ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കരാര്‍ നിലവില്‍ വരിക പോലും ചെയ്യുന്നതിനു മുന്‍പ് സഹായധനത്തിന്റെ ഒരു പങ്ക് അവര്‍ നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും ധാരണാപത്രത്തില്‍ പറഞ്ഞ പ്രകാരമുള്ള കരാറിന്റെ കാര്യം ലാവലിന്‍ തന്നെ ഓര്‍മിപ്പിച്ചിട്ടും അതു ചെയ്യാതിരുന്നതിനു വിജയന് ഉത്തരവാദിയാകുന്നതെങ്ങനെ?
‘കരാര്‍ ഒപ്പിടുന്നതിനു 10 ദിവസം മുമ്പൊന്നുമല്ലല്ലോ ബാലനന്ദന്‍ കമ്മിറ്റിയെ നിയോഗിച്ചത്... അതിന്റെ നിര്‍ദേശങ്ങളെ അവഗണിക്കാനാണെങ്കില്‍, പിന്നെ എന്തിനായിരുന്നു ആ കമ്മിറ്റി?... അതിന്റെ നിര്‍ദേശങ്ങള്‍ വരുന്നതു വരെ നടപടികള്‍ നിര്‍ത്തി വക്കണമായിരുന്നു. ബാലാനന്ദന് കമ്മിറ്റിയെ നിയോഗിച്ചത് പള്ളിവാസല്‍ - ശെങ്കുളം - പന്നിയാര്‍ പ്രോജക്റ്റിനെപ്പറ്റി പഠിക്കാനായിരുന്നില്ല. അതുകൊണ്ടു തന്നെ ആ പ്രോജക്റ്റ് അതുമായി ഒരു ബന്ധവുമില്ലാത്ത ഒരു കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നതു വരെ നിര്‍ത്തിവെക്കണമായിരുന്നു എന്നു പറയുന്നത്, ലാവലിന്‍ കേസിന്റെ വിചാരണ ബ്രഹ്മപുരം കേസിന്റെ വിധി വരുന്നതു വരെ നിര്‍ത്തിവെക്കണം എന്ന് ആവശ്യപ്പെടുന്നതു പോലെയാണ്!
‘നവീകരണത്തിനു ശേഷവും അവിടത്തെ വൈദ്യുതി ഉത്പാദനം മുമ്പത്തേതില്‍ നിന്നും കൂടിയില്ല.’ അതിന്റെ കാരണങ്ങള്‍ കേസിന് ആധാരമായ സി എ ജി യുടെ റിപ്പോര്‍ട്ടില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഗുണനിലവാരമില്ലാത്തതും specifications അനുസരിച്ചുള്ളതല്ലാത്തതുമായ ഉപകരണങ്ങള്‍ സ്ഥാപിച്ചതും അവ കൈകാര്യം ചെയ്യുന്നതിനാവശ്യമായ പരിശീലനം ബോര്‍ഡിന്റെ എന്‍ജിനീയര്‍മാര്‍ക്ക് നല്‍കാതിരുന്നതും മറ്റും. ഇതൊക്കെ അറിയാമായിരുന്നിട്ടും ഉത്തരവാദിയായ കമ്പനിക്കെതിരെ ഒരു കടലാസു പോലും അയക്കാതെ, നല്‍കാത്ത സേവനങ്ങള്‍ക്കുള്ള പണം പോലും ‘വെറുതെ കൊടുത്ത’വര്‍ക്ക് നഷ്ടത്തില്‍ ഒരു ഉത്തരവാദിത്തവുമില്ല എന്ന നിലപാട് ‘രാഷ്ട്രീയ പ്രേരിതമല്ലാത്ത താല്പര്യ’മാണോ? സി എ ജി (സി ബി ഐയും) അവകാശപ്പെടുന്നതു പോലെ കോടികള്‍ നഷ്ടമുണ്ടായി എങ്കില്‍ അതിനു കാരണക്കാരായ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരവും കോടതിച്ചെലവും അടക്കം ഈടാക്കാമെന്ന് ‘ഏതു കോടതിയും വിധിക്കു’മായിരുന്നില്ലേ? അതിനുള്ള നടപടി എടുക്കാതെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ‘ഫ്രീ’ ആയി കൊടുത്തവര്‍ ഉണ്ടാക്കിയ നഷ്ടത്തിനു ഉത്തരം പറയേണ്ടത് വിജയനോ?
'239.81 കോടിയുടെ കൂടെ , ക്യാനഡയില് നിന്നും ലോണ്‍ എടുത്താല്‍ കൊടുക്കേണ്ടി വരുന്ന വേറെയും ചില ഫീസുകളും ഉണ്ട്. അത് സി എ ജി റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ചാല്‍ മനസിലാകും. അത് ഏതു ‘ഫീസുകള്‍’ ആണോ ആവോ? സി എ ജിയുടെ വാക്കുകള്‍ വീണ്ടും വായിക്കുക: 'The finally accepted (July 1998) cost of Rs.239.81 Crore included foreign exchange component (Rs. 149.15 crore), 85% of which (Rs. 126.78 Crore) was to be funded by Expoer Development Corporation, Canada...’ ലോണ്‍ തുക 126.78 കോടി മാത്രമായിരുന്നു, ബാക്കി തുക ബോര്‍ഡ് തന്നെ കണ്ടെത്തണം. 127 കോടിയുടെ ലോണിന് ‘വേറെയും ചില ഫീസുകളും’ കൂട്ടിയാല്‍ 240 കോടിയാകുമോ?
