Friday, March 20, 2009

(ബ്രഹ്മാസ്ത്രം) ഞാനും മത്സരിക്കുന്നു!

എന്നെ അറിയില്ലേ?

ഞാന്‍ ഇനി വരുന്ന ലോകസഭാ ഇലക്ഷനില്‍ ഒരു സ്ഥാനാത്ഥി ആകുവാന്‍ തീരുമാനിച്ചു.

പലപാര്‍ട്ടികളുടെയും പിന്‍വാതില്‍ മുട്ടി നോക്കി, പലവന്റെയും കാലു നക്കി..... നോ രക്ഷ!! എങ്കില്‍ പിന്നെ സ്വതന്ത്രനായി കളയാം എന്നു തീരുമാനിച്ചു.

കേരളത്തിലെ ഏതു പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലേക്കാണ് ഞാന്‍ യോഗ്യനെന്നും കൂടി നിര്‍ദ്ദേശിച്ചാല്‍ ഞാന്‍ ഹാപ്പി...

എന്നെ അറിയാത്തവര്‍ക്കായി എന്നെക്കുറിച്ച് ഞാന്‍ തന്നെ പറഞ്ഞുതരാം...

ഞാന്‍ കാളീശ്വരന്‍..... കാളിയുടെ മുഖമുണ്ടെങ്കുലും ഈശ്വരന്റെ സ്വഭാവം ഒട്ടുമില്ലാത്ത ഒരു സധാരണക്കാരന്‍ (എല്ലാ രാഷ്ട്രീയക്കാരും പറയും പോലെയല്ല... സത്യം!!!)

സെഞ്ചറി അടിച്ചിട്ടും കട്ടിലില്‍ കിടന്നും ജനങ്ങളെ സേവിച്ച് സേവിച്ച് ഒരു ലെവലില്‍ എത്തിച്ച ലീഡറിനെ ഓര്‍മ്മിപ്പിക്കുന്നതുമായ കൊല കാളി ചിരി.....

കാര്യം സാധിക്കാന്‍ ഏതു കഴുതയുടെയും (ശിവ ശിവ ലീഡറുടെയും ചുരളി അണ്ണന്റെ പോലും) കാലും കൂ--യും ഏതു സമയത്തും നക്കാന്‍ മടിയില്ലാത്ത കൂര്‍മ്മ്യന്‍ രവീന്ദ്രന്റെ അഴിച്ചിട്ട മുടി.....

അറിയാതെ മന്ത്രി ആയി ഇപ്പോള്‍ രാജി വച്ചിട്ടും അത്ഭുതം വിട്ടൊഴിഞ്ഞിട്ടില്ലാത്തതും, മന്ത്രി പദത്തില്‍ നിന്നു നേരെ ഇറങ്ങി സ്വിറ്റ്സര്‍ലണ്ടില്‍ കറങ്ങാന്‍ പോകാനാഗ്രഹിക്കുന്ന തിരുവല്ലാക്കാരന്‍ അച്ചായന്റെ വെട്ടിയൊതുക്കിയ താടി....

കോടനും, മാടനും, ഈഡനും പാരവച്ച് സീറ്റ് സമ്പാതിച്ചതിന്റെ നിര്‍വൃതിയില്‍ എര്‍ണാകുളത്ത് നേരിട്ട് ലാന്‍ഡ് ചെയ്ത് ഒരു ഏമ്പക്കവും വിട്ടു നില്‍ക്കുന്ന നൂറ്റിപ്പത്ത് കെ വി തൊമ്മാച്ചനെ ഓര്‍മ്മിപ്പിക്കുന്ന വിശാലമായ നെറ്റിത്തടം....

പാരവെപ്പും, കുതികാലു വെട്ടും അല്പം പോലും വശമില്ലാത്ത ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണാ എന്ന ഭാവമുള്ള ഭവ്യതയുടെ ആള്‍രൂപമായ, തെറികുന്ന യുവത്വത്തിന്റെ പ്രതീകമായ ഒതുക്കാത്ത കാര്‍ക്കൂന്തളത്തിന്റെ ഉടമ തൊമ്മന്‍ ചാടി ചേട്ടന്റെ കൂര്‍ത്തു നീണ്ട മൂക്കുകള്‍...

