Monday, March 16, 2009

ബ്രഹ്മാസ്ത്രം

പല ഗൗരവമുള്ള വിഷയങ്ങളും വെടിവട്ടങ്ങളിലും പരദൂഷണങ്ങളിലും ഒതുങ്ങി കാര്യപ്രസക്തമല്ലാത്ത തെറിവിളികളിലും പക്ഷംചേരലിലും എത്തുമ്പോള്‍ കാതലായ പ്രശ്നങ്ങളില്‍ നിന്നും വഴിമാറിപോവുന്നു.

പൊതുപ്രശ്നങ്ങളെ ജാതി,മത,വര്‍ഗ്ഗ,ഭാഷ,രാഷ്ട്രീയത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തി ചിന്തിക്കുമ്പോള്‍ പരിഹാരമെന്നതിനു പകരം പ്രശ്നത്തിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനെ ഉതകാറുള്ളൂ..

അത്തരം അസ്ത്രങ്ങള്‍ പരാജയപ്പെടുന്നിടത്താണ് ബ്രഹ്മാസ്ത്രത്തിന്റെ പ്രസക്തി.പ്രശ്നത്തിന്റെ മര്‍മ്മത്തിലേക്ക് തൊടുക്കുന്ന ദിവ്യമായ അല്ലെങ്കില്‍ കാര്യശേഷിയുള്ള കൂരമ്പായി മാറാന്‍ വേണ്ടിയുള്ള ശ്രമം.അതാവാന്‍ വായനക്കാരുടെ ശ്രമവും അത്യന്താപേക്ഷിതം തന്നെ. വെറുമൊരു വെടിവട്ടമാവാതെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവുപൂര്‍ണ്ണമായി നേടിയില്ലെങ്കിലും കുറഞ്ഞപക്ഷം അതിനെ വസ്തുനിഷ്ടമായി മനസ്സിലാക്കാനെങ്കിലും ഉപകരിക്കട്ടെയെന്നു പ്രത്യാശിക്കുന്നു.

തൊടുക്കുമ്പോള്‍ 1 പോവുമ്പോള്‍ 100 കൊള്ളുമ്പോള്‍ 1000 അതാണ്‌ ബ്രഹ്മാസ്ത്രം....>>

12 comments:

ഏ.ആര്‍. നജീം said...

അഭിനന്ദനങ്ങള്‍...ആശംസകള്‍...!

ദീപക് രാജ്|Deepak Raj said...

അടിച്ചു പൊളിച്ചു തുടങ്ങാം...ആശംസകള്‍...!

smitha said...

ദൈവമേ ഇനി ആര്ക്കാണാവോ ഈ ബ്രഹ്മാസ്ത്രം ഏല്കാന് പോകുന്നത്

Unknown said...

ആശംസകള്‍ ,
നല്ല പ്രതികരണ ശേഷിയുള്ള ആളുകളും നല്ല വിമര്‍ശനാത്മക എഴുത്തുകാരും ,മറ്റുള്ളവര്‍ എഴുതുന്നത്‌ വായിക്കുവാന്‍ വേണ്ടി മാത്രം ബ്ലോഗ് ഉണ്ടാക്കിയവരും മറ്റുള്ളവരെ വിമര്‍ശിക്കാന്‍ വേണ്ടി എഴുതുന്നവരും ,പേര് വെളിപെടുതാതെ വിമര്‍ശിക്കാന്‍ വേണ്ടി അനോനിയകുന്നവരും .തെറി വിളിക്കാന്‍ വേണ്ടി അനോനിയകുന്നവരും ,രാവിലെ പത്രം വായിക്കുന്നതിനു പകരം ബ്ലോഗ്ഗ് വായിക്കുന്നവര്‍ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ ബ്ലോഗ്ഗ് നല്ലൊരു വേദിയാകട്ടെ വിമര്‍ശിക്കാനും ,ചര്‍ച്ച ചെയ്യാനും ,കാര്യങ്ങള്‍ മനസ്സിലാക്കാനും കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു
അനോണികളെ തെറി എഴുതേണ്ട മോഡറേഷന്‍ ഉണ്ട്

Kvartha Test said...

വളരെ നല്ല ഉദ്യമം. ബ്രഹ്മാസ്ത്രം ബ്ലോഗ് രാഷ്ട്രീയത്തില്‍ ഇറങ്ങില്ല എന്ന് കരുതട്ടെ.

ഓഫ് ടോപിക്: കമന്‍റുകളുടെ ഫോണ്ട് അല്‍പം കൂടി വലുതാക്കിയാല്‍ വായിക്കാന്‍ എളുപ്പമായിരിക്കും.

Mr. X said...

ബ്രഹ്മാസ്ത്രം വന്ശക്തികളുടെ മര്‍മ്മത്തില്‍ തന്നെ കൊള്ളട്ടെ എന്നാശംസിക്കുന്നു!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ബ്രഹ്മാസ്ത്രം - ലക്ഷ്യത്തിലേക്കു തന്നെ കുതിക്കട്ടെ എന്നാശംസിക്കുന്നു.

JoPo said...

este dailecto del euskera no lo conozco........broma mala.

Admin said...

convine que usted no sabe esta lengua. pero gracias por visitar y comentar aquí

ബ്രിബിന് മാത്യു |bribin said...

ആദ്യത്തെ അമ്പു വിടാം ...............

Unknown said...

ബൂലോക വാസികളെ അടുത്തുതന്നെ ബ്രഹ്മാസ്ത്രത്തില്‍ നിന്നും അമ്പുകള്‍ പ്രതീക്ഷിക്കുക . എല്ലാവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു .

പാവപ്പെട്ടവൻ said...

നന്നായിട്ടുണ്ടു മനോഹരം
അഭിനന്ദനങ്ങള്‍