'പക്ഷെ പല വീഴ്ചകളും കാരണം 374 കോടിയില്‍ പരം ചെലവാക്കേണ്ടി വന്നു' 240 കോടിയില്‍ ഒതുങ്ങേണ്ട ചെലവ് 374 കോടിയില്‍ എത്തിച്ച് 134 കോടി (കരാര്‍ തുകയുടെ 90%!)നഷ്ടപ്പെടുത്തിയതിനു കാരണമായ ‘വീഴ്ചകള്‍’ എന്തൊക്കെ? അതു വഴി ഉണ്ടായ നഷ്ടത്തിനു ഉത്തരവാദികള്‍ ആര്? ഗുണനിലവാരമില്ലാത്തതും specifications തെറ്റായതുമായ ഉപകരണങ്ങള്‍ സ്ഥാപിച്ചതും അവയുടെ സാങ്കേതിക പരിശീലനം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാതിരുന്നതും ‘വീഴ്ചകള്‍’ അല്ലേ? ആണെങ്കില്‍ അങ്ങനെ ഉണ്ടായ നഷ്ടം നികത്താന്‍ യാതൊരു നടപടിയും എടുക്കാതിരുന്നവര്ക്ക് ആ നഷ്ടത്തില്‍ ഉത്തരവാദിത്തമില്ലേ? (അതോ അതിനും കരാറുണ്ടാക്കിയ വിജയനാണോ ഉത്തരവാദി? കാളിദാസന്റെ കമ്പ്യൂട്ടറിന്റെ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി ഒരു സ്ഥാപനവുമായി ഒരു maintenance contract ഉണ്ടാക്കി എന്നു വെക്കുക. ആ സ്ഥാപനം മോശം parts ഫിറ്റു ചെയ്തതു കൊണ്ട് നഷ്ടമുണ്ടായാല്‍ താങ്കളുടെ വാദം അനുസരിച്ച് അതിന് ഉത്തരവാദി കരാറുണ്ടാക്കിയ കാളിദാസന് തന്നെയാകും...!)
‘നിലവാരം കുറഞ്ഞതും ചേര്‍ച്ചയില്ലത്തുമായ യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കാന്‍ ഒരു ബഹുരാഷ്ട്ര കുത്തകയെ അനുവദിച്ച്, അവര്‍ക്ക് അവിഹിതമയി ലാഭമുണ്ടാക്കി കൊടുക്കാന്‍ സഹായിച്ചവരെയാണു പ്രതിയാക്കേണ്ടത്.’ 'നിലവാരം കുറഞ്ഞതും ചേര്‍ച്ചയില്ലത്തുമായ യന്ത്ര സാമഗ്രികള്‍' ആയിരിക്കും 2001-ല്‍ ലാവലിന്‍ സ്ഥാപിക്കുക എന്ന് 1996-ല്‍ വിജയന് മുന്‍കൂട്ടി ‘ഗണിക്കണ’മായിരുന്നു...! അതു ചെയ്യാതെ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനത്തെ വിശ്വസിച്ച് കരാര്‍ ഏല്പിച്ച വിജയന് തന്നെ കുറ്റക്കാരന്‍...!! അവനെ കുരിശിലേറ്റൂ...!! കൊള്ളാം കാളിദാസ...!!!
'കാര്‍ത്തികേയന്റെയും കടവൂരിന്റെയും ആര്യാടന്റെയും പങ്ക്, ഉണ്ടെങ്കില്‍, കോടതിയെ ബോധ്യപ്പെടുത്താന്‍ പിണറായിക്കു കഴിയും . അത് ചെയ്താല്‍ മതിയല്ലോ' (കാളിദാസന്)
അതിലേക്കുള്ള ആദ്യ പടി വിജയന് ഒന്നും ചെയ്യാതെ തന്നെ കോടതി സ്വയം സ്വീകരിച്ചു കഴിഞ്ഞു. കാര്ത്തികേയന് ഉള്‍പ്പെടെ കുറ്റപത്രത്തില്‍ പരാമര്‍ശിക്കപ്പെട്ട, പ്രതികളാക്കിയിട്ടില്ലാത്തവരുടെ പങ്ക് വീണ്ടും അന്വേഷിക്കണമെന്ന് പ്രത്യേക കോടതി സിബി ഐയോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5625691&tabId=11&contentType=EDITORIAL&BV_ID=@@@
വിജി,
ലാവലിന്‍ കേസ് കോടതി ഫയലില്‍ സ്വീകരിച്ചു. പിണറായി ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് സമണ്‍സ് അയക്കാനും ഉത്തരവായി. കുറ്റപത്രത്തില്‍ പരാമര്‍ശമുള്ള രണ്ടു പേരുടെ പങ്കിനേപ്പറ്റി അന്വേഷിക്കാനും ഉത്തരവായി. ഇനി ഈ കേസിന്റെ വിശദാംശങ്ങള്‍ കോടതി പരിശോധിക്കും, പ്രതികളെ വിചരണ ചെയ്യും . അതു കൊണ്ട് കേസിനേക്കുറിച്ച് കൂടുതലായി എന്തെങ്കിലും എനിക്കു പറയുവാനില്ല.
അതിലേക്കുള്ള ആദ്യ പടി വിജയന് ഒന്നും ചെയ്യാതെ തന്നെ കോടതി സ്വയം സ്വീകരിച്ചു കഴിഞ്ഞു. കാര്ത്തികേയന് ഉള്‍പ്പെടെ കുറ്റപത്രത്തില്‍ പരാമര്‍ശിക്കപ്പെട്ട, പ്രതികളാക്കിയിട്ടില്ലാത്തവരുടെ പങ്ക് വീണ്ടും അന്വേഷിക്കണമെന്ന് പ്രത്യേക കോടതി സിബി ഐയോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
അതാണിതിലെ പ്രധാന കാര്യം . വെറുതെ സി ബി ഐ കേസ് ചാര്‍ജ് ചെയ്തു എന്നു കരുതി ഒരു കോടതിയും വിജയനെ ശിക്ഷിക്കില്ല. കേസിന്റെ എല്ലാ വശവും പരിശോധിച്ചപ്പോള്‍ വിജയനെ പ്രതി ചേര്‍ത്തതില്‍ കുഴപ്പം ഒന്നും കോടതി കണ്ടില്ല. അതുകൊണ്ടാണ്, സമണ്‍സ് അയച്ചത്. ഇനി കര്‍ത്തികേയന്റെ പങ്ക് സി ബി ഐ അന്വേഷിച്ച് കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യട്ടേ. കാര്‍ ത്തികേയന് എന്തെങ്കിലും അരുതാത്തത് ചെയ്തിട്ടുണ്ടെങ്കില്‍ പ്രതിയാക്കപ്പെടും . കാര്ത്തികേയന് പ്രതിയായി എന്നു കരുതി വിജയനെ വിടനൊന്നും പോകില്ല. വിജയന്റെ ഭാഗത്തു തെറ്റുണ്ടോ എന്ന് വിചാരണയിലൂടെ മനസിലാകും . നിരപരാധിയാണെങ്കില്‍ വെറുതെ വിടും .