പറയുന്നതിനും, പറഞ്ഞുകൊണ്ടിരിക്കുന്നതും വെളിവില്ലാത്തതാണെങ്കിലും ഞാന്‍ വലിയ വെളിവുള്ളവനാണെന്നു അറിയിക്കാന്‍ കര്‍മ്മകാണ്ഡവും, ഉണ്ണൂലീസമാഹാരവും ഉദ്ധരിച്ച് നാട്ടുകാരുടെ വെളിവുകെടുത്തുന്ന വെളിവില്ലാത്ത ഭാര്‍ഗവണ്ണന്റെ രൂക്ഷമായ കണ്ണുകള്‍!

പഴയ ചൈതന്യമില്ലത്ത ഓട്ടം നടത്തി കേരളത്തിനേയും, അവിടുത്തെ ജനങ്ങളേയും, പിന്നെ അവിടെ വളരുന്ന പട്ടിയേയും, പൂച്ചയേയും വരെ ഞാനല്ലെ താങ്ങുന്നത് പിന്നെ നിങ്ങള്‍ക്കെന്നെ ഒന്നു ബഹുമാനിച്ചലെന്താടാ മനുഷ്യപട്ടികളെ എന്ന രീതിയിലുള്ള പിണങ്ങാറായി അണ്ണന്റെ കടുപ്പിച്ച മുഖഭാവം.....

വെട്ടിയും, നിരത്തിയും, തിരിച്ചു വെട്ടിയും, കയ്യേറിയും , വിട്ടുകൊടുത്തും, ബക്കറ്റില്‍ വെള്ളം നിറച്ചും, പിന്നെ ഒഴുക്കി കളഞ്ഞും, അരിയും കറിയും വച്ച് കളിച്ചും, കളി പഠിപ്പിച്ചും, നോക്കുകുത്തിക്കു സമാനമായി തീര്‍ന്ന അച്ചുമാമന്റെ “ക്ണെ” എന്നു മുകളിലേക്ക് വലിച്ചു വച്ചിരിക്കുന്ന ബലമേറിയ തോളുകള്‍....

എന്തു വിവാദങ്ങള്‍ക്കും താങ്ങാന്‍ തന്റെ തിരു “മേനി” തന്നെ കാട്ടിക്കൊടുക്കുന്ന ചെങ്ങന്നൂരിന്റെ രോമാഞ്ചകുഞ്ചകവും, നാട്ടിലെ ആണുങ്ങളുടെ കണ്ണി”ലുണ്ണി” യും, നാട്ടുകാര്‍ക്കൊന്നുമറിയാത്ത ജോര്‍ജച്ചായന്റെ പതിവൃതയായ പക്നിയുടെ ഉരുക്കില്‍ തീര്‍ത്ത ശരീര വടിവ്.....

ശബരിമലയിലെ കഴുതകള്‍ക്കു മുതല്‍ അങ്ങു ഭൂഗോളത്തിന്റെ അങ്ങേ തലക്കല്‍ ഇരിക്കുന്ന ഒബാമാ അണ്ണനു വരെ ഒരേ പേപ്പറില്‍ വിലയിട്ട, ആധുനിക കവിതക്ക് ഒരു മുതല്‍കൂട്ടായ, എപ്പോഴും 100% കാര്യമാത്ര പ്രസക്തമായ കാര്യങ്ങള്‍ മാത്രം സംസാരിക്കുന്ന, കോപ്പെന്നും, കൊഞ്ജാണന്‍ എന്നുമുള്ള വാക്കുകള്‍ കേട്ടിട്ടു പോലുമില്ലാത്ത ദേവസ്വം അണ്ണന്റെ വാക് ചാതുരി.....

അച്ചുമാമന്‍ , പിണങ്ങാറായി, വെളിവില്ലാത്തവന്‍, ചെറിയതല,പിന്നെ നീണ്ട ചുവന്ന “പൊട്ട”ന്മാര്‍ക്കും, പച്ച പുതപ്പുമാത്രം പുതക്കുന്നവര്‍ക്കും തുടങ്ങി അനേകായിരം നപുംസകങ്ങള്‍ക്ക് മാറി മാറി മൂടുതാങ്ങിയതിന്റെ എക്സ്പീരിയന്‍സ് സ്പ്രിപ്പിക്കേറ്റ്

മൂലവെട്ടിയും, മുന്നാം പക്കവും, ഉണ്ടാക്കിയും കൊടുത്തും ബീവറേജ് കോര്‍പ്പറേഷനു ഭീഷണിയായ ഖമറുന്നീസാ മാഡത്തിന്റെ സഹായിയായി വാറ്റ് “ഉണ്ടാക്കി” യുള്ള മുന്‍ പരിചയം....

