Sunday, May 10, 2009

ബ്ലോഗ്കുട്ട്.

ബ്ലോഗ്കുട്ട് ഒരു പുതിയ ബ്ലോഗ്‌ അഗ്രിഗേറ്റര്‍.

മലയാളം ബ്ലോഗ്‌ വളര്‍ച്ചയുടെ പാതയിലാണ്. അതുകൊണ്ട് തന്നെ അതോടൊപ്പം അഗ്രികളുടെ വളര്‍ച്ചയും സ്വാഭാവികം മാത്രം. സാധാരണ ബ്ലോഗില്‍ വരുന്ന പുതിയ പോസ്റ്റുകളെ വായനക്കാര്‍ക്ക് കാട്ടിക്കൊടുക്കുക എന്നതാണ് അഗ്രികളുടെ കടമ. എന്നാല്‍ മലയാളം ബ്ലോഗ്കുട്ട് അല്പം കൂടി മുമ്പോട്ട്‌ കടന്നു ചെന്നിരിക്കുന്നു.

മലയാളത്തിലെ ബ്ലോഗുകളില്‍ വന്ന പുതിയ പോസ്റ്റുകള്‍ പോസ്റ്റുകളിലെ പുതിയ കമന്റുകള്‍ എന്നിവ കൂടാതെ ഇന്നത്തെ ബ്ലോഗര്‍, മികച്ച ബ്ലോഗറെ തെരഞ്ഞെടുക്കാനുള്ള പോള്‍, ഇന്നത്തെ ഹോട്ട് പോസ്റ്റ്‌, പത്രവാര്‍ത്ത തുടങ്ങി അഗ്രിയുടെ പുതിയ ഒരു മുഖം ബ്ലോഗെഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും പരിചയപ്പെടുത്തികൊടുക്കുകയാണ് മലയാളം ബ്ലോഗ്കുട്ട്.കേവലം ഒരു അഗ്രിയില്‍ ഒതുങ്ങാതെ ഒരു സമ്പൂര്‍ണ്ണ പോര്‍ട്ടല്‍ ഒരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മലയാളം ബ്ലോഗ്കുട്ട് എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.

ബ്ലോഗ്കുട്ട് കേവലം മലയാളത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. മലയാളം, തമിഴ്‌ ,ഹിന്ദി, ബംഗാളി, കന്നഡ, തെലുഗ് എന്നിവയിലും വിദേശഭാഷായിലും ബഹാസാ (ഇന്തോനേഷ്യ) മലായ്‌ (മലഷ്യ) ബ്ലോഗ്കുട്ട് സജീവമായി ഉണ്ട്.മലയാളികള്‍ക്ക് ബ്ലോഗ്കുട്ട് ഫാമിലിയില്‍ നിന്ന് ഒരു പുതിയ അഗ്രി.ഏവരും സഹര്‍ഷം സ്വാഗതം ചെയ്യുമെന്ന പ്രതീക്ഷയോടെ

മലയാളം ബ്ലോഗ്കുട്ട്.

6 comments:

വേണു venu said...

ഇനിയും മുന്നോട്ട്.
ഭാവുകങ്ങള്‍, ആശംസകള്‍. :)

നരിക്കുന്നൻ said...

ശ്രമം വിജയിക്കട്ടേ.

ആശംസകളോടെ
നരിക്കുന്നൻ

the man to walk with said...

best wishes

നിരക്ഷരൻ said...

ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

നീര്‍വിളാകന്‍ said...

ആശംസകള്‍!!!


എന്റെ പുതിയ ഒരു ബ്ലോഗിനെ പരിചയപ്പെടുത്തുന്നു

http://keralaperuma.blogspot.com/

സുല്‍ |Sul said...

ദീപക്
മഴത്തുള്ളികളെ ഇവിടെ പരിചയപ്പെടുത്തിയത് നന്നായി.

-സുല്‍