'ഇനി ഈ കേസിന്റെ വിശദാംശങ്ങള്‍ കോടതി പരിശോധിക്കും, പ്രതികളെ വിചരണ ചെയ്യും. അതു കൊണ്ട് കേസിനേക്കുറിച്ച് കൂടുതലായി എന്തെങ്കിലും എനിക്കു പറയുവാനില്ല.' (കാളിദാസന്)
അതു ശരി...! അങ്ങനെയാആണെങ്കില് ‘കേസിന്റെ വിശദാംശങ്ങള്‍ കോടതി പരിശൊധിക്കു’ന്നതിനും പ്രതികളെ വിചാരണ ചെയ്യുന്നതിനും മുന്‍പേ തന്നെ അതില്‍ ഒരു പ്രതിയെ - ആ വ്യക്തി സി പി എം-ന്റെ നേതാവാണെന്ന ഒറ്റക്കാരണം കൊണ്ട് - കുറ്റക്കാരനെന്നു ‘വിധിക്കാന്‍’ മണിക്കൂറുകള്‍ നീളുന്ന വാക്പയറ്റ് നടത്തിയത് എന്തു ന്യായം?
‘കേസിന്റെ എല്ലാ വശവും പരിശോധിച്ചപ്പോള്‍ വിജയനെ പ്രതി ചേര്‍ത്തതില്‍ കുഴപ്പം ഒന്നും കോടതി കണ്ടില്ല.’ അല്ല കാളിദാസ... വെറും മൂന്നു വാക്യങ്ങള്‍ എഴുതിയപ്പോഴേക്കും ആദ്യം എഴുതിയത് മറന്നോ? ‘കേസിന്റെ വിശദാംശങ്ങള്‍ കോടതി പരിശോധിക്കും’ എന്നു പറഞ്ഞിട്ട് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് അതേ താങ്കള്‍ തന്നെ പറയുന്നു, കോടതി ‘കേസിന്റെ എല്ലാ വശവും പരിശോധി’ച്ചെന്ന്...! ‘എല്ലാ വശവും’ പരിശോധിച്ചെങ്കില്‍ ഇനി വിചാരണയേ വേണ്ടല്ലോ? പ്രതികളാക്കപ്പെട്ടവര്‍ക്ക് ശിക്ഷ വിധിച്ചാല്‍ പോരേ? കോടതി പരിശോധിച്ചത് കുറ്റപത്രം മാത്രമാണ്, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണോ, ഏതാനും പേരെ പ്രതികളാക്കിയതില്‍ തെറ്റുണ്ടോ എന്നൊന്നുമല്ല. കുറ്റപത്രം ഫയലില്‍ സ്വീകരിക്കാമോ എന്നതിന്റെ സാങ്കേതിക വശം മാത്രമാണ്. ചില വ്യക്തികളുടെ പങ്ക് (അഥവാ പങ്കില്ലായ്മ) വ്യക്തമാക്കിയിട്ടില്ല എന്നതല്ലാതെ സാങ്കേതികമായ ന്യൂനതകള്‍ ഇല്ല എന്നതു കൊണ്ടാണ് കുറ്റപത്രം സ്വീകരിച്ചത്. കുറ്റപത്രം സ്വീകരിച്ചു കഴിഞ്ഞാല്‍ പ്രതികള്‍ക്ക് സമന്‍സ് അയക്കുക എന്നതും സ്വാഭാവിക നടപടിക്രമം മാത്രം. പ്രതികളെ ചേര്‍ത്തതില്‍ / ഒഴിവാക്കിയതില്‍ തെറ്റുണ്ടോ എന്ന് രണ്ടു ഭാഗത്തുമുള്ള തെളിവുകള്‍ പരിശോധിച്ച ശേഷമേ പറയാനാകൂ, അല്ലാതെ അന്വേഷകര്‍ പറയുന്നതു മാത്രം നോക്കിയല്ല.
(ഈ കമന്റ് ഞാന്‍ നേരത്തെ ഇട്ടിരുന്നതാണ്. എന്തുകൊണ്ടോ വെളിച്ചം കണ്ടില്ല. മോഡറേഷനില്‍ ഒഴിവാക്കിയതാണോ ആവോ?)
മഹാനായ കാളിദാസ്ജി പറഞ്ഞത്: 'കുറ്റ്യാടി പദ്ധതിയുടെ കാര്യത്തില്‍ ഇതു പോലെ എന്തെങ്കിലും നടന്നിരുന്നെങ്കില്‍ അതും ഇതു പോലെ ചര്‍ച്ചാ വിഷയവും കേസും ആകുമായിരുന്നു. നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തി, ഈ കരാറിന്റെ പിന്നാലെ പോയത്, ക്യാന്‍സര്‍ സെന്ററിനു തരാമെന്നു പറഞ്ഞ 98 കോടിക്കു വേണ്ടിത്തന്നെയാണ്.'