വിദ്യാഭ്യാസം തീരെയില്ലാത്ത നമ്മുടെ വ്യവസായ ഡോക്ടറുടെ മതമില്ലാത്ത “ദനി” (അയ്യെ ഇതു മഅദനിയല്ല) എന്നു സ്വഭാവ സപ്രിപ്പൈക്കേറ്റ് കിട്ടിയ കക്ഷിക്ക് പണ്ട് അത്ര തീവ്രമല്ലാത്ത“വാദി” ബന്ധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവന്‍.....

സന്തോഷം തീരെയില്ലാത്ത മാധവനും, തോക്കെടുക്കാത്ത സ്വാമിയും വളരെ പണ്ട് നടത്തിയ “ഡ്രൈവിങ്ങ്” സ്കൂളിലെ “ആശാന്‍” എന്ന പദവി....

ധാരളം ഐസ്ക്രീം കഴിച്ച് കുഞ്ഞാലി ആശാനു തന്നെ വഴികാട്ടിയായി മാറിയവന്‍....

സ്മ്രിതി അടഞ്ഞ സഖാവ് പറഞ്ഞതു പോലെ “ചായ” ഉണ്ടാക്കി കൊടുത്തും, കുടിച്ചും ശീലമുള്ളവന്‍...

രണ്ടത്താണി പോയിട്ട് ഒരു “അത്താണി” പോലും കിട്ടാതെ നാട്ടുകാരെ മതവും, മദ്രസയും മാത്രം പറഞ്ഞ് മുടിപ്പിച്ചു കൊണ്ടിരുന്നവന്‍......

സ്വയം പുകഴ്ത്തുകയാണെന്നു തോന്നെണ്ട..... പരസ്യങ്ങളില്‍ ഈ 100 ഗുണവും ഒത്തു ചേര്‍ന്ന ഒരേയൊരു സ്ഥാനാര്‍ത്ഥി....

ശാരീരിക ഭംഗി കൊണ്ടും, സ്വഭാവ ഗുണങ്ങള്‍ കൊണ്ടും ഇത്രയും യോഗ്യതകള്‍ പോരെ ഒരു സ്ഥാനാര്‍ത്ഥിക്ക്!!

ഇനി ഒരു സ്വതന്ത്രന്‍ എന്ന നിലയില്‍ എന്റെ പ്രകടന പത്രിക എന്താണെന്നറിയാനുള്ള ആകാംഷ നിങ്ങളില്‍ ഉണ്ടാവാം.....

സ്വാഭാവികം..... കാരണം തോട്ടിപണി ക്ഹെയ്യുന്നവന്‍ മുതല്‍ കളക്ടര്‍ വരെ പ്രകടന പത്രിക സസൂഷ്മം വായിച്ചിട്ടാണല്ലോ വോട്ട് കുത്തുന്നത്.....

എന്നാല്‍ കേട്ടോളൂ...... അല്ല വായിച്ചോളൂ.....

മൂന്നാര്‍ മുതല്‍ മുതലമട വരെയുള്ള കേരളത്തിലെ സാധാരണ വീട്ടമ്മമാരുടെ കിടപ്പറയാണ് എന്റെ ആദ്യലക്ഷ്യം (കയ്യേറ്റം നടത്തുന്നോ എന്നറിയാനുള്ള ആര്‍ത്തികൊണ്ടാണ്) സ്വന്തം ഭര്‍ത്താവാണേങ്കിലും കയ്യേറ്റം കയ്യേറ്റം തന്നെ.... അവനെയൊക്കെ മൂടോടെ ഒഴുപ്പിക്കും( അത്തരം കയ്യേറ്റം ഒഴിപ്പിക്കേണ്ടത് അത്യാവശ്യം...... എന്നെ പോലെയുള്ള റ്റാറ്റാ ബിര്‍ളാമാര്‍ക്കും കയ്യേറ്റം നടത്തണ്ടെ ഇഷ്ടാ)