പള്ളിവാസല്‍ - ശെങ്കുളം - പന്നിയാര്‍ പദ്ധതിയിലെ 374 കോടിയുടെ കാര്യം ചൂണ്ടിക്കാട്ടിയ അതേ സി എ ജി കുറ്റ്യാടി പദ്ധതിയെപ്പറ്റി പറഞ്ഞത് കാളിദാസ്ജി അറിഞ്ഞുകാണില്ല അല്ലേ? (അതോ ‘വിജയവധം മഹാകാവ്യം’ രചിക്കുന്ന തിരക്കിലായിരുന്നോ?) കുറ്റ്യാടി അണക്കെട്ടില്‍ മഴക്കാലത്ത് വെള്ളം കവിഞ്ഞൊഴുകി പാഴാകാറില്ലാത്തതിനാല് പദ്ധതിയുടെ വിപുലീകരണം (extension) ആവശ്യമില്ലായിരുന്നു എന്നും അതിനു വേണ്ടി ചെലവാക്കിക്കിയ 201 കോടി നിഷ്പ്രയോജനമായിരുന്നു എന്നും രേഖപ്പെടുത്തിയ സി എ ജി റിപ്പോര്‍ട്ട് വന്ന സമയത്ത് അന്തോനി - ചാണ്ടി - ചെന്നിത്തലമാര്‍ മുതല്‍ കാളിദാസന് വരെയുള്ളവര്‍ക്ക് ‘ലാവലിന്‍ തിമിരം’ ബാധിച്ചിരുന്നോ ആവോ?
‘നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തി, ഈ കരാറിന്റെ പിന്നാലെ പോയത്, ക്യാന്‍സര്‍ സെന്ററിനു തരാമെന്നു പറഞ്ഞ 98 കോടിക്കു വേണ്ടിത്തന്നെയാണ്.’ ആയിരുന്നോ? ഹാവൂ...! വിജയനു ‘നടപടിക്രമങ്ങളിലെ വീഴ്ച’ ന്യായീകരിക്കാന്‍ ഒരു കാന്‍സര്‍ സെന്ററെങ്കിലും ഉണ്ടല്ലോ... ഭാഗ്യം! പക്ഷേ ഒരു ചിന്ന ‘പ്രോബ്ലം’: അങ്ങനെയെങ്കില്‍ അതേ നടപടിക്രമങ്ങളില്‍ അതേ തരത്തിലുള്ള വീഴ്ചകള്‍ വരുത്തി അതേ കമ്പനിയെക്കൊണ്ട് കുറ്റ്യാടി പദ്ധതി നടപ്പാക്കിയത് എന്തിനുവേണ്ടിയായിരുന്നു എന്നൊരു ചോദ്യം വരുന്നില്ലേ? അന്തോനിച്ചായനും കാര്ത്തിക്ജിയും വരുത്തിയ ‘വീഴ്ചകള്‍’ക്ക് മാപ്പുസാക്ഷിയാകാന്‍ കാന്‍സര്‍ സെന്റര്‍ പോയിട്ട് ഒരു ബസ് ഷെല്‍റ്റര്‍ പോലും ഇല്ലല്ലോ! 374 കോടിയുടെ ‘പി എസ് പി’ പദ്ധതിക്ക് ‘പാരിതോഷിക’മായി 98 കോടി കൊടുക്കാമെന്നു പറഞ്ഞവര്‍ 200 കോടിയുടെ കുറ്റ്യാടി പ്രോജക്റ്റിനു പാരിതോഷികമായി അന്തോനിച്ചനും കാര്ത്തിക്ജിക്കും കുറച്ച് ‘ചില്ലറ’ (ഒരു 50 കോടിയെങ്കിലും) കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ടായിരുന്നോ ആവോ?
വിജി പിണറായി
ഈ കമന്റ് നേരത്തെ ഇട്ടപ്പോള്‍ സേവ് ചെയ്തു കാണില്ല. ഇട്ടുകഴിയുംപോള് കമന്റ് സേവ്ഡ്. വിസിബിള്‍ അഫ്റ്റെര്‍ ഓണര്‍ അപ്രൂവ് എന്ന് കണ്ടോ എന്ന് നോക്കണേ. കാരണം ഈ രണ്ടു പോസ്റ്റുകളിലും ഒരു കമന്റും ഡിലീറ്റ് ചെയ്തിട്ടില്ല. അപൂര്‍വ്വമായി മാത്രമേ കമന്റ് ഡിലീറ്റ് ചെയ്യേണ്ടി വരാറുള്ളൂ. വിജിയുടെയോ കാളിദാസന്റെയോ കമന്റുകള്‍ ഡിലീറ്റ് ചെയ്യേണ്ട കാര്യമില്ല. നന്ദി.
പ്രതികളെ വിചാരണ ചെയ്യുന്നതിനും മുന്‍പേ തന്നെ അതില്‍ ഒരു പ്രതിയെ - ആ വ്യക്തി സി പി എം-ന്റെ നേതാവാണെന്ന ഒറ്റക്കാരണം കൊണ്ട് - കുറ്റക്കാരനെന്നു ‘വിധിക്കാന്‍’ മണിക്കൂറുകള്‍ നീളുന്ന വാക്പയറ്റ് നടത്തിയത് എന്തു ന്യായം?
പിണറായി വിജയനു പറ്റിയ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുന്നതെങ്ങനെ കുറ്റം വിധിക്കലാകും.?പല പ്രവശ്യം ഞാന്‍ ആവര്‍ത്തിച്ച ഒന്നാണ്, കുറ്റം വിധിക്കുന്നത് കോടതിയാണ്. അതിനെ അംഗീകരിക്കാത്തതു കൊണ്ടല്ലെ ജനങ്ങള്‍ നാട്ടു വഴികളിലും, ചായക്കടകളിലും, ചാരായ ഷാപ്പുകളിലും, മാധ്യമങ്ങളിലും, ബ്ളോഗുകളിലും വിചാരണ നടത്തിയത്. ചിലരുടെ തല വര അങ്ങനെയാണ്. എന്തു ചെയ്യാം.
കേസ് ഫയലില്‍ സ്വീകരിക്കുക എന്നു പറഞ്ഞാല്‍ കുറ്റപത്രം അപ്പാടെ അംഗീകരിച്ച് , അടുത്ത ദിവസം ശിക്ഷ വിധിക്കുക എന്നതല്ല. കേസില്‍ വിചാരണ ചെയ്യപ്പെടാനും മാത്രം വിജയന്റെ കയ്യില്‍ തെറ്റുണ്ടെന്നാണതിനര്ത്ഥം. അത് വിജിക്ക് എങ്ങനെ വേണമെങ്കിലും മനസിലാക്കാം. സാങ്കേതിക ന്യൂനതകളില്ലാത്ത പല കുറ്റപത്രങ്ങളും പ്രഥമ പരിശോധനയില്‍ തള്ളപ്പെട്ടിട്ടുണ്ട്. വിചാരണ ചെയ്യപ്പെടാന്‍ മാത്രം കുറ്റം കണാഞ്ഞിട്ടാണങ്ങനെ സംഭവിക്കുന്നത്.
പിണറായി വിജയനു പറ്റിയ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുന്നത് ‘വിധി’ ആണെന്ന് ഞാന്‍ പറഞ്ഞില്ല. പ്രതിയാക്കപ്പെട്ടവരില്‍ ഒരാളെ മാത്രം തെരഞ്ഞു പിടിച്ച് അയാള്‍ കുറ്റക്കാരനാണെന്ന തരത്തില്‍ (കോടതി എന്തെങ്കിലും പറയുന്നതിനു മുന്‍പു തന്നെ) കൊണ്ടുപിടിച്ച വാദങ്ങള്‍ നിരത്തിയ ആള് തന്നെ പെട്ടെന്ന് ‘ഇനി ഒന്നും പറയുവാനില്ല’ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്നതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്. കേസ് പരിശോധിക്കേണ്ടത് കോടതിയാണെന്ന നയം ആദ്യമേ സ്വീകരിച്ചിരുന്നെങ്കില്‍ ഞാന്‍ എതിര്‍ക്കില്ലായിരുന്നു.
‘കേസ് ഫയലില്‍ സ്വീകരിക്കുക എന്നു പറഞ്ഞാല്‍ കുറ്റപത്രം അപ്പാടെ അംഗീകരിച്ച് , അടുത്ത ദിവസം ശിക്ഷ വിധിക്കുക എന്നതല്ല.’ തികച്ചും ശരി. പക്ഷേ ‘കോടതി കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു’ എന്നു പറഞ്ഞാല്‍ കേസിനു എതിരായുള്ള വശവും ഉള്‍പ്പെടുമല്ലോ? അങ്ങനെ പരിശോധിക്കുന്നത് വിചാരണാ വേളയിലാണ്, കുറ്റപത്രം സ്വീകരിക്കുമ്പോഴല്ല. ‘കേസിന്റെ വിശദാംശങ്ങള്‍ കോടതി പരിശോധിക്കും’ എന്നു പറഞ്ഞിട്ട് തൊട്ടു പിന്നാലെ ‘എല്ലാ വശങ്ങളും പരിശോധിച്ചു’ എന്ന അവകാശപ്പെടുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചു എന്നേ ഉള്ളൂ.
‘കേസില്‍ വിചാരണ ചെയ്യപ്പെടാനും മാത്രം വിജയന്റെ കയ്യില്‍ തെറ്റുണ്ടെന്നാണതിനര്ത്ഥം.’ അല്ലല്ലോ...! കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ (വസ്തുതകളാകാം, അല്ലാതിരിക്കാം) വിജയനെ പ്രതി ചേര്‍ക്കാന്‍ പര്യാപ്തമാണ് എന്നു മാത്രമാണ് അതിനര്‍ഥം, അല്ലാതെ വിജയന്റെ കൈയില്‍ തെറ്റുണ്ടെന്നല്ല. യാതൊരു തെറ്റും ചെയ്യാത്ത ഒരാള്‍ക്കെതിരെയും വേണമെങ്കില്‍ കുറേ വാദഗതികള്‍ നിരത്തി പ്രതിയാക്കാനാവും.
(‘കാളിദാസന് കഴിഞ്ഞ 25-നു വൈകീട്ട് 4.30-നു 5-നും ഇടയില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് തോമാച്ചനുമായി ഗൂഡാലോചന നടത്തി’ എന്ന് തോമാച്ചന് ഉള്‍പ്പെട്ട ഒരു കേസിലെ കുറ്റപത്രത്തില്‍ എഴുതി വെക്കുകയും മേല്‍ പറഞ്ഞ സമയത്ത് കാളിദാസനും തോമാച്ചനും ഒരു പാര്‍ട്ടിയില്‍ ഒരു മേശയ്ക്ക് ഇരുവശവും ഇരുന്നിരുന്നു എന്നതിനു തെളിവ് കുറ്റപത്രത്തോടൊപ്പം ഉണ്ടാകുകയും ചെയ്താല്‍ ഒരു പക്ഷേ കാളിദാസനും പ്രതിയാകും, തോമാച്ചന് ഗുണ്ടാ നേതാവാണെന്ന കാര്യം കാളിദാസനു കേട്ടറിവു പോലുമില്ലെങ്കിലും. അങ്ങനെ വന്നാല്‍ കാളിദാസന്റെ കൈയില്‍ തെറ്റുണ്ടെന്ന് അര്ഥമാകുമോ?)
CPIM lost all their credibility when defending a person in street rather than looking for constititional pooceedrues. And the current CPIM leaders and chotta Sagakkals intolerence towards criticism. I would say karunakaran, Balakrishan pilla and Joseph are 200 % better than pinaryi. Even now karthikeyan said he will coperate with the proceedures and investigation. The other gentlemen does not show any of those qulaities inspite of igniting his workers to break and block public life. You can see this intolerence in their comments as well
Kalidasan chettan becomes
മഹാനായ കാളിദാസ്ജി പറഞ്ഞത്:
Viji Pinaryi comment.