പീഡനങ്ങള്‍ക്കിരയാവരാണ് എന്റെ അടുത്ത ലക്ഷ്യം .... പീഡങ്ങളില്‍ നിന്ന് അവര്‍ക്ക് പരിരക്ഷ വാഗ്ദാനം ചെയ്യും..... ഇനി അഥവാ അറിയാതെ ആരെങ്കിലും പീഡിപ്പിച്ചുണ്ടെങ്കില്‍ അവനെ കോണകമഴിച്ചു ജന മദ്ധ്യത്തില്‍ വച്ച് ലിംഗം വെട്ടി പട്ടിക്കു കൊടുക്കും ( അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ പ്രസ്ഥുത പെണ്‍കുട്ടിയുടെ ശവം എങ്കിലും കിട്ടിയാല്‍ ഞാനും ഒരു കൈ നോക്കും, ശവം കിട്ടിയില്ലെങ്കില്‍ ചത്തവടെ വീട്ടുകാരെ വഴിയിലിട്ടെങ്കിലും പീഡിപ്പിക്കാമല്ലോ)

എത്ര സ്മാര്‍ട്ടായ തെണ്ടികള്‍ (ക്ഷമിക്കണംസിറ്റികള്‍) വന്നാലും ഞാന്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും.... കാരണം ഞാന്‍ സാധാരണക്കാരന്റെ വക്താവാണല്ലോ... ( അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ കാലു പിടിച്ചായാലും എന്റെ “സിറ്റി” ഞാന്‍ വീര്‍പ്പിക്കും, ഞാനാരാ മോന്‍)

പിണങ്ങാറായി, പറഞ്ഞാലും ലോകമാന്‍ഡ് പറഞ്ഞാലും എന്റെ പട്ടി കേള്‍ക്കും... എനിക്കെന്റെ വഴി നിങ്ങള്‍ക്ക് നിങ്ങളുടെ വഴി..... ഞാനെന്നും ജനങ്ങള്‍ക്കൊപ്പം ( ഒരു ഗുമ്മിനു പറഞ്ഞതാ.... പ്രകടന പത്രികയല്ലെ ഇരിക്കട്ടെ ഒരു അവില്‍ പൊതി ...തുറക്കുമ്പോള്‍ കല്ലും മണ്ണുമാണെങ്കിലും!)

എന്നെ കുറിച്ചു വിവരിച്ചു എനിക്കു മതിയായിട്ടില്ല....

പത്രിക പൂര്‍ണമായിട്ടില്ല....

ഇനിയുള്ള വിവരണം ജനങ്ങളുടെ പ്രതികരണം അറിഞ്ഞ ശേഷം തുടരുന്നതാവും.....

എന്നിരിക്കിലും ഇത്രയും അറിഞ്ഞതു വഴി ഹരിഛന്ദ്രന്റെ കൊച്ചുമകനായ അച്ചുമാമനും, പാരവെപ്പിന്റെ എബിസിഡി അറിയാത്ത തൊമ്മന്‍ ചാടിക്കും, വാചകത്തില്‍ മാത്രം ധീരനായ പിണങ്ങാറായിക്കും, ഭാവനയിലെ ആദര്‍ശവാനായ അന്തോണി അച്ചായനും ഞാന്‍ ഒരു ബദല്‍ ആണെന്ന് നിങ്ങള്‍‍ക്ക് മനസ്സിലായെങ്കില്‍ എനിക്ക് വോട്ട് ചെയ്യാന്‍ മടിക്കരുതെ....

N B: (ബ്രാക്കറ്റില്‍ എഴുതിയ വെട്ടിയ ഭാഗം വായിക്കരുത്.... വെറെ പേപ്പര്‍ വാങ്ങിക്കാന്‍ കാശില്ലാത്തതിനാല്‍ ഒന്നു അഡ്ജസ്റ്റ് ചെയ്യണെ?)

10 comments:

ദീപക് രാജ്|Deepak Raj said...

ഇനി ഇതുപോലെയുള്ള സ്ഥാനാര്‍ഥികള്‍ വരുന്നത്. കുറഞ്ഞ പക്ഷം ഒന്നിനെ സഹിച്ചാല്‍ മതിയല്ലോ. കാരണം ഒട്ടേറെ ദുര്‍ഗുണന്‍ മാരെ സഹിക്കുന്നുണ്ട് ഇപ്പോള്‍ തന്നെ. കാളീശ്വരന്‍. ഇത് കാളി ദേവിയുടെ അനുഗ്രഹമുള്ള ഇനം ആണോ.അപ്പോള്‍ ഫാസിസം? വര്‍ഗ്ഗീയത അതൊക്കെ വരില്ലേ .. അല്ല സംശയം ചോദിച്ചതാ.