I usually don't respond to anonymous comments. Yet, I'm intervening only because Mr./Ms. Anonymmous above has quoted from my earlier comment.
(പേരു വെക്കാതെ തോന്നുന്നതെന്തും എഴുതുന്നതിനെ വിശേഷിപ്പിക്കാന്‍ ഒരു ‘പ്രയോഗം’ ഉണ്ട്, പക്ഷേ അത് ഞാന്‍ ഇവിടെ ഉപയോഗിക്കുന്നില്ല.)
‘CPIM lost all their credibility when defending a person in street rather than looking for constititional pooceedrues (sic)...’ Well, I thought CPI (M) had announced that the case will be tackled politically AND legally - which includes the so - called 'constitutional procedures'. Is it that Mr./Ms. Anonymous has turned 'selectively blind' towards the CPI(M), so that (s)he could see the 'on - street' aspect only, and NOT the legal aspect?
'Even now karthikeyan said he will coperate with the proceedures and investigation.’ Great...! What else you expect Mr. Karthikeyan to say, when investigation is ordered by the Hon'ble Court itself? Can he claim that he won't cooperate with the enquiry and invite contempt of Court proceedings in addition to the case in question?
igniting his workers to break and block public life... Excuse me, what about the '200% better' front's hartal against the AG's legal advice? Didn't it 'break and block public life'? Intolerence towards a 'constitutional procedure' taken by the Government but didn't match their requirements?
And, well, if writing 'മഹാനായ കാളിദാസ്ജി' amounts to 'intolerence', would you please clarify how do you classify the comments by Santhosh, Manikyam et al, as well as the original post itself?
വിജി,
പിണറായി വിജയനോടൊപ്പം പ്രതിയാക്കപ്പെട്ട ആര് ക്ക് വേണ്ടിയും ഏതെങ്കിലും ബ്ളോഗില്‍ ആരും വാദിച്ചില്ല. പിണറായി വിജയനു വേണ്ടി മാത്രമാണിവിടെ പിന്തുണക്കാര് ഉള്ളത്. സ്വാഭാവികമായും പിണറായി വിജയനില്‍ നിന്നും പറ്റിയ പാളിച്ചകള്‍ ചര് ച്ചാ വിഷയമാകും . സി ബി ഐ സമര് പ്പിച്ച കുറ്റപത്രത്തിലുള്ള എല്ലാവരും കുറ്റക്കാരാണെന്നാണ് ആരോപിച്ചിട്ടുള്ളത്.
ഈ കേസിന്റെ ആരംഭം മുതല്‍ പിണറായിയും കൂടെയുള്ളവരും സ്വീകരിച്ച നിലപാടുകള്‍ ശരിയല്ലായിരുന്നു. അതിനെയണ്, ഞാന്‍ വിമര്‍ശിച്ചത് പിണറായി ശിക്ഷിക്കപ്പെടുമെന്ന് ഞാന്‍ ഇപ്പോഴും കരുതുന്നില്ല. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥക്കു മേലെയാണു താന്‍ എന്ന അഹങ്കരം എനിക്ക് അംഗീകരിക്കാനാവില്ല. അതിനെയാണു ഞാന്‍ എതിര് ത്തത്. മാരീചനേപ്പോലുള്ളവര് സി ബി ഐ കോടതിയില്‍ പിണറായി ഹാജരകും എന്ന് കരുതുന്നവര്‍ക്ക് നല്ല നമസ്കാരം വരെ പറഞ്ഞു കഴിഞ്ഞു. ഇനി പിണറായി വിജയന് ഹാജരാകുമോ ഇല്ലയോ എന്നറിഞ്ഞിട്ടേ ഈ വിഷയത്തില്‍ ഞാന്‍ എന്തെങ്കിലും പറയുവാന്‍ ഉദ്ദേശിക്കുന്നുള്ളു. അത് ഒഴിഞ്ഞു മാറലാണെങ്കില്, അങ്ങനെ വ്യഖ്യാനിച്ചോളൂ.
കോടതി കേസിന്റെ എല്ലാ വശവും പരിശോധിച്ചു എന്നത് റ്റൈപ്പ് ചെയ്തപ്പോള്‍ വന്ന ഒരു തെറ്റണ്. കുറ്റപത്രത്തിന്റെ എല്ലാ വശവും പരിശോധിച്ചു എന്നാണുദ്ദേശിച്ചത്. കുറ്റപത്രം പരിശോധിച്ചപ്പോള്‍ പിണറായിക്കെതിരെ ഉള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്നു മനസിലായി. അതാണു ഞാന്‍ ഉദേശിച്ചത്.
പിണറായിയുടെ കയ്യില്‍ തെറ്റുണ്ടെന്നാണ്, സി ബി ഐ പറഞ്ഞത്. അതിനടിസ്ഥാനമുള്ളതു കൊണ്ടാണ്, കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചത്. അതില്‍ എത്ര വാസ്തവമുണ്ടെന്ന് അറിയാനാണ്, വിചാരണ ചെയ്യുന്നത്. അതില്‍ നിന്നും വിജിക്ക് എന്തു വേണമെങ്കിലും അനുമാനിക്കാം .
ഗുണ്ടാ നേതാവ്, തോമാച്ചനെ ഇവിടെ എന്തിനാണു വലിച്ചിഴച്ചതെന്ന് മനസിലായില്ല. പിണറായി ഏതു ഗുണ്ടാനേതാവിന്റെ ഒപ്പം ഏതു കസേരയില്‍ ഇരുന്നു എന്നറിഞ്ഞാല്‍ കൊള്ളാം. പിണറായി വിജയന് എന്ന മന്ത്രി ഒരു ഗുണ്ടാനേതവിരുന്നൊപ്പം ഒരു മേശയില്‍ ഇരുന്നിട്ടുണ്ടെങ്കില്‍ അത് അസ്വാഭാവികമാണ്.
ഈ കേസിന്റെ ആധാരം, കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തികളെ ഓഡിറ്റ് ചെയ്യുന്ന ഭരണഘടന സ്ഥാപനമായ സി എ ജി എഴുതിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയിട്ടാണ്, അല്ലാതെ ഏതെങ്കിലും തെരുവുഗുണ്ടയുമായി ഗൂഡാലോചന നടത്തി എന്ന് ആരെങ്കിലും ആരോപിച്ചിട്ടല്ല. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ അഴിമതി നടന്നതിനു തെളിവുണ്ടായിട്ടാണ്. സി ബി ഐ യോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ്, അവരിത് അന്വേഷിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും . ഇതൊക്കെ കേരളത്തിലെ എല്ലാവര് ക്കും അറിവുള്ള കാര്യമാണ്. പിണറായി ഈ ഇകരാറിനോടനുബന്ധിച്ച് ലാവലിന്‍, സിഡാ, എസ് ബി ഐ, ലാവലിന്റെ ഇടനിലക്കാരായ രണ്ടു പേര്, ടെക്നിക്കാലിയ, സെക്രട്ടേറിയറ്റിലെ പല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി പല പ്രവശ്യം മേശ പങ്കിട്ടു. ഇതില്‍ ആരാണു ഗുണ്ട എന്നു പറഞ്ഞാല്‍ നന്നായിരുന്നു.
Viji..
താങ്കള്‍ക്ക് ഒരു ബ്ലോഗ്ഗര്‍ പ്രൊഫൈല്‍ ഉണ്ട് എന്നതും , എനിക്ക് അത് ഇല്ല എന്നുള്ളതും ഒരു വലിയ കാര്യമായി എനിക്കും തോന്നുന്നില്ല . ഇവിടെ anonymous option തന്നിരിക്കുന്നത് ഈ ബ്ലോഗ്ഗര്‍ ആണ് . അദ്ദേഹം Moderation വച്ചിടുണ്ട് . പിന്നെ "പ്രയോഗങ്ങള്‍" നല്ലവണ്ണം CPIM അറിയും എന്ന് ജനത്തിന് നല്ല ബോധ്യം ഉണ്ട് . മാരീചന് , മനവീയന്, സുരജ് തുടങ്ങിയ കമ്മ്യൂണിസ്റ്റ് ബ്ലോഗേഴ്സ് ഇത് ഇതു ബ്ലോഗ്ഗിലും കാണിച്ചു തന്നു. തങ്ങളുടെ ധാര്‍ഷ്ട്യവും intolerence മറുപടിയില്‍ കാണാന്‍ ഉട്ടും വിഷമം ഇല്ല . ഈ പ്രയോഗങ്ങളും ,ധാര്‍ഷ്ട്യവും ജനം കഴിഞ്ഞ Election ല്‍ ചവിട്ടി തേച്ചു കാണിച്ചു കൊടുത്തു . ഞാനും എന്റെ വോട്ട് ചെയ്യാന്‍ അന്യദേശത്തു നിന്ന് സ്വദേശതെക്ക് വന്നു . വോട്ട് ചെയ്തു , എന്തുകൊണ്ട്. ഉത്തരം ഒന്നേ ഒന്ന് വെറുപ്പുകൊണ്ട്. Even the CPIM candidate in our constituency is a frined of my father this time that does not gave any mileage to my thinking.
This CBI enquiry is started as part of HC order. Now you say CPIM said we will politicaly and legally we will fight. The legal is came into the picture recently after Governors approval for prsecution and after election result. Before that it was just political and you are trying to sell your lies here. Whome you are going to fight politically? HC or CBI
Karthikeyan did say that, but till now your honourable leader talked anything like that. This is the deiffernce.
As kalidasan noted, how many blogs you can see regarding other corruption cases to protect the accused (Only oinaryi vijan nobody talks for othe 7 or 8). Not even one. That is what the 200% differnce with Karunakaran, Blakrishna pilla , Joseph etc . They did not made much noise and send goons to distrupt public life. They followed the establised way.
Who is Pinaryi? Is he above the law. For public he is just another man. For you blind supporters he may be a GOD. After all these propaganda, you created a very good picture for Pinarayi among peoples mind. That is the sole reason of last election failure.
തുടരട്ടെ നിങ്ങളുടെ പ്രചാരണങ്ങള്‍ ..... പാവപ്പെട്ടവന്റെ കയ്യില്‍ നിന്ന് പിരിക്കു പൈസ .... ഇതേ തോതില്‍ പോയാല്‍ CPIM അധിക കാലം ഉണ്ടാകും എന്ന് തോനുന്നില്ല . Unless they respect others view and become trasparent with what they said.
കാളിദാസ...
‘പിണറായി വിജയനോടൊപ്പം പ്രതിയാക്കപ്പെട്ട ആര്‍ക്ക് വേണ്ടിയും ഏതെങ്കിലും ബ്ളോഗില്‍ ആരും വാദിച്ചില്ല.’ കേസിനു ആധാരമെന്ന് താങ്കള്‍ തന്നെ പറയുന്ന സി എ ജി റിപ്പോര്‍ട്ട് വന്നതു മുതല്‍ വിജയന് എതിരെ അല്ലാതെ ഇപ്പോള്‍ പ്രതിയാക്കപ്പെട്ടിട്ടുള്ള മറ്റുള്ളവര്‍ക്ക് എതിരെയൊന്നും ആരും ‘വാദിക്കാന്‍’ ഒരുങ്ങിയില്ലല്ലോ? വിജയനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ മറുവാദങ്ങളുമായി ഇറങ്ങിയത്.
(പിന്നെ മറ്റൊരു കാര്യം - മാരീചനോ അയാളെ അനുകൂലിക്കുന്നവരോ എതിര്‍ക്കുന്നവരോ ആയ മറ്റു ബ്ലോഗര്‍മാരോ എന്തെഴുതി, എന്തെഴുതിയില്ല എന്നത് ഇവിടെ എന്റെ വിഷയമല്ല.)