പാവപ്പെട്ടവൻ said...

ഇനി അഥവാ അറിയാതെ ആരെങ്കിലും പീഡിപ്പിച്ചുണ്ടെങ്കില്‍ അവനെ കോണകമഴിച്ചു ജന മദ്ധ്യത്തില്‍ വച്ച് ലിംഗം വെട്ടി പട്ടിക്കു കൊടുക്കും ( അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ പ്രസ്ഥുത പെണ്‍കുട്ടിയുടെ ശവം എങ്കിലും കിട്ടിയാല്‍ ഞാനും ഒരു കൈ നോക്കും)
ഇതില്‍ വലിയ സേവനം വേറെയുണ്ടോ
നന്നായിട്ടുണ്ടു

Anonymous said...

Good luck.. Now you need to deposit 10000 and have to be nominated by 10 persons and if you get less than 1 by sixth of the total vote polled you will loose the deposit..

നീര്‍വിളാകന്‍ said...

തീര്‍ച്ചയായും വര്‍ഗ്ഗീയം, ഫാസിസം എല്ലാം ഇതില്‍ ഉള്‍പ്പെടും.... ചുവാന്ന നെടുനീളന്‍ പൊട്ടന്‍ മാരും, പച്ച പുതച്ചവനും, സന്തോഷമില്ലാത്ത മാധവനും, മതം കളഞ്ഞ ദനിയും ഒക്കെ എന്റെ ചങ്ങാതിമാരാണെന്നു മനസ്സിലായില്ലെ?

Anonymous said...

ഇനി ഒരു സ്വതന്ത്രന്‍ എന്ന നിലയില്‍ എന്റെ തിരഞ്ഞെടുപ്പു പത്രിക കൂടി പുറത്തിറക്കട്ടെ

മൂന്നാര്‍ മുതല്‍ മുതലമട വരെയുള്ള കേരളത്തിലെ സാധാരണ വീട്ടമ്മമാരുടെ കിടപ്പറയാണ് ....

എന്തോന്നാടാ ഈ എഴുതു വെച്ചിരിക്കുന്നേ,

ഒരു സ്ഥാനാര്‍‍ഥിക്കുള്ള സകല യോഗ്യതയുമുണ്ടല്ലോ അണ്ണാ. എവിടെയാ മല്‍സരിക്കുന്നത് ?

Kvartha Test said...

മോശം മോശം; ഇത്രയുമൊക്കെ യോഗ്യത പഞ്ചായത്ത് വാര്‍ഡില്‍ മല്‍സരിക്കാന്‍ തന്നെ വേണം, പിന്നെയാണോ താങ്കള്‍ ലോകസഭയില്‍ മല്‍സരിക്കുന്നത്? (ലോകസഭയാണോ ഭാരതസഭയാണോ ശരി?) എന്തായാലും ആശംസകള്‍, കൂടുതല്‍ മൂര്‍ച്ചയുള്ള അസ്ത്രങ്ങള്‍ ഇനിയും വരട്ടെ.

ബ്രിബിന് മാത്യു |bribin said...

ഇവനെ ഒക്കെ ചവിട്ടി കേരളത്തിന് പുറത്ത് കളയണം

Unknown said...

ഹ ഹ ഹ വെറുതെയല്ല താങ്കള്‍ക്ക് ആരും സീറ്റ് തരാഞ്ഞത് താങ്കളേക്കാള്‍ മിടുക്കന്മാരാണ് ഇപ്പോഴുള്ളവര്‍ .അവര്‍ക്ക് തന്നെ ടിക്കറ്റ് കൊടുക്കാന്‍ അടിയും ഇടിയും നടക്കുവാ .പിന്നെ നായരോടും നസ്രാനിയോടും പറയനോടും പുലയനോടും താങ്കളുടെ നയം അറിഞ്ഞിട്ടു വേണം ഞങ്ങളുടെ സമുദായം താങ്കള്‍ക്ക് വോട്ടു ചെയ്യണോ എന്ന് തീരുമാനിക്കാന്‍ .

Anonymous said...

good one...but some "sections" were deliberately avoided..appeasement, appeasement...our great thehalka Lakshman, contraversial Mahajanji pramodji(still controversy in his killing by his own brother..why??),pump mukundans,list is long...

Sureshkumar Punjhayil said...

THeerchayayum ente vote thankalkku thanne. Vijayasamsakal.