‘ഗുണ്ടാ നേതാവ്, തോമാച്ചനെ ഇവിടെ എന്തിനാണു വലിച്ചിഴച്ചതെന്ന് മനസിലായില്ല. പിണറായി ഏതു ഗുണ്ടാനേതാവിന്റെ ഒപ്പം ഏതു കസേരയില്‍ ഇരുന്നു എന്നറിഞ്ഞാല്‍ കൊള്ളാം. പിണറായി വിജയന് എന്ന മന്ത്രി ഒരു ഗുണ്ടാനേതവിരുന്നൊപ്പം ഒരു മേശയില്‍ ഇരുന്നിട്ടുണ്ടെങ്കില്‍ അത് അസ്വാഭാവികമാണ്’ ‘ഗുണ്ടാ നേതാവിനെ’ കൊണ്ടുവന്നതിന്റെ ഉദ്ദേശ്യം താങ്കള്‍ക്ക് മനസ്സിലാകാത്തതോ അതോ മനസ്സിലായില്ലെന്നു നടിക്കുന്നതോ? ‘തോമാച്ചന്റെ’ കാര്യം എഴുതിയതിനു തൊട്ടു മുന്‍പ് ഞാന്‍ ഒരു വാക്യം എഴുതിയിട്ടുണ്ട്. അതു വായിച്ചിരുന്നെങ്കില്‍ തോമാച്ചനെ എന്തിനു കൊണ്ടുവന്നു എന്നു ചോദിക്കില്ലായിരുന്നു. അഥവാ വായിക്കാതെ വിട്ടെങ്കില്‍ വീണ്ടും വായിക്കുക: ‘യാതൊരു തെറ്റും ചെയ്യാത്ത ഒരാള്‍ക്കെതിരെയും വേണമെങ്കില്‍ കുറേ വാദഗതികള്‍ നിരത്തി പ്രതിയാക്കാനാവും.’ ഈ പറഞ്ഞകാര്യം വ്യക്തമാക്കാനാണ് ‘ഗുണ്ടാ നേതാവ് തോമാച്ചന്‘ എന്ന ഒരു സാങ്കല്പിക കഥാപാത്രത്തെ ഉദാഹരണമായി കൊണ്ടു വന്നത്. യാതൊരു കുറ്റവും ചെയ്തിട്ടില്ലാത്ത (എന്നു ഞാന്‍ വിശ്വസിക്കുന്ന) കാളിദാസനെതിരെ വേണമെങ്കിലും എന്തെങ്കിലുമൊക്കെ ‘തെളിവുകള്‍’ കെട്ടിച്ചമച്ച് ഒരു കുറ്റപത്രം ഉണ്ടാക്കാന്‍ കഴിയും, കുറ്റപത്രത്തില്‍ അത്തരം ‘തെളിവുകള്‍’ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ കാളിദാസനും സമന്‍സ് വരികയും ചെയ്യും. അതു കൊണ്ട് കാളിദാസന്റെ കൈയില്‍ ‘തെറ്റുണ്ട്’ എന്ന് അര്‍ഥമാകുന്നില്ല എന്ന് ചൂണ്ടിക്കാണിക്കുക എന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. അല്ലാതെ ലാവലിന്‍, സിഡ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഗുണ്ടകളാണെന്നല്ല!
I had posted this comment earlier as well, but since there was some problem with network connection, it seems that it was not saved. (അതിനു തൊട്ടു മുന്‍പ് ഇട്ട മറ്റൊരു കമന്റ് വന്നിട്ടുമുണ്ട്.)(Or was the comment deleted by owner/ mod?)
Mr(s) Anonymous:
'Now you say CPIM said we will politicaly and legally we will fight. The legal is came into the picture recently after Governors approval for prsecution and after election result. Before that it was just political and you are trying to sell your lies here. (Emphasis added by me.)
Oh...! Was it so? Then read this:
http://pd.cpim.org/2009/0308_pd/03082009_8.htm (Report of 'Nava Kerala March') Read the fifth paragraph: 'Karat said that the Party will fight all the attempts made by its detractors and Congress party to malign the CPI(M) using the SNC Lavalin case in Kerala. The Congress was using the CBI as a tool to achieve its narrow political ends. The CPI(M) Politburo has made it clear that the SNC Lavalin case was politically motivated and the Party will fight the case politically AND legally.'
Was 'NavaKerala March' before the election results and Governor's approval for prosecution? If not, WHO is trying to 'sell lies' here? Now, what shall the readers assue? That you are a liar, or that you're merely 'selling lies' following the footsteps of your 'Anti - Pinarayi GODs'?
'Whome you are going to fight politically? HC or CBI Read the lines again: 'The Congress was using the CBI as a tool to achieve its narrow political ends.' Do I have to clarify any further whom the Party is fighting?
'Karthikeyan did say that, but till now your honourable leader talked anything like that. Says who? I am not asking you to be 'Know - all', but at least spend some time to check old news papers before jumping into conclusions and dashing off comments. Even if your 'politically myopic' eyes can't find any explicit statement by Vijayan in this regard, fact still remains that he did show his willingness by actually cooperating with the enquiry.
They did not made much noise and send goons to distrupt public life. They followed the establised way. Well, what exactly did you mean by 'distrupt public life'? Seems that you're referring to the 'black day' called by the CPI (M) protesting the Governor's sanction. If so, what about the 'hartal' called by your '200% better' leaders' parties when the Govt. accepted Adv. General's recommendation against prosecution? Didn't it amount to 'disrupting public life'? If the 'disruption of public life' in favour of prosecution could be justified, the 'black day' can as well be. (Note that CPM didn't call for any hartal or something like that when the CBI decided to indict Mr. Vijayan. It's only after the Governor played 'politics' that the 'black day' call was given.)
Post a